Month: January 2024

  • NEWS

    50 വര്‍ഷത്തെ പ്രവാസം; 42 പാസ്പോര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ച് യൂസഫലി

    ദുബായ്: പ്രവാസിയായതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് പ്രമുഖ വ്യവസായി ആയ എംഎ യുസഫലി. വെറും കയ്യോടെ കേരളത്തില്‍ നിനിനും ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് ലോകത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടും അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദേഹം ഇത് ലോകത്തെ കാണിച്ചു. 42 പാസ്പോര്‍ട്ടുകളാണ് യൂസഫലിയുടെ കൈവശം ഉള്ളത്. ഇതിന്റെ പ്രദര്‍ശം അദ്ദേഹം കഴിഞ്ഞ ദിവസം നടത്തി. ബിസിനസിന്റെ ഭാഗമായി നിരവധി യാത്രകള്‍ അദ്ദേഹം നടത്താറുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ വിവിധ രാജ്യത്തെ സീലുകള്‍ കാണാന്‍ സാധിക്കും. പാസ്‌പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സീലുകള്‍ കൂടുതലായി പതിക്കേണ്ടി വന്നതിനാല്‍ ആണ് അദ്ദേഹത്തിിന് ഇത്രയും പാസ്‌പോര്‍ട്ട് പുതുകേകണ്ടി വന്നത്. 1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പല്‍ യാത്ര പൂര്‍ത്തിയാക്കിയാണ് യൂസഫലി ദുബായില്‍ എത്തുന്നത്. തൃശൂര്‍ നാട്ടികയില്‍ നിന്ന് അന്ന് പത്തൊന്‍പതു വയസ്സുള്ള യൂസഫലി ദുബായിലേക്ക്…

    Read More »
  • Kerala

    കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

    അടൂര്‍: പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍  സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. അടൂര്‍ കോട്ടമുകള്‍ ചരിഞ്ഞവിളയില്‍ ഷെരിഫാണ് (61) മരിച്ചത്. അടൂര്‍ കെപി റോഡില്‍ മരിയ ആശുപത്രിക്കു സമീപത്ത് വച്ചാണ് ഷെരീഫിനെ സ്‌കൂട്ടര്‍ ഓടിച്ചു പോകവേ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് പിടികൂടിയത്.എസ്‌ഐ എം. മനീഷിന്‍റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.  പോലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ച ഷെരീഫ് സ്റ്റേഷനുള്ളിലേക്ക്  പ്രവേശിക്കവേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടന്‍തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും  ആശുപത്രിയില്‍ പ്രാഥമിക പരിശോധനയില്‍ ഷെരീഫിന് ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞതായും പോലീസ് വിശദീകരിക്കുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് എസ്.ജെ. അരവിന്ദ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പരിശോധിച്ച്‌ ഇന്‍ക്വസ്റ്റ് തയാറാക്കി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹപരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടക്കും.

    Read More »
  • Crime

    ലൈംഗികാതിക്രമം ചെറുത്ത ദളിത് യുവതിയെ ശര്‍ക്ക നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുത്ത ദലിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ഗുരുതരമായ പരിക്കേറ്റ 18 കാരി ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശര്‍ക്കര യൂണിറ്റിന്റെ ഉടമ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. പ്രമോദ് രാജു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ബാഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് എതിര്‍ത്തപ്പോള്‍ ശര്‍ക്കര നിര്‍മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് പരാതി. യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യുവതിയെ ജാതി അധിക്ഷേപം നടത്തിയ പ്രതികള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയി. സഹോദരന്റെ പരാതിയില്‍, പ്രതികളായ പ്രമോദ്, രാജു, സന്ദീപ് എന്നിവര്‍ക്കെതിരെ പീഡനശ്രമത്തിനും കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.  

    Read More »
  • Kerala

    മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി

    തിരുവനന്തപുരം: മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി.കേരള തമിഴ്നാട് അതിര്‍ത്തിയായ കളിക്കാവിളയിലാണ് സംഭവം.   ബിവറേജില്‍ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാൻ എത്തിയ യുവാവിനെ തർക്കത്തിനിടെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45)  മരിച്ചത്.ഇന്നലെ വൈകിട്ട് ആറു മണിയോടെ സുനില്‍ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോള്‍ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു. ശങ്കരൻ സംഭവ ശേഷം ഒളിവില്‍ പോയി. കളിയിക്കാവിള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    അമ്മയുടെ ചകിത്സയ്ക്ക് പണം അയക്കണമെന്ന് സഹോദരന്റെ ശബ്ദത്തില്‍ വിളിയെത്തി; യുവതിക്ക് നഷ്ടമായത് 6.7 ലക്ഷം

    മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് പണം നഷ്ടമായത്. സെപ്റ്റംബര്‍ 15-നാണ് സംഭവമുണ്ടായത്. അമ്മയ്ക്ക് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം വേണം എന്നും ആവശ്യപ്പെട്ടാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് യുവതി 6.7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ജോലിക്കായാണ് ഇവര്‍ പുണെയില്‍ എത്തിയത്. സംഭവത്തില്‍ യുവതി പുണെ സൈബര്‍ പോലീസില്‍ പരാതി നല്‍കി. പരിശോധനയ്ക്ക് ശേഷം കേസ് ഹദപ്സര്‍ പോലീസിന് കൈമാറി. തന്റെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പിലേക്കാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത് എന്ന് യുവതി പറഞ്ഞു. സഹോദരന്റെ പേരാണ് ഫോണ്‍ വന്നപ്പോള്‍ വിളിക്കുന്നയാളുടെ പേരായി സ്‌ക്രീനില്‍ കാണിച്ചത് എന്നും യുവതി പറയുന്നു. ഫോണെടുത്തപ്പോള്‍ സഹോദരന്റെ അതേ ശബ്ദത്തിലാണ് മറുവശത്തുള്ളയാള്‍ സംസാരിച്ചത്. ആശുപത്രിയില്‍…

    Read More »
  • Kerala

    ”മകളുമായി ചെന്നപ്പോള്‍ ബാല കാണാന്‍ എത്തിയില്ല, ജീവനാംശം കിട്ടിയത് 25 ലക്ഷം”

    കൊച്ചി: മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ ആരോപണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. ആചാര്യ ചാണക്യ ലോയേഴ്‌സ് ആന്‍ഡ് കണ്‍സല്‍ട്ടന്റ്‌സിന്റെ പാര്‍ട്ണര്‍മാരായ അഡ്വ.രജനി, അഡ്വ.സുധീര്‍ എന്നിവര്‍ക്കൊപ്പമാണ് അമൃത, ബാലയുടെ ആരോപണങ്ങളോട് നിയമത്തിന്റെ ഭാഷയില്‍ പ്രതികരിച്ചത്. വിവാഹമോചനശേഷം ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാണിച്ച് നിയമസഹായത്തിനായി അമൃത തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ.രജനി വെളിപ്പെടുത്തി. ഇക്കാര്യത്തിലെ നിയമവശങ്ങള്‍ അഡ്വ.സുധീര്‍ വിശദീകരിച്ചു. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാറില്‍ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാല്‍ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അഡ്വ.സുധീര്‍ വ്യക്തമാക്കി. മകളെ കാണിക്കാന്‍ അമൃത അനുവദിക്കുന്നില്ലെന്ന ബാലയുടെ ആരോപണങ്ങളോട് സുധീര്‍ നിയമവശങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കി. കോടതി വിധി അനുസരിച്ച് മകള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4…

    Read More »
  • Kerala

    കപ്പത്തൊണ്ട് തിന്നു; തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു

    ഇടുക്കി: തൊടുപുഴ വെളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു. കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍ പോറ്റുന്ന 13 പശുക്കളാണ് ചത്തത്. പതിനേഴും പതിനഞ്ചും വയസുള്ള ജോര്‍ജിന്റേയും മാത്യുവിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇവ. മറ്റു അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുക്കള്‍ക്ക് അടിയന്തര ചികിത്സ നല്‍കി.കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. എട്ടുമണിക്ക് ഇവരുടെ അമ്മ പശുക്കള്‍ക്ക് തീറ്റ കൊടുത്തിരുന്നു. തുടര്‍ന്ന് പശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. സഹോദരങ്ങള്‍ 20 പശുക്കളെയാണ് പോറ്റിയിരുന്നത്. ഇതില്‍ 13 എണ്ണമാണ് ചത്തത്. ഗുരുതരാവസ്ഥയിലായ അഞ്ചു പശുക്കള്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പശുക്കള്‍ ചത്തതിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2021 ലാണ് മാത്യുവിന് അവാര്‍ഡ് ലഭിച്ചത്. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കള്‍…

    Read More »
  • Kerala

    നരേന്ദ്രമോദി ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി : മന്ത്രി സജി ചെറിയാൻ

    ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷൻമാരെ വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാൻ. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോള്‍ ബിഷപ്പുമാര്‍ മണിപ്പൂരിനെ മറന്നെന്നും മന്ത്രി ആരോപിച്ചു. പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. മുംബൈ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൂട്ടോ, സീറോ മലബാര്‍ സഭാ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെ 60 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. അതേസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച്‌ കെസിബിസി.ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ സംസ്‌കാര സമ്ബന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.…

    Read More »
  • Kerala

    പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ കോഴിക്കോട്ട് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

    കോഴിക്കോട്: ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയില്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീച്ചില്‍ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. രണ്ടു സ്കൂട്ടറുകളില്‍ ആയി നാലുപേരായിട്ടായിരുന്നു സഞ്ചാരം. മെയിൻ റോഡുകളില്‍ ബ്ലോക്ക് ആയിരുന്നതിനാല്‍ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്.

    Read More »
  • Kerala

    ഗവര്‍ണറും സജിയും അയല്‍ക്കാരാകും; കടന്നപ്പള്ളിക്ക് നിള, തൈക്കാട്ടേക്ക് വീണ

    തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും മാറ്റം വരുന്നു. മന്‍മോഹന്‍ ബംഗ്ലാവിലേക്ക് മന്ത്രി സജി ചെറിയാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഭവന്റെ അയല്‍വക്കത്തായാണ് മന്‍മോഹന്‍ ബംഗ്ലാവ്. വിവാദ പ്രസംഗത്തെതുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായെങ്കിലും ഔദ്യോഗിക വസതി ലഭിച്ചിരുന്നില്ല. വാടക വീട്ടിലായിരുന്നു മന്ത്രി കഴിഞ്ഞിരുന്നത്. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജി രാജിവെച്ചതോടെ അദ്ദേഹം താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സജി ചെറിയാന് കൈമാറും. അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോര്‍ജിന് തൈക്കാട് ഹൗസ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിന്റെ സമീപത്തായിരുന്നു മന്ത്രി വീണാ ജോര്‍ജ് താമസിച്ചിരുന്ന നിള. ഇവിടെ നിന്നിറങ്ങിയ വീണാ ജോര്‍ജിന് അഹമ്മദ് ദേവര്‍കോവില്‍ താമസിച്ചിരുന്ന തൈക്കാട് ഹൗസ് ലഭിക്കാനാണ് സാധ്യത. നിളയിലെ പുതിയ താമസക്കാരനാകാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണെത്തുക. മന്ത്രി കെബി ഗണേഷ് കുമാര്‍ പുതിയ വീട് വേണ്ടെന്നും കുടപ്പനക്കുന്നിലെ സ്വന്തം വീട് മതിയെന്നും…

    Read More »
Back to top button
error: