മൂന്നാം സ്ഥാനത്ത് ഒഡിഷയും നാലാം സ്ഥാനത്ത് മുംബൈ സിറ്റി എഫ്സിയും അഞ്ചാം സ്ഥാനത്ത് മോഹൻ ബഗാനുമാണ് നിലവിലുള്ളത്. എന്നാൽ 2023 എന്ന കലണ്ടർ വർഷം അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലായി മറ്റൊരു പോയിന്റ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷത്തെ ഐഎസ്എൽ പോയിന്റ് ടേബിളാണ് ഇറക്കിയിട്ടുള്ളത്.
അതായത് 2023 ജനുവരി ഒന്നാം തീയതി മുതൽ 2023 ഡിസംബർ 31 ആം തീയതി വരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ റിസൾട്ട് ഉൾപ്പെടുത്തിക്കൊണ്ടുള്ള ടേബിൾ.നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ ഇതിൽ ബാധകമല്ല,ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്.
20 മത്സരങ്ങൾ ഈ വർഷം കളിച്ച മുംബൈ 12 വിജയങ്ങൾ നേടി കൊണ്ട് 41 പോയിന്റ് ആണ് ആകെ ഈ വർഷം നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഒഡീഷയാണ്.21 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ അവർ 35 പോയിന്റാണ് ആകെ സ്വന്തമാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ബംഗളൂരു എഫ്സി വരുന്നു. 20 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് തന്നെയാണ് അവരും സ്വന്തമാക്കിയിട്ടുള്ളത്.
നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്. 21 മത്സരങ്ങളിൽ നിന്ന് 11 വിജയങ്ങളുമായി 35 പോയിന്റ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 18 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള ഗോവ തൊട്ട് പിറകിൽ നിൽക്കുന്നു.
സാധാരണഗതിയിൽ വർഷത്തിന്റെ അടിസ്ഥാനത്തിൽ ലീഗ് ടേബിളുകൾ പ്രസിദ്ധീകരിക്കുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ഇങ്ങനെ പ്രസിദ്ധീകരിച്ചതിന്റെ ആവശ്യകത എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.ഏതായാലും സംഭവത്തിൽ ‘മഞ്ഞപ്പടയുടെ’ പൊങ്കാല തുടരുകയാണ്.