കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.
സംഭവ സമയത്ത് ബസിനുള്ളില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതും മറ്റ് വാഹനങ്ങള്‍ കടന്നു പോകാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം.
ബസിന്റെ മുന്നിലെ ടയറാണ് ഊരിപ്പോയത്.ടയര്‍ ഊരിപ്പോയതിന് ശേഷവും വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി. ടയര്‍ ഊരിപ്പോയ മുൻ ഭാഗത്തെ റിമ്മും തകര്‍ന്നിട്ടുണ്ട്. ആര്‍എസ്ഇ 308 എന്ന സീരിസില്‍ ഉള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടയര്‍ ഊരിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.