CrimeNEWS

പന്തെടുക്കാന്‍ എത്തിയ കുട്ടിയുടെ കാല്‍ അടിച്ചൊടിച്ചു; അയല്‍വാസിക്കെതിരേ കേസ്

കൊച്ചി: മരടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ തെറിച്ചു പോയ പന്തെടുക്കാന്‍ ചെന്ന പത്തുവയസുകാരന്റെ കാല്‍ അയല്‍വാസി തല്ലിയൊടിച്ചതായി പരാതി. പൂണിത്തുറ സ്വദേശി അനില്‍കുമാറിന്റെ മകന്‍ നവീനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ പന്ത് അയല്‍വാസിയായ ബാലന്‍ എന്നയാളുടെ വീട്ടിലേക്ക് തെറിച്ചു പോയെന്നും ഇത് എടുക്കാന്‍ ചെന്നപ്പോള്‍ പൈപ്പ് കൊണ്ട് കാല്‍ തല്ലിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി. കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. കാലിന്റെ എല്ലിന് രണ്ട് പൊട്ടലുണ്ട്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മരട് പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കുട്ടി മതില്‍ ചാടിയപ്പോഴുള്ള പൊട്ടലാണെന്നാണ് പൊലീസ് പറയുന്നത്. അയല്‍വാസിയുടെ കൈയില്‍ പൈപ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ അടിച്ചോ എന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അയല്‍വാസിയായ ബാലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

 

Back to top button
error: