തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര മദ്യവില്പനയില് റെക്കോഡ്. ഇത്തവണ ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബർ 31ന് മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്.
പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്.ക്രിസ്തുമസിന് ഇത്തവണ ഏറ്റവും കൂടുതല്‍ വില്പന ചാലക്കുടി ഔട്ട്ലെറ്റില് ആണ് നടന്നത്. ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവര്‍ഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പ്പന.
ക്രിസ്മസിന് മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ക്രിസ്മസ് പുതുവത്സര സീസണിൽ നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.