NEWSWorld

പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച്‌ ഹമാസ്

ടെൽ അവീവ്: പുതുവത്സരരാവില്‍ ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റുകള്‍ വിക്ഷേപിച്ച്‌ ഹമാസ്.പുതുവത്സരാഘോഷത്തിനിടെയാണ് തെക്കൻ-മധ്യ ഇസ്രായേല്‍ മേഖലകളിലേക്കാണ് 27ലേറെ റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചത്.

റെഹോവോത്ത്, നെസ് സയോണ, ഹോലോൻ, ലോദ്, മോദീൻ, അഷ്‌ദോദ്, സിദ്രോത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് റോക്കറ്റുകൾ പതിച്ചത്.ഒൻപത് റോക്കറ്റുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചത്.

ആക്രമണങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റുകള്‍ കെട്ടിടങ്ങളിലും മറ്റും നേരിട്ടു പതിച്ചിട്ടില്ലെന്ന് റിഷോൻ ലെസിയണ്‍, നെസ് സയോണ നഗരസഭാ ഭരണകൂടങ്ങള്‍ അറിയിച്ചു.

Signature-ad

അല്‍ഖസ്സാം ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എം90 റോക്കറ്റുകളാണ് ഹമാസ് വിക്ഷേപിച്ചത്. ഇസ്രായേല്‍ പച്ചയ്ക്കു നടത്തുന്ന സിവിലിയൻ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയാണിതെന്ന് അല്‍ഖസ്സാം വ്യക്തമാക്കി.

Back to top button
error: