Month: January 2024
-
Sports
ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചു, ആരാകും ലൂണയുടെ പകരക്കാരൻ ?
ഐഎസ്എൽ ഉൾപ്പെടെയുള്ള ലീഗുകളിലെ ക്ലബുകൾക്ക് നിലവിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ വാങ്ങി സീസണിലെ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനും വഴിയൊരുക്കി ജനുവരി ട്രാൻസ്‌ഫർ ജാലകം തുറന്നു. ജനുവരി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കാനും മോശം പ്രകടനം നടത്തിയവരെ ഒഴിവാക്കാനും പല ക്ലബുകളും നേരത്തെ തന്നെ പദ്ധതിയിട്ടിട്ടുണ്ട്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആദ്യത്തെ ദിവസം തന്നെ നിർണായകമായൊരു അപ്‌ഡേറ്റ് ലഭിച്ചത് ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിലാണ്. പരിക്കേറ്റു പുറത്തിരിക്കുന്ന താരത്തിന്റെ സ്ഥാനത്തേക്ക് പുതിയൊരു കളിക്കാരനെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും ആ താരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് തുറന്നു പറഞ്ഞത്. ലൂണക്ക് പകരം ടീമിലേക്കെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ച താരങ്ങളിലൊന്ന് സ്‌പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വന്നത് ഈ അഭ്യൂഹങ്ങൾക്ക് നിറം പകർന്നു. അതിനു പിന്നാലെ കളിച്ചു…
Read More » -
Kerala
ക്രിസ്‌മസ് പുതുവത്സര മദ്യവില്‍പനയില്‍ റെക്കോഡ്; വിറ്റത് 543 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സര മദ്യവില്‍പനയില്‍ റെക്കോഡ്. ഇത്തവണ ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബർ 31ന് മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്.ക്രിസ്തുമസിന് ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍ ആണ് നടന്നത്. ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവര്‍ഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പ്പന. ക്രിസ്മസിന് മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ക്രിസ്മസ് പുതുവത്സര സീസണിൽ നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.
Read More » -
NEWS
ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും ; പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീര്‍
ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് അസിം മുനീര്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന. “ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ അവസാനിച്ചു”- അസിം മുനീര്‍ പറഞ്ഞു. അതേസമയം, പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശനമായ നിരോധനമായിരുന്നു പാകിസ്ഥാൻ ഏര്‍പ്പെടുത്തിയത്.ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പുതുവത്സര ആഘോഷങ്ങള്‍ രാജ്യത്ത് നിരോധിച്ചത്.
Read More » -
India
സുരേഷ്‌ഗോപി ജയിക്കണം, സുരേന്ദ്രന് മോദിയുടെയും ഷായുടെയും താക്കീത്
തൃശൂർ: ഗ്രൂപ്പിസം വേണ്ടെന്നും സുരേഷ് ഗോപി ഇത്തവണ ജയിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താക്കീത്. കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളാണ്. ഇനിയുള്ള തീരുമാനങ്ങൾ എല്ലാം തന്നെ ദേശീയ നേതൃത്വം എടുക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തവും കേരള നേതൃത്വത്തിന് തന്നെയായിരിക്കുമെന്നും അങ്ങനെ വന്നാൽ കനത്ത നടപടി അവർക്കെതിരെ ഉണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര നേതൃത്വം അറിയിച്ചു. ബിജെപിക്കുള്ള വലിയ വെല്ലുവിളി ബിജെപി.യിലുള്ളവർ തന്നെയാണെന്ന് തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശീയ ജനറൽസെക്രട്ടറി ഡോ. രാധാമോഹൻ അഗർവാൾ എംപി.പറഞ്ഞു. ബിജെപി.യിലെ പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനു മെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീതായി ഇതിനെ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന…
Read More » -
Kerala
ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
കൊച്ചി: ആലുവയില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. സംഭവ സമയത്ത് ബസിനുള്ളില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതും മറ്റ് വാഹനങ്ങള്‍ കടന്നു പോകാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. ബസിന്റെ മുന്നിലെ ടയറാണ് ഊരിപ്പോയത്.ടയര്‍ ഊരിപ്പോയതിന് ശേഷവും വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി. ടയര്‍ ഊരിപ്പോയ മുൻ ഭാഗത്തെ റിമ്മും തകര്‍ന്നിട്ടുണ്ട്. ആര്‍എസ്‌ഇ 308 എന്ന സീരിസില്‍ ഉള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടയര്‍ ഊരിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Read More » -
NEWS
പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്
ടെൽ അവീവ്: പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്.പുതുവത്സരാഘോഷത്തിനിടെയാണ് തെക്കൻ-മധ്യ ഇസ്രായേല്‍ മേഖലകളിലേക്കാണ് 27ലേറെ റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചത്. റെഹോവോത്ത്, നെസ് സയോണ, ഹോലോൻ, ലോദ്, മോദീൻ, അഷ്‌ദോദ്, സിദ്രോത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് റോക്കറ്റുകൾ പതിച്ചത്.ഒൻപത് റോക്കറ്റുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചത്. ആക്രമണങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റുകള്‍ കെട്ടിടങ്ങളിലും മറ്റും നേരിട്ടു പതിച്ചിട്ടില്ലെന്ന് റിഷോൻ ലെസിയണ്‍, നെസ് സയോണ നഗരസഭാ ഭരണകൂടങ്ങള്‍ അറിയിച്ചു. അല്‍ഖസ്സാം ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എം90 റോക്കറ്റുകളാണ് ഹമാസ് വിക്ഷേപിച്ചത്. ഇസ്രായേല്‍ പച്ചയ്ക്കു നടത്തുന്ന സിവിലിയൻ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയാണിതെന്ന് അല്‍ഖസ്സാം വ്യക്തമാക്കി.
Read More » -
Sports
മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായി വിരാട് കോലി
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ 2023 ലെ മികച്ച കായിക താരമായി തെരഞ്ഞെടുത്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് ഓണ്‍ലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയെ മികച്ച താരമായി തെരഞ്ഞെടുത്തത്. ലോകം മുഴുവൻ 35 മില്യണ്‍ ഫോളവേഴ്‌സാണ് പ്യൂബിറ്റിയ്ക്കുള്ളത്. ഓണ്‍ലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. 78 ശതമാനം വോട്ടുകളും ഫൈനല്‍ റൗണ്ടില്‍ കോഹ്‌ലിക്ക് അനുകൂലമായ സാഹചര്യത്തിലായിരുന്നു. പ്യൂബിറ്റിയുടെ ഓണ്‍ലൈൻ പബ്ലിക് വോട്ടിങില്‍ ദ്യോകോവിച്, പാറ്റ് കമ്മിൻസ്, ലെബ്രോണ്‍ ജെയിംസ്, എര്‍ലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാക്‌സ് വെര്‍സ്റ്റാപ്പെൻ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.
Read More » -
Kerala
ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയും ആണ്‍ സുഹൃത്തും റിമാൻഡില്‍
ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മ ദീപയെയും ആണ്‍ സുഹൃത്ത് കൃഷ്ണകുമാറിനെയും റിമാൻഡ് ചെയ്തു. ചേര്‍ത്തല മജിസ്ട്രേറ്റിന് മുമ്ബാകെയാണ് ഇരുവരെയും ഹാജരാക്കിയത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് ബിജുവുമായുള്ള ദാമ്ബത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി കൃഷ്ണകുമാറിന്റെ ഒപ്പമാണ് താമസിക്കുന്നത്.കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. കുട്ടിയുടെ ഒരു കൈ മുകളിലേക്ക് ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയെ ചൂരല്‍ വച്ച് അടിച്ചതാണെന്നും കൈക്ക് സാരമായ പരുക്കുണ്ടെന്നും കണ്ടെത്തി.തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read More » -
India
അര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
അര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ദല്‍ബീര്‍ സിങ് ഡിയോള്‍ (54) ആണ് മരിച്ചത്.വെയ്റ്റ്ലിഫ്റ്റര്‍ കൂടിയായ പോലീസ് ഉദ്യോഗസ്ഥനെ ജലന്ധറിലെ ബസ്തി ബാവ ഖേല്‍ കനാലിന് സമീപമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിന് പോയ ഡിയോള്‍ തിരികെ വിട്ടിലെത്തിയില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തില്‍ പരുക്കുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ദല്‍ബീര്‍ സിങ് ഡിയോള്‍. 2000-ത്തിലാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.
Read More » -
Kerala
ഒന്നിച്ചു നിന്നില്ലെങ്കിൽ സമുദായം ഒറ്റപെടും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജി.സുകുമാരൻ നായർ
ചങ്ങനാശ്ശേരി: നായര്‍ സമുദായം ഐക്യത്തോടെ നിന്നില്ലെങ്കില്‍ ഭാവിയില്‍ ഒറ്റപ്പെടുമെന്നും രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാറുകളോ കൂടെ കാണില്ലെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. 147-ാമത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം ലഭിക്കാൻ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സര്‍ക്കാറോ ഒരു ഗുണവും നമുക്ക് ചെയ്തുതരില്ല. തെരഞ്ഞെടുപ്പ് സമയത്ത് വന്നു പോകുന്നതല്ലാതെ ബിജെപിക്കാർ പോലും തിരക്കി വരില്ല. ന്യൂനപക്ഷങ്ങളുടെ പ്രീതി സമ്ബാദിക്കാൻ ചരിത്രം പോലും മാറ്റിയെഴുതുന്നു.സര്‍വിസ് സൊസൈറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ മന്നത്ത് പത്മനാഭൻ എഴുതിയ ഭരണഘടന മാറ്റിയെഴുതണമെന്നാണ് ആവശ്യപ്പെടുന്നത്. ഭരണഘടനയില്‍ ഒരു മഷിത്തുള്ളിപോലും വീഴാൻ സമ്മതിക്കില്ല. അത് മാറ്റിയെഴുതേണ്ട ആവശ്യവുമില്ല. 24 ചക്രത്തില്‍ ആരംഭിച്ച നായര്‍ സര്‍വിസ് സൊസൈറ്റി ഇത്തവണ 138 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻ.എസ്.എസിന്‍റെ പൊതുനയമാണ്. ഇനിയും അതേ നയം…
Read More »