147-ാമത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണം ലഭിക്കാൻ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സര്‍ക്കാറോ ഒരു ഗുണവും നമുക്ക് ചെയ്തുതരില്ല. തെരഞ്ഞെടുപ്പ് സമയത്ത് വന്നു പോകുന്നതല്ലാതെ ബിജെപിക്കാർ പോലും തിരക്കി വരില്ല. ന്യൂനപക്ഷങ്ങളുടെ പ്രീതി സമ്ബാദിക്കാൻ ചരിത്രം പോലും മാറ്റിയെഴുതുന്നു.സര്‍വിസ് സൊസൈറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ മന്നത്ത് പത്മനാഭൻ എഴുതിയ ഭരണഘടന മാറ്റിയെഴുതണമെന്നാണ് ആവശ്യപ്പെടുന്നത്. ഭരണഘടനയില്‍ ഒരു മഷിത്തുള്ളിപോലും വീഴാൻ സമ്മതിക്കില്ല. അത് മാറ്റിയെഴുതേണ്ട ആവശ്യവുമില്ല.
24 ചക്രത്തില്‍ ആരംഭിച്ച നായര്‍ സര്‍വിസ് സൊസൈറ്റി ഇത്തവണ 138 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻ.എസ്.എസിന്റെ പൊതുനയമാണ്. ഇനിയും അതേ നയം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും സുകുമാരൻ നായര്‍ ചൂണ്ടിക്കാട്ടി.