IndiaNEWS

അര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ  മരിച്ച നിലയില്‍ കണ്ടെത്തി

ര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.
പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ദല്‍ബീര്‍ സിങ് ഡിയോള്‍ (54) ആണ് മരിച്ചത്.വെയ്റ്റ്ലിഫ്റ്റര്‍ കൂടിയായ പോലീസ് ഉദ്യോഗസ്ഥനെ ജലന്ധറിലെ ബസ്തി ബാവ ഖേല്‍ കനാലിന് സമീപമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിന് പോയ ഡിയോള്‍ തിരികെ വിട്ടിലെത്തിയില്ലെന്ന പരാതിയെ  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Signature-ad

 മൃതദേഹത്തില്‍ പരുക്കുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ദല്‍ബീര്‍ സിങ് ഡിയോള്‍. 2000-ത്തിലാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.

Back to top button
error: