KeralaNEWS

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു;  11 മലയാളികള്‍ക്ക് പുരസ്‌കാരം

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡിന് ഐജി എ അക്ബർ ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള പതിനൊന്നുപേർ അർഹരായി.

രാജ്യത്താകെ 1132 പേർക്കാണ് പുരസ്‌കാരം. എക്സൈസ് കമ്മിഷണർ മഹിപാല്‍ യാഥവ്, എഡിജിപി ഗോപോഷ് അഗർവാള്‍ ഹെഡ്ഗെ എന്നിവർ വിശിഷ്ട സേവനത്തിന്റെ പുരസ്‌കാരങ്ങള്‍ നേടി. അഗ്നിശമന സേനയില്‍ നിന്ന് വിജയകുമാർ എഫും വിശിഷ്ട സേവന പുരസ്‌കാരത്തിന് അർഹനായി.

 

സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡ് കേരളത്തില്‍ നിന്ന് 11 പേരാണ്  നേടിയത്.

  • എ അക്ബർ, IG
  • ആർ ഡി അജിത്ത് SP NRI Cell
  • സുനില്‍കുമാർ വി,,SP
  • ഷീൻ തറയില്‍ ACP Traffic
  • സുനില്‍ കുമാർ ചെർവിത്ര DSP
  • സുഗതൻ വി, ASP
  • സലീഷ് എൻ എസ് DSP
  • ശ്രീ രാധാകൃഷ്ണപിള്ള കെ.കെ. ASI
  • സുരേന്ദ്രൻ ബി ASI
  • ജ്യോദീന്ദ്രകുമാർ പി inspector
  • മിനി കെ അസി

സ്തുത്യർഹ സേവനത്തിന് കേരളത്തില്‍ അഗ്നിശമന സേനയില്‍ നിന്ന് 4 പേർക്കാണ് അവാർഡ്

  • ജിജി എൻ
  • പി പ്രമോദ്
  • അനില്‍ കുമാർ എസ്
  • അനില്‍ പി

Back to top button
error: