Month: January 2024

  • India

    സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയര്‍ത്തി;പെൺകുട്ടികളുള്ള മാതാപിതാക്കൾ ഇനിയും മടിച്ചു നിൽക്കരുത്

    കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനവും മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റ് പലിശ നിരക്ക് 0.1 ശതമാനവും ഉയര്‍ത്തി. 2024 ജനുവരി-മുതലുള്ള പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.പെണ്‍കുട്ടികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്  സുകന്യ സമൃദ്ധി യോജന.2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. പെണ്‍കുട്ടിക്ക് 18 വയസാകുമ്ബോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്ബോളും പിന്‍വലിക്കാവുന്നതാണ്. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ…

    Read More »
  • Kerala

    മൂന്നാം മോദി സര്‍ക്കാറില്‍ കേരള പങ്കാളിത്തം ഉറപ്പ്: കെ സുരേന്ദ്രന്‍

    തൃശ്ശൂര്‍: ബി ജെ പിയില്‍ മതന്യൂനപക്ഷങ്ങള്‍ ചേരുന്നതിൽ അസഹിഷ്ണുതയോടെയാണ് സി പി എമ്മും കോണ്‍ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ച്‌ ന്യൂനപക്ഷങ്ങള്‍ ബി ജെ പിയോട് അടുക്കുകയാണെന്നും തൃശ്ശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിര്‍ദേശിച്ച ക്രിസ്തുമസ് സ്നേഹയാത്ര മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വൈദികൻ ഉള്‍പ്പെടെ 48 ക്രൈസ്തവർ ബി ജെ പിയില്‍ ചേര്‍ന്നു.എന്നാൽ ബി ജെ പിയില്‍ ചേര്‍ന്ന വൈദികനെയും സ്നേഹസംഗമത്തില്‍ ആശംസ നേര്‍ന്ന ബിഷപ്പിനെയും വരെ മോശമായരീതിയിലാണ് കോണ്‍ഗ്രസും സി പി എമ്മും അവഹേളിക്കുന്നത്. ആരെന്തു വിചാരിച്ചാലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി പങ്കാളിത്തം ഉറപ്പാണ് -സുരേന്ദ്രൻ പറഞ്ഞു. ബിജെ പി ഏറ്റവും പ്രഗല്‍ഭരായവരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാവും പുറത്തിറക്കുക. യു ഡി എഫിലെ 19 എംപിമാരും നിര്‍ഗുണ പരബ്രഹ്മങ്ങളാണ്. എല്‍ ഡി എഫിന്റെ ആരിഫിനാണെങ്കില്‍ പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ…

    Read More »
  • Kerala

    കാട്ടുപന്നിക്ക് പിന്നാലെ കാട്ടുകോഴിയും; ദുരിതത്തിലായി കോട്ടയത്തെ കർഷകർ

    കോട്ടയം: കുറുക്കൻ, കുരങ്ങ്, മയില്‍,കാട്ടുപന്നി, മരപ്പട്ടി എന്നിവയ്ക്ക് പിന്നാലെ കര്‍ഷകരുടെ ഉറക്കം കെടുത്തി കാട്ടുകോഴികളും. ഏതാനും വര്‍ഷങ്ങളായി അപ്രത്യക്ഷമായിരുന്ന കാട്ടുകോഴികള്‍ അടുത്തിടെയാണ് വീണ്ടും കണ്ടു തുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. മനുഷ്യരെ കണ്ടാല്‍ വളരെ വേഗം അപ്രത്യക്ഷമാകുന്ന കാട്ടുകോഴികള്‍ കൃഷിയിടങ്ങളിലുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും കാട്ടുകോഴി ശല്യം രൂക്ഷമാണ്. ശല്യം രൂക്ഷമായതോടെ കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായത്. ശീതകാല കൃഷിയുടെ ഭാഗമായി നട്ട പച്ചക്കറികളുടെ ഇലകള്‍ ഇവ വ്യാപകമായി തിന്നൊടുക്കുകയാണ്. കപ്പയുടെ ചുവടു മാന്തി കിഴങ്ങ് ഭക്ഷിക്കുന്നതും കര്‍ഷരെ ബുദ്ധിമുട്ടിലാക്കുന്നു. പാമ്ബാടി, നെടുങ്ങോട്ടുമല, എരുമേലി എന്നിവിടങ്ങളിലാണ് കാട്ടുകോഴികളുടെ ശല്യം കൂടുതൽ .കൂട്ടമായെത്തി കാര്‍ഷിക വിളകളെല്ലാം  നശിപ്പിക്കുകയാണ് ഇവറ്റകൾ. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതോടെ പലരും ഇപ്പോള്‍ കൃഷി ചെയ്യാതെയായി. നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം രൂക്ഷം. സ്ഥലം ഉണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ കൃഷിയിറക്കാൻ ഭയമാണ്.  രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയാണ് പതിവ്. റബര്‍തൈകള്‍, കപ്പ,…

    Read More »
  • Kerala

    കുതിരാൻ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ തിരുവല്ല സ്വദേശി മരിച്ചു

    തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. . തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്ബില്‍ ചെറിയാൻ(72) ആണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ബെംഗളൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു കുടുംബം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നോടെയാണ് കുതിരാൻ പാലത്തിനു മുകളില്‍ അപകടമുണ്ടാകുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ചെറിയാൻ്റെ മൃതദേഹം തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

    ലക്നൗ: ഉത്തര്‍ പ്രദേശിലെ വരാണസി ഐ.ഐ.ടി കാമ്ബസിനുള്ളില്‍ ബി.ടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ബി.ജെ.പി ഐ.ടി സെല്‍ വരാണസി മെട്രോപോളിറ്റൻ കോഓഡിനേറ്റര്‍ കുനാല്‍ പാണ്ഡെ, സഹകണ്‍വീനര്‍ സാക്ഷാം പട്ടേല്‍ എന്നിവരും ആനന്ദ് എന്ന അഭിഷേക് ചൗഹാനുമാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ 1.30നായിരുന്നു  സംഭവം. കാമ്ബസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ പകര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ അന്നുമുതൽ സമരത്തിനിറങ്ങിയിരുന്നു. കാമ്ബസിലെ 170ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ…

    Read More »
  • Kerala

    ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്‌ലാറ്റ് ഫിഫ്റ്റി സെയില്‍ 

    തിരുവനന്തപുരം: ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്‌ലാറ്റ് ഫിഫ്റ്റി സെയിൽ.ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്‌ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവുണ്ടാകും. മാളിലെ 200-ഓളം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് അന്‍പത് ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭിയ്ക്കും.ജനുവരി 4ന് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി 2 മണിവരെ മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിയ്ക്കും. സമാനമായ രീതിയില്‍ ജനുവരി ഏഴാം തീയതി വരെ ഇത് തുടരും. ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംങ് മാതൃക പ്രോത്സാഹിപ്പിയ്ക്കാന്‍ കൂടി വേണ്ടിയാണ് മാള്‍ അന്‍പത് ശതമാനം ഇളവുകള്‍ നല്‍കുന്നത്. മിഡ്‌നൈറ്റ് ഷോപ്പിംഗ് ദിവസങ്ങളില്‍ മാളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലുലു സൂപ്പര്‍ ഷോപ്പര്‍ സമ്മാനങ്ങള്‍ നല്‍കും. ലുലു ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസാണ് സമ്മാനങ്ങള്‍ ഒരുക്കുന്നത്. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളിലെ ഷോപ്പിംഗിനാണ് സമ്മാനങ്ങള്‍.ഈ ദിവസങ്ങളില്‍…

    Read More »
  • LIFE

    ജീവിത പങ്കാളിയെ  തിരഞ്ഞെടുത്ത കാര്യത്തില്‍ വീഴ്ച പറ്റി: ശാന്തി കൃഷ്ണ

    ജീവിത പങ്കാളിയെ  തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളെ കേള്‍ക്കാതിരുന്നതില്‍ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്ന്  ശാന്തി കൃഷ്ണ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്‌. ‘എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സ്വന്തമായി എടുക്കാതെ കുടുംബത്തിന് വിട്ടുകൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നേനെ നല്ലൊരു തീരുമാനം. അക്കാര്യത്തില്‍ എനിക്കൊരു റിഗ്രറ്റ് ഉണ്ട്. വിവാഹക്കാര്യത്തില്‍ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. അതല്ലാതെ മറ്റൊന്നിലും ഒരു റിഗ്രറ്റ് ഇല്ല. എന്റെ സ്വത്ത് എന്ന് പറയുന്നത് എന്റെ മക്കളാണ്. വിവാഹം ശരിയായില്ലെങ്കിലും എനിക്ക് കിട്ടിയ നിധിയാണ് എന്റെ പിള്ളേര്‍,’ ശാന്തി കൃഷ്ണ പറഞ്ഞു. എന്റെ ഉയര്‍ച്ച താഴ്ചകളെല്ലാം കണ്ടു വന്നവരാണ് എന്റെ മക്കള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ പക്വത വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പലതും ചിന്തിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവര്‍ ചെന്ന് എത്തിപ്പെട്ടിട്ടുണ്ട്. ഒരു കുട്ടികള്‍ക്കും അങ്ങനെ സംഭവിക്കരുത് എന്നാണ് ഞാൻ കരുതുന്നത്. മാതാപിതാക്കളുടെ ഡിവോഴ്‌സൊക്കെ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളാണ്. അമ്മ അതിനെ എങ്ങനെ…

    Read More »
  • Kerala

    പൊലീസിലും ഇത്ര അധമന്മാരോ…?സഹപ്രവർത്തകന്റെ ഭാര്യാ പിതാവിനെ പീഡന കേസിൽ കുടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വാങ്ങിയത് 15000 രൂപ, കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയ പെരുവന്താനം സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്കും, ഒരു എ.എസ്.ഐക്കും സസ്പെൻഷൻ

         പെരുവന്താനം സ്റ്റേഷനിലെ എസ്.ഐ സാലി പി ഷബീർ ഗായകനാണ്. എവിടെ സംഗീതമുണ്ടോ അവിടെ സാലിയുമുണ്ട്. കലാകാരനായ ഈ സബ് ഇൻസ്പെടർ പക്ഷേ കണക്കു പറഞ്ഞു കാശു വാങ്ങുന്ന കൊടിയ അഴിമതിക്കാരനും കൂടിയാണ്. ആ കഥയാണ് ചുവടെ പറയുന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാറന്റ് പ്രതിയുടെ വീട് കാണിച്ച് കൊടുത്തതിന്റെ പേരിൽ ആ സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെരുവന്താനത്തെ ഗ്രേഡ് എസ് ഐ സാലി പി ഷബീറിന്റെ നേതൃത്വത്തിൽ 15000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് രണ്ട് ഗ്രേഡ് എസ്.ഐമാരേയും, ഒരു എ.എസ്.ഐയേയും അന്വേഷണ വിധേയമായി ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായ സാലി പി ഷബീർ, പി.എച്ച് ഹനീഷ്, എ.എസ്.ഐ ബിജു. പി ജോർജ് എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്. മുണ്ടക്കയം സ്റ്റേഷനിൽ പെൻഡിംഗ് കിടന്ന പഴയ വാറന്റ് കേസിലെ പ്രതി പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കലിൽ താമസമുണ്ടെന്ന് പൊലീസിനു…

    Read More »
  • LIFE

    കള്ളമല്ല,നിറഞ്ഞ സദസില്‍ ‘നേര്’; സന്തോഷം പങ്കുവച്ച്‌ മോഹൻലാല്‍

    ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തില്‍ മുന്നേറുകയാണ് മോഹൻലാല്‍ ചിത്രം.ഡിസംബര്‍ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നിതാ നേരിന്റെ വിജയത്തിളക്കത്തില്‍ സന്തോഷം പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാല്‍. നേര് റണ്ണിഗ് സക്സസ്ഫുളി എന്നാണ്  ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുക്കൊണ്ട് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബോക്സോഫീസില്‍ ഇതിനോടകം 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് നേര്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും നേരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച്‌ കൊണ്ട് മോഹൻലാല്‍ തന്നെയാണ് വിജയവാര്‍ത്ത കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

    Read More »
  • Careers

    കോന്നി മെഡിക്കല്‍ കോളജില്‍   ജൂനിയര്‍ റസിഡന്റുമാരുടെ ഒഴിവുകൾ ;വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന്

    പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രായപരിധി – 50 വയസ്. പ്രവര്‍ത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന.

    Read More »
Back to top button
error: