IndiaNEWS

ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാര്‍ഥശത്രുവെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാര്‍ഥശത്രുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം .കെ. സ്റ്റാലിൻ.ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്റെ പരാമർശം.

നേരെ നിന്നാൽ നാലുവോട്ടുപോലും കിട്ടില്ലെന്നതിനാൽ ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുന്നു..ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്‌വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും സ്റ്റാലിൻ പറഞ്ഞു.

ബി.ജെ.പി.ക്ക്‌ കൂടുതല്‍ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയില്‍നിന്നാണ്. എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ -സ്റ്റാലിൻ ചോദിച്ചു.

Signature-ad

 കോവിഡ് വ്യാപനവേളയില്‍ പൊടുന്നനെ കർഫ്യൂ ഏർപ്പെടുത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നല്‍കിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ചതിനു പിന്നിലെ ക്രൂരത കണ്ണീരിലാഴ്ത്തുന്നു.ആടിനെ പ്ലാവില കാട്ടി കൂടെക്കൂട്ടുന്നതുപോലെ  ഇപ്പോള്‍ രാമക്ഷേത്രം കാണിച്ച്‌ ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: