Month: January 2024
-
Kerala
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജനുവരി മൂന്നിന് തൃശൂര്‍ താലൂക്കില്‍ അവധി
തൃശൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തപ്പെടുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തുന്നത്.
Read More » -
India
പുതുവത്സര സമ്മാനം, വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1.50 രൂപ കുറച്ച് കേന്ദ്രസർക്കാര്‍
പുതുവത്സര ദിനത്തില്‍ വാണിജ്യ പാചകവാതക സിലിന്‍ഡറിന് വില കുറച്ച് കേന്ദ്രസര്‍കാര്‍. വാണിജ്യ സിലിന്‍ഡറൊന്നിന് ഒന്നര രൂപയാണ് കുറച്ചത്. കഴിഞ്ഞ മാസം 22ന് 39.5 രൂപ കുറച്ചിരുന്നു. അതേസമയം, വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഞായറാഴ്ച ഡെല്‍ഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി. നഷ്ടം നികത്താന്‍ പാടുപെടുന്ന വിമാന കമ്പനികള്‍ക്ക് ആശ്വാസമാണ് വിലക്കുറവ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിന്‍ഡറിന് 1755.50 രൂപയാണ് ഞായറാഴ്ച ഡെല്‍ഹിയിലെ വില. മുംബൈയില്‍ 1708.50 രൂപയും. കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം വിമാന ഇന്ധന വില 45 ശതമാനത്തോളമാണ് കുറഞ്ഞത്. 29391.08 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞത്. നവംബറില്‍ 6854.25ഉം ഡിസംബറില്‍ 5189.25ഉം കുറഞ്ഞു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ 21-ാം മാസത്തിലും വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്…
Read More » -
Kerala
പെൺസുഹൃത്തിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ മൂന്നാറിലെത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ പുതുവത്സരം ആഘോഷിക്കാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം കൊടൂപ്പാടം സനീഷ് ഭവനിൽ സനീഷ് (37) നെയാണ് തിങ്കളാഴ്ച പുലർച്ചെ പഴയ മൂന്നാറിലെ ഡെനീമ് ലോഡ്ജിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ഓട്ടോ ഡ്രൈവറാണ് സനീഷ്. ഞായറാഴ്ച വൈകിട്ടാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം സനീഷ് മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോൾ കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടു എന്നാണ് യുവതിയുടെ മൊഴി. പൊലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കിടക്കുന്നത് കണ്ടെത്തി. മൂന്നാർ എസ്.ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.. ഇടുക്കിയിലെ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Read More » -
Local
19കാരി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചു, പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ബന്തിയോട് അടുക്കയില്‍ 19കാരിയായ പെൺകുട്ടിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബദറുദ്ദീന്‍-മറിയ ദമ്പതികളുടെ മകള്‍ റഹീന എന്ന റന ഫാത്തിമയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് ഉമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഉമ്മ ഉണര്‍ന്നപ്പോള്‍ റന ഫാത്തിമയെ കണ്ടില്ല. അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു കിടപ്പുമുറി പൂട്ടിയ നിലയില്‍ കണ്ടത്. ബഹളം വെച്ച് പരിസരവാസികളെ വിളിച്ച് വരുത്തി വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് റന ഫാത്തിമയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഒരു യുവാവ് 19കാരിയായ ഈ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റന ഫാത്തിമയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിലെടുത്ത് പരിശോധിച്ചു വരികയാണ്. യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് റന ഫാത്തിമയുടെ മാതാപിതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.എഫ് ഇക്ബാലും ഉന്നത…
Read More » -
Kerala
”എന്തു പ്രഹസനമാണ് സജീ? ക്ഷേത്രത്തില്‍ ആരൊക്കെ പോകണമെന്നു തീരുമാനിക്കേണ്ടത് സമസ്തയല്ല”
കോഴിക്കോട്: ക്ഷേത്രത്തില്‍ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. പള്ളിയില്‍ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയില്‍ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണു മോദിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തത്. രാമക്ഷേത്രം മാത്രമല്ല തിരഞ്ഞെടുപ്പിലെ വിഷയം. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണു പ്രധാനമായും ചര്‍ച്ചയാവുക. ബിഷപ്പിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ അരമനകളില്‍ കയറിയിറങ്ങുന്ന സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയത് ‘എന്തു പ്രഹസനമാണ് സജീ?’ എന്നാണ്. അധിക്ഷേപിക്കുന്നവര്‍ക്കു സര്‍ക്കാരില്‍ അംഗീകാരം കിട്ടുമെന്നു വി.എന്‍.വാസവനു പുതിയ വകുപ്പു കിട്ടിയപ്പോള്‍ സജി ചെറിയാനു തോന്നിക്കാണും. പഴയകാലത്തെ ‘ആര്‍ഷോ’യാണ് സജി. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനില്‍ക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്.…
Read More » -
Kerala
പുതുവത്സരാഘോഷം: വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ച് ഭക്ഷണശാലയുടെ മേല്‍ക്കൂര കത്തിനശിച്ചു
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വെടിക്കെട്ടിനേത്തുടര്‍ന്ന് ഭക്ഷണശാലയുടെ മേല്‍ക്കൂര കത്തിനശിച്ചു. ചെറായീ ബീച്ചീന് സമീപം പ്രവര്‍ത്തിക്കുന്ന മാളിയേക്കല്‍ ഹെറിട്ടേജ് റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയാണ് കത്തി നശീച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ച് വീണ് മേല്‍ക്കുരയില്‍ തീ ആളിപടരുകയായിരുന്നു. തുടര്‍ന്ന്, പറവൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തി തീ അണച്ചു. വൈക്കോല്‍ ഉപയോഗിച്ചാണ് ഭക്ഷണശാലയുടെ മേല്‍ക്കൂര നിര്‍മിച്ചിരുന്നത്. ഇതാണ് വേഗത്തി തീപിടിക്കാന്‍ കാരണമായത്. അതേസമയം, ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിച്ച് ആയിരങ്ങള്‍ പുതുവത്സരം ആഘോഷിച്ചു. പാട്ടും ഡാന്‍സുമായാണ് ജനങ്ങള്‍ ഇവിടെ പുതുവത്സരത്തെ എതിരേറ്റത്. സുരക്ഷ കണക്കിലെടുത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലായിരുന്നു ഇത്തവണത്തെ കാര്‍ണിവല്‍ ആഘോഷം. രാത്രി ഏഴ് മണിയോടെ തന്നെ പരേഡ് മൈതാനത്തേക്കുള്ള പ്രധാന വഴികളെല്ലാം ബാരിക്കേഡ് വച്ച് പോലീസ് അടച്ചിരുന്നു. പരേഡ് ഗ്രൗണ്ടില്‍ നാല്‍പതിനായിരം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. സ്വദേശികളും വിദേശികളുമായ നിരവധി ആളുകള്‍ കാര്‍ണിവല്‍ ആഘോഷിക്കാനെത്തിയിരുന്നു. …
Read More » -
Crime
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല; കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം. ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാതിരുന്നതാണ് വര്‍ഷിണിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകാനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു. എന്നാല്‍, മാതാപിതാക്കള്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പോലീസ് അറിയിച്ചു.
Read More » -
Crime
പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പതു വയസ്സുകാരന് ലാത്തിയടി; പൊലീസിനെതിരെ പരാതി
ആലപ്പുഴ: കായംകുളത്ത് പുതുവത്സര രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുവെന്ന് പരാതി. കരിമരുന്ന് പ്രയോഗം കാണാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് മര്‍ദ്ദിച്ചു. കായംകുളത്തിന് അടുത്ത് കോയിക്കല്‍ ജംഗ്ഷനില്‍ പുതുവത്സരാഘോഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പടക്കം പൊട്ടിക്കല്‍ കാണാനാണ് അജയനും ഒമ്പതു വയസ്സുള്ള മകനും എത്തിയത്. സ്ഥലത്ത് വന്‍ തിരക്കായിരുന്നു. നാട്ടുകാരെ ഒതുക്കുന്നതിനായി പൊലീസ് ലാത്തി വീശിയിരുന്നു. ആ സമയത്താണ് ഒമ്പതു വയസ്സുകാരന്റെ പുറത്ത് അടിയേറ്റത്. ഇതു ചോദ്യം ചെയ്ത ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു. എന്നാല്‍, കുട്ടിക്ക് അടി കൊണ്ടതെന്ന് അറിയില്ലെന്നാണ് കായംകുളം പൊലീസ് പറയുന്നത്. നാട്ടുകാരെ ലാത്തി വീശി ഓടിച്ചപ്പോള്‍ കുട്ടികള്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നടുവിന് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.
Read More » -
NEWS
ജപ്പാനില്‍ കനത്ത ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ്. ജപ്പാന്‍ ദ്വീപായ ഹോന്‍ഷുവിലെ ഇഷികാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇവിടത്തെ തീരപ്രദേശമായ നോട്ടോവയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനമാണുണ്ടായതെന്നാണു വിവരം. ഇതിനു പിന്നാലെ നിരവധി തവണ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയില്‍ മുഴുവന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ഭൂചലനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, എവിടെയും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയല്‍പ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ‘എന്‍.എച്ച്.കെ’ ജനങ്ങളോട് ആവശ്യപ്പെട്ടു. ഭൂകമ്പബാധിത പ്രദേശത്തുള്ള പ്ലാന്റുകളിലൊന്നും അസ്വാഭാവികമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…
Read More » -
Crime
മൂന്നാറില്‍ 12കാരിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍
ഇടുക്കി: മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ ബാലികയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. പ്രതി ഝാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിനി തന്നെയായ 12കാരിയെ സമീപത്തെ കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി മൂന്നാര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സെലനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Read More »