Month: January 2024
-
Kerala
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റാന്നിയിൽ ഫ്ലവർ മില്ലിന് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം
പത്തനംതിട്ട: റാന്നിയിൽ ഫ്ലവർ മില്ലിന് തീപിടിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. മില്ലിലെ ഉപകരണങ്ങളിലേക്ക് തീ ആളിപടരുകയായിരുന്നു.അപകട സമയത്ത് ഉടമയും ഒരു ജീവനക്കാരനുമായിരുന്നു മില്ലിൽ ഉണ്ടായിരുന്നത്. ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ റാന്നി മാർത്തോമ്മാ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Read More » -
India
ബിഹാറില്‍ ബദല്‍നീക്കവുമായി ലാലു; മാഞ്ചിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം
പട്ന: മഹാസഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം. നിതീഷിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ആര്‍.ജെ.ഡി. ബദല്‍ നീക്കം സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പത്ത് ജെ.ഡി.യു. എം.എല്‍.എമാരുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിനിടെ ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനും ലാലുവും ആര്‍ജെഡിയും ശ്രമംനടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനമാണ് വാഗ്ദാനം. ജിതിന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയാലും പ്രധാന വകുപ്പുകള്‍ തേജസ്വി യാദവ് കൈവശം വെക്കുന്ന തരത്തിലായിരിക്കും സമവാക്യം. അതിനിടെ, ബി.ജെ.പി. രണ്ടുദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തു. കോണ്‍ഗ്രസ് സഭാകക്ഷി നേതാവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് എം.എല്‍.എമാരുടേയും മുന്‍ എം.എല്‍.എമാരുടേയും യോഗവും നടക്കും. മുതിര്‍ന്ന ആര്‍.ജെ.ഡി. നേതാക്കളുടെ ഒരു യോഗം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. നിതീഷ്…
Read More » -
India
ഡല്‍ഹി എംഎല്‍എമാര്‍ക്ക് 25 കോടി വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി കെജരിവാള്‍
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാം ചെയ്തു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ താഴെവീഴുമെന്നും അറിയിച്ച ശേഷമാണ് ബിജെപി നേതാക്കള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതെന്നും കെജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാരുമായാണ് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതെന്ന് കെജരിവാള്‍ എക്സില്‍ കുറിച്ചു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് അവരെ അറിയിച്ചു. 21 എംഎല്‍എമാരുമായി സംസാരിച്ചതായും അവര്‍ ബിജെപിയിലേക്ക് വരാന്‍ സമ്മതം അറിയിച്ചതായും ബിജെപി നേതാക്കള്‍ എംഎല്‍എമാരോട് പറഞ്ഞു. ആം ആദ്മി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കുമെന്നും അവര്‍ അറിയിച്ചു. 25 കോടി രൂപയാണ് ഓരോ എംഎല്‍എയ്ക്കും വാഗ്ദാനം ചെയ്തതെന്നും് കെജരിവാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 21 എംഎല്‍എമാരുമായി സംസാരിച്ചെന്നാണ്…
Read More » -
Kerala
പെന്‍ഷന്‍ പ്രതിഷേധം വെറുതേയായില്ല; മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു
ഇടുക്കി: അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം. ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ ചേര്‍ന്ന് വീടിന്റെ തറക്കലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വീട് നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ആദ്യഗഡുവും കൈമാറി. കെ.പി.സി.സി നല്‍കുന്ന 5 ലക്ഷം രൂപയില്‍ അധികമായി വരുന്ന തുക നിര്‍മ്മാണ ചുമതല വഹിക്കുന്ന അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. അതിമനോഹരമായ വീട് നിര്‍മിച്ച് നല്‍കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് നന്ദിയുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.
Read More » -
India
ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും മറ്റും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഡല്‍ഹിയിലെ ഷഹ്ദരാ പ്രദേശത്തായിരുന്നു സംഭവം. അഞ്ചോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിസരവാസികളുടെ സഹായത്തോടെയാണ് കെട്ടിടത്തിനുള്ളില്‍ നിന്നും മൂന്നുപേരെ രക്ഷപെടുത്തിയത്. ഇതിനുശേഷമാണ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയത്. ഒരു കുട്ടിയെയടക്കം ബാക്കി മൂന്നുപേരെ രക്ഷപെടുത്തിയത് ഇവരാണ്. എല്ലാവരേയും ഉടന്‍തന്നെ അടുത്തുള്ള ജി.ടി.ബി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. ഇവരില്‍ നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 28-ഉം 40-ഉം വയസുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും 17 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 16 വയസുള്ള ഒരു പെണ്‍കുട്ടിയും 70 വയസുള്ള സ്ത്രീയും ചികിത്സയിലാണ്.
Read More » -
India
സംവരണ ഓര്‍ഡിനന്‍സിന്റെ കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു
മുംബൈ: സംവരണ ഓര്‍ഡിനന്‍സിന്റെ കരട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെ ഏറെനാളായി തുടരുന്ന മറാഠ സമരം അവസാനിച്ചു. നവി മുംബൈയില്‍ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി. കരട് പുറത്തുവിട്ടതിനാല്‍ സമരം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ പറഞ്ഞു. മറാഠാക്കാര്‍ക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുള്‍പ്പെടെ നല്‍കിയിരുന്നു. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നല്‍കുന്നതിന് സര്‍ക്കാരുകള്‍ മുന്‍പും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നത് മറാഠകളുടെ സംവരണ ആവശ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോളാണ് മറാഠാ പ്രശ്‌നം ഊരാക്കുടുക്കായത്. 2016 ലാണ് മറാഠ സംവരണ പ്രശ്‌നം വീണ്ടും കത്താന്‍ തുടങ്ങിയത്. കൊപാര്‍ഡി ഗ്രാമത്തില്‍ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഭാജി നഗറില്‍ (ഔറംഗബാദ്) മറാഠകള്‍ വന്‍ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം…
Read More » -
India
ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാന്‍ പാടില്ല; ഇന്ത്യ മുന്നണി നേതാക്കളോട് സ്റ്റാലിന്‍
ചെന്നൈ: ഇന്ത്യ മുന്നണി കലുഷിതമായ സാഹചര്യത്തില്‍ കക്ഷി നേതാക്കളോട് ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് സ്റ്റാലിന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാകണം എല്ലാവരുടേയും ലക്ഷ്യമെന്നും തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ സ്റ്റാലിന്‍ പറഞ്ഞു. ബിഹാര്‍, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ ആഹ്വാനം. ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് എന്‍.ഡി.എയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ബി.ജെ.പി. പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. അതേസമയം, ബംഗാളില്‍ ഇന്ത്യ സഖ്യവുമായി ബന്ധമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മമതയുമായി ഫോണില്‍ സംസാരിച്ചു. മമതയെ സമാശ്വസിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം…
Read More » -
India
വനിതാ വോട്ടില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് ആശങ്ക; വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ ഇടപെടലുണ്ടാകും
ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ബജറ്റില്‍ വലിയ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. പച്ചക്കറിയുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിലക്കയറ്റം മുഖ്യ ആയുധമാക്കാനിരിക്കുന്നതും സര്‍ക്കാരിന് സമ്മര്‍ദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് അഞ്ച് ദിവസമാണ് ഇനി ശേഷിക്കുന്നത്. ബജറ്റിലെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ളത് വിലക്കയറ്റം നേരിടാനുള്ള സര്‍ക്കാരിന്റെ ഇടപെടലാണ്. അടുത്തിടെ പുറത്ത് വന്ന ഇടക്കാല ബജറ്റ് സംബന്ധിച്ച കാന്താര്‍ സര്‍വെയില്‍ 57 ശതമാനം പേരും ആശങ്ക അറിയിച്ച വിഷയം വിലക്കയറ്റമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലേക്കാള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടിയവരുടെ എണ്ണം ഇത്തവണ 27 ശതമാനം കൂടുതലായിരുന്നു. ഇതോടൊപ്പം ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയര്‍ന്ന നിരക്കിലാണെന്ന കണക്കും സര്‍ക്കാരിന് മുന്നിലുണ്ട്. ഗ്രാമീണ മേഖലയില്‍ 5.93 ശതമാനവും നഗരമേഖലയില്‍ 5.46 ശതമാനവുമായിരുന്നു വിലക്കയറ്റം. വിലക്കയറ്റം ഉയരാന്‍ കാരണമായതോ പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയതും. ഈ…
Read More » -
Kerala
ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം; സി.പി.എം വീണ്ടും ഹൈക്കോടതിയിലേക്ക്
ഇടുക്കി: ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് എന്‍.ഒ.സി നിഷേധിച്ചതില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആണ് ഇക്കാര്യം അറിയിച്ചത്. സി.പി.എം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണ്. ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴല്‍നാടന്റെ കൈയേറ്റം ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദമാണിതെന്നും സി.വി വര്‍ഗീസ് ആരോപിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാര്‍ട്ടി ഓഫീസ് പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിര്‍മാണങ്ങള്‍ ഇപ്പോള്‍ നിയമവിരുദ്ധമാണ്. ഭൂനിയമഭേദഗതി നിലവില്‍വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സി.വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; കുന്നംകുളത്ത് ദേശക്കാര്‍ തമ്മില്‍ കൂട്ടയടി
തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. തര്‍ക്കത്തിന് പിന്നാലെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Read More »