കൊച്ചി: പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം വിദേശ താരം ഫെഡോർ സെർനിചിനെ കൊച്ചിയില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
ലിത്വാനിയ ക്യാപ്റ്റനും യൂറോപ്യൻ ലീഗിൽ കളിച്ച് പരിചയവുമുള്ള ഫെഡോർ സെർനിചാണ് കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നത്.അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിക് ഫെഡോർ ഉണ്ടാകും എന്നാണ് സൂചന.
32കാരനായ താരം ഫോർവേഡും അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാൻ കഴിവുള്ള താരവുമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്ബ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഇക്കാലയളവിൽ 33 ഗോളുകളും നേടിയിട്ടുണ്ട്.