Month: January 2024

  • Crime

    ബിഹാറില്‍ ദളിത് യുവതിയെ തല്ലിച്ചതച്ച് പൊലീസുകാരന്‍; വീഡിയോ വൈറല്‍, വ്യാപക വിമര്‍ശനം

    പട്ന: ബിഹാറിലെ സീതാമര്‍ഹിയില്‍ ദളിത് യുവതിയെ പൊലീസുകാരന്‍ പരസ്യമായി തല്ലുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സുരസന്ദ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ രാജ്കിഷോര്‍ സിംഗാണ് സ്ത്രീയെ തെരുവില്‍ വെച്ച് വടികൊണ്ട് മര്‍ദിക്കുന്നത്. നിരവധി തവണ വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, തെരുവില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നെന്നും ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അടിച്ചെതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് യൂണിഫോമില്‍ യുവതിയെ തല്ലിച്ചതക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സീതാമര്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടന്നതെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ബന്ധുക്കളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍വേണ്ടിയാണ് പൊലീസ് ലാത്തി പ്രയോഗിച്ചതെന്നും വിനോദ് കുമാര്‍ വീഡിയോ സന്ദേശത്തില്‍…

    Read More »
  • India

    വല്ലാതങ്ങ് പൊന്തിക്കേണ്ട! രാഹുല്‍ ‘സാദാ എ.പി’ മാത്രമെന്ന് കോണ്‍ഗ്രസ് മുന്‍ എം.പി

    ഭോപ്പാല്‍: രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രമാണെന്നും വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിങിന്റെ സഹോദരനും മുന്‍ എംപിമായുമായ ലക്ഷ്മണ്‍ സിങ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മധ്യപ്രദേശിലെ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍ സിങ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഒരു പാര്‍ലമെന്റംഗം മാത്രമാണ്. അല്ലാതെ അയാള്‍ പാര്‍ട്ടി പ്രസിഡന്റല്ല. വെറുമൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമാണ്. മാധ്യമങ്ങള്‍ വല്ലാതെ രാഹുലിനെ ഉയര്‍ത്തേണ്ടതില്ലെന്നും ലക്ഷ്മണ്‍ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ലക്ഷ്മണിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മറ്റ് എംപിമാര്‍ക്ക് തുല്യനാണ്. ജന്മം കൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് ഒരാള്‍ വലിയവനാകുന്നത്. അതുകൊണ്ടു തന്നെ രാഹുലിനെ വലിയ നേതാവായി കരുതേണ്ടതില്ല. ഞാനങ്ങനെ കരുതുന്നില്ലെന്നും ലക്ഷ്മണ്‍ സിങ് പറഞ്ഞു. അഞ്ചു വട്ടം എംപിയായ ലക്ഷ്മണ്‍ സിങ് മൂന്നു തവണ എംഎല്‍എയുമായിരുന്നിട്ടുണ്ട്.…

    Read More »
  • Crime

    വാടകയ്‌ക്കെടുത്ത കാറുകള്‍ മറിച്ചുവിറ്റു; ബാങ്കോക്കില്‍ യാത്രക്കിടെ പോലീസ് പൊക്കി

    ആലപ്പുഴ: വാടകയ്‌ക്കെടുത്ത കാറുകള്‍ മറിച്ചുവിറ്റ കേസിലെ പ്രതി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പുതുവര്‍ഷാഘോഷത്തിനു ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. തൃക്കുന്നപ്പുഴ മാധവമന്ദിരം നിര്‍മല്‍ മാധവ് (32) പിടിയിലായത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനത്താവളം അധികൃതര്‍ നിര്‍മല്‍ മാധവിനെ തടഞ്ഞുവെച്ചത്. തൃക്കുന്നപ്പുഴ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ രതീഷ് ബാബുവിന്റെ നേതൃത്വത്തിലെ പോലീസ് സംഘം ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റുചെയ്തു. ഹരിപ്പാട് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നോവ, സ്വിഫ്റ്റ് കാറുകള്‍ തട്ടിയെടുത്ത കേസാണ് നിര്‍മല്‍ മാധവിന്റെ പേരിലുള്ളത്. വാടകയ്‌ക്കെടുത്തശേഷം മറിച്ചുവില്‍ക്കുകയായിരുന്നെന്നു പോലീസ് പറയുന്നു. അമ്പലപ്പുഴ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. വധശ്രമക്കേസിലെ പ്രതിയെ സഹായിച്ചതിനാണിത്. മലപ്പുറം മേലുകാവ് പോലീസ് സ്റ്റേഷന്‍പരിധിയില്‍ തട്ടിക്കൊണ്ടുപോകല്‍ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി തൃക്കുന്നപ്പുഴ പോലീസ് പറയുന്നു.

    Read More »
  • Crime

    മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു: ഗൃഹനാഥന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു

    പത്തനംതിട്ട: മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആള്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ കണ്ണങ്കോട് ചരിഞ്ഞവിളയില്‍ ഷെരീഫ് (61) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 1.55 നാണു സംഭവം. മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്കു ഭാഗത്തു നിന്നാണു ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷെരീഫിനെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് ഇസിജി പരിശോധിച്ചപ്പോള്‍ ഹൃദയാഘാതം ഉണ്ടായതായി കാണിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുമെന്നു പൊലീസ് അറിയിച്ചു. അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍ പിള്ള, തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എസ്.ജെ. അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഭാര്യ: പത്തനാപുരം പുന്നല ചാച്ചിപുന്ന പുത്തന്‍വീട്ടില്‍ ഹംസത്ത്. മക്കള്‍: റഹന, ഷഹന. മരുമകന്‍: ഷമീം.  

    Read More »
  • Crime

    പന്തെടുക്കാന്‍ എത്തിയ കുട്ടിയുടെ കാല്‍ അടിച്ചൊടിച്ചു; അയല്‍വാസിക്കെതിരേ കേസ്

    കൊച്ചി: മരടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ തെറിച്ചു പോയ പന്തെടുക്കാന്‍ ചെന്ന പത്തുവയസുകാരന്റെ കാല്‍ അയല്‍വാസി തല്ലിയൊടിച്ചതായി പരാതി. പൂണിത്തുറ സ്വദേശി അനില്‍കുമാറിന്റെ മകന്‍ നവീനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ പന്ത് അയല്‍വാസിയായ ബാലന്‍ എന്നയാളുടെ വീട്ടിലേക്ക് തെറിച്ചു പോയെന്നും ഇത് എടുക്കാന്‍ ചെന്നപ്പോള്‍ പൈപ്പ് കൊണ്ട് കാല്‍ തല്ലിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി. കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. കാലിന്റെ എല്ലിന് രണ്ട് പൊട്ടലുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മരട് പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കുട്ടി മതില്‍ ചാടിയപ്പോഴുള്ള പൊട്ടലാണെന്നാണ് പൊലീസ് പറയുന്നത്. അയല്‍വാസിയുടെ കൈയില്‍ പൈപ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ അടിച്ചോ എന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അയല്‍വാസിയായ ബാലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  

    Read More »
  • Kerala

    സില്‍വര്‍ ലൈനിന് ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വേ; വേഗം കൂട്ടലിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. റെയില്‍വേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്നതിനാല്‍ ഭൂമി വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ദക്ഷിണ റെയില്‍വേ നിലപാടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ റെയിലുമായി ചേര്‍ന്ന് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൈമാറണമെന്ന് റെയില്‍വേ ബോര്‍ഡ് ദക്ഷണ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നതെന്നാണ് വാര്‍ത്ത. അതേസമയം, ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും സില്‍വര്‍ ലൈനിനായി വിട്ടുനല്‍കാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വാര്‍ത്ത പറയുന്നത്. ഒക്ടോബറിലായിരുന്നു റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം – തൃശൂര്‍ റീച്ചില്‍ ഇടവിട്ടും അതിനുശേഷം പൂര്‍ണമായി റെയില്‍വേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന രീതിയിലാണ് സില്‍വര്‍ ലൈന്‍ അലൈമെന്റ്. 183 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണു പദ്ധതിക്ക് വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈന്‍മെന്റ് അന്തിമമാക്കിയതെന്ന വിമര്‍ശനവും…

    Read More »
  • Kerala

    പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

    കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിശദീകരണം. പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ്എഫ്ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്‌ഐ.  

    Read More »
  • Kerala

    കൊല്ലത്ത് 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു;വീട്ടമ്മ അറസ്റ്റില്‍

    കൊല്ലം: അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്.ശക്തികുളങ്ങര സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്ത്. ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും ഭാര്യ സരിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കൊല്ലം ഐബി പിഒ ശ്രീകുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. ശ്രീകുമാറിന്റെ വാഹനത്തില്‍ നിന്നും വീടിനുള്ളില്‍ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാര്‍  ഓടി രക്ഷപ്പെടുകയായിരുന്നു.ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു.

    Read More »
  • India

    എക്സ്പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗര്‍ത്ത പഠനം

    ശ്രീഹരിക്കോട്ട(ആന്ധ്രപ്രേദശ്): പുതുവത്സരദിനത്തില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എല്‍.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. ശീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.10 നാണ്, ‘എക്‌സ്‌പോസാറ്റ്’ അഥവാ ‘എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റി’നെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. സി 58 റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍), ന്യൂട്രോണ്‍ താരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷന്‍) കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി. 58 സുരക്ഷിതമായി എത്തിച്ചു. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.…

    Read More »
  • Crime

    മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയില്‍, ഓട്ടോ പിടിച്ചെടുത്തു

    പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. അടൂര്‍ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു ജോര്‍ജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. കൊലപാതകം ശ്വാസംമുട്ടിച്ചെന്നാണു പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നില്‍ പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകം നടന്നതു മോഷണത്തിനിടെയെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണു ശരീരത്തിലുള്ളതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് വ്യക്തമാക്കിയിരുന്നു. ജോര്‍ജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 2 കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കടയ്ക്കുള്ളില്‍നിന്നു കണ്ടെടുത്തു. ശരീരത്തില്‍ പുറമേ മറ്റു പരുക്കുകള്‍ കണ്ടിട്ടില്ല. മാലയുടെ കൊളുത്തു തറയില്‍നിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുന്ന നിലയിലാണ്. ഇന്നലെ രാവിലെ ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടികള്‍ 12 മണിയോടെയാണു പൂര്‍ത്തിയായത്.…

    Read More »
Back to top button
error: