KeralaNEWS

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയും ആണ്‍ സുഹൃത്തും റിമാൻഡില്‍

ലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മ ദീപയെയും ആണ്‍ സുഹൃത്ത് കൃഷ്ണകുമാറിനെയും റിമാൻഡ് ചെയ്തു.

ചേര്‍ത്തല മജിസ്ട്രേറ്റിന് മുമ്ബാകെയാണ് ഇരുവരെയും ഹാജരാക്കിയത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Signature-ad

ഭർത്താവ് ബിജുവുമായുള്ള ദാമ്ബത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി കൃഷ്ണകുമാറിന്റെ ഒപ്പമാണ് താമസിക്കുന്നത്.കുട്ടിയും ഇവർക്കൊപ്പമായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. കുട്ടിയുടെ ഒരു കൈ മുകളിലേക്ക് ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയെ ചൂരല്‍ വച്ച്‌ അടിച്ചതാണെന്നും കൈക്ക് സാരമായ പരുക്കുണ്ടെന്നും കണ്ടെത്തി.തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Back to top button
error: