Month: January 2024

  • Social Media

    ഏറ്റവും നീളം കൂടിയ റെയില്‍വെ പ്ലാറ്റ്‌ഫോം, ഹുബ്ബള്ളി ഗിന്നസ് റെക്കോര്‍ഡ്‌സില്‍

    ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ്ഫോമുള്ളത് കർണാടകയിലെ ഹുബ്ലിയിലാണ്. ഒന്നര കിലോമീറ്ററാണ് നീളം. ഇത്രയും നീളമുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടുതന്നെ 3 എൻട്രൻസ് ആണ് ഇവിടെയുള്ളത്. സൗത്ത് വെസ്റ്റ് റയിൽവെയുടെ ആസ്ഥാനം കൂടെയാണ് ഈ സ്റ്റേഷൻ. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ ചെലവഴിച്ചാണ് ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ നവീകരിച്ചത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്.  കര്‍ണാടകയിലെ പ്രധാനപ്പെട്ട ജംഗഷനുകളില്‍ ഒന്നാണ് ഹുബ്ബള്ളി. നേരത്തെ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്‌ഫോം 1517 മീറ്റര്‍ നീളമാണുള്ളത്. ഇതോടെയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോമായത്. ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ ഉള്‍പ്പെടുന്ന ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്ലാറ്റ്‌ഫോമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും…

    Read More »
  • Kerala

    വ്യാജലിങ്കിൽ ക്ലിക്ക്  ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവം; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പോലീസ്.

    മലപ്പുറം:വ്യാജലിങ്കിൽ ക്ലിക്ക്  ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പോലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് KYC അപ്ഡേഷൻ നൽകുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് 2,71,000/- നഷ്ടമായത്. ഉടൻതന്നെ സൈബർ ഹെൽപ് ലൈൻ  നമ്പർ 1930 ൽ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നൽകുകയായിരുന്നു. തുടർന്ന്, നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരികെ പിടിക്കാൻ കേരള പോലീസിനായി. ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13 ന് സൈബർ ഹെല്പ് ലൈൻ നമ്പറിൽ പരാതി ലഭിച്ചു. സൈബർ ഓപ്പറേഷൻ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തിൽ 11.09 ന്  പണം തിരിച്ചുപിടിക്കാൻ സാധിച്ചു. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് പോലീസ് പറയുന്നു. SMS ആയോ  ഇ-മെയിലിലൂടെയോ  വാട്ട്സ്…

    Read More »
  • Sports

    തമ്മിൽ തല്ലി മോഹൻ ബഗാൻ താരങ്ങൾ; സഹല്‍ അബ്ദുല്‍ സമദ് ക്ലബ് വിട്ടേക്കുമെന്ന് സൂചന 

    കൊൽക്കത്ത:  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പണക്കൊഴുപ്പ് കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. സഞ്ജീവ് ഗോയങ്കെ എന്ന ശതകോടീശ്വരന്‍ പണം വാരിയെറിഞ്ഞാണ് ഓരോ സീസണിലും കളിക്കാരെയും പരിശീലകരെയും ടീമിലെത്തിക്കുന്നത്. സ്വഭാവിക പ്രക്രിയയിലൂടെ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിനു പകരം മറ്റ് ടീമുകളില്‍ കളിച്ച് ശ്രദ്ധിക്കുന്ന താരങ്ങളെ റാഞ്ചുന്നതാണ് ഗോയങ്കെയുടെ രീതി. ഇതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ അദേഹത്തിന് മടിയുമില്ല.   മറ്റൊരു ടീമിനെ പരിശീലിപ്പിച്ചിരുന്ന ജുവാന്‍ ഫെറാണ്ടോയെ രാത്രിക്കുരാത്രിയാണ് മോഹന്‍ ബഗാന്‍ റാഞ്ചിയെടുത്ത് സ്വന്തം പരിശീലകനായത്. എന്നാൽ വലിയ പ്രതിഫലം കൊടുത്തു കൊണ്ടുവന്നവര്‍ ഇപ്പോള്‍ ടീമിന് തലവേദനയാകുന്നതായാണ് ബഗാനില്‍ നിന്നുള്ള പുതിയ വാര്‍ത്ത.കോച്ഛ് ജുവാനെ ഇതിനകം തന്നെ ക്ലബ് പുറത്താക്കിക്കഴിഞ്ഞു.   ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചില വിദേശ താരങ്ങളടക്കം ടീം വിട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെയാണിത്.  മോഹന്‍ ബഗാന്റെ സൂപ്പര്‍ താരം ഹ്യൂഗോ ബൗമസും ടീം  വിടുകയാണെന്നാണ്  റിപ്പോര്‍ട്ട്. മറ്റൊരു…

    Read More »
  • Sports

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്

    ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്.സീസണിലെ ഓരോ ക്ലബ്ബുകളുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കാറുള്ള  കോ എഫിഷ്യന്റ് റാങ്കിങിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വൻ മുന്നേറ്റം. സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പ്രകടനത്തിൽ ഒരുപാട് പുരോഗതി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ക്ലബ്ബ് കളിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ ക്ലബ്ബിന് നേരിടേണ്ടി വന്നിരുന്നു. പല പ്രധാനപ്പെട്ട താരങ്ങളെയും പരിക്ക് മൂലം കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്നു കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത് ബ്ലാസ്‌റ്റേഴ്‌സ് ആണ്. 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയിട്ടുള്ളത്.8 വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റാങ്കിങ്ങിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മൂന്നാമത്തെ ക്ലബ്ബാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ്..61.8 ആണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ റേറ്റിംഗ്.അതേസമയം ലോകത്തെ 2453ആം…

    Read More »
  • Kerala

    കേരളത്തിൽ  വനിതാ സംരംഭകർക്ക് നല്ലകാലം: മന്ത്രി പി.രാജീവ്

    തിരുവനന്തപുരം: ഒരു കുടുംബം ഒരു സംരംഭം എന്ന സർക്കാരിന്റെ മുദ്രാവാക്യം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരെ സംരംഭക ലോകത്തേക്ക് എത്തിച്ചെന്ന് മന്ത്രി പി രാജീവ്. എഴുത്തുകാരി കൂടിയായ ലക്ഷ്മി രാജീവ് ഇക്കൂട്ടത്തിലൊരാളാണെന്നും മന്ത്രി പറഞ്ഞു Ila for elegance എന്ന പേരിൽ പുതിയ ബ്രാന്റ് ആരംഭിക്കുകയും അതിന് കീഴിൽ എണ്ണ, വിവിധ തരം ക്രീമുകൾ, സിറം, സോപ്പുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്ന സംരംഭയാണിന്ന് ലക്ഷ്മി. വീട്ടിലെ ആവശ്യത്തിനായി നിർമ്മിച്ചിരുന്ന തലയിൽ തേക്കുന്ന എണ്ണയാണ് വ്യാവസായിക ഉൽപ്പന്നമായി ഇവർ വിപണിയിലേക്കിറക്കിയത്.  സുഹൃത്തുക്കൾക്കായി ആരംഭിച്ചതാണെങ്കിലും ഇപ്പോൾ വിദേശ രാജ്യങ്ങളിലും ആവശ്യാനുസരണം ഉൽപ്പന്നങ്ങളെത്തിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. കേരളത്തിൽ വനിതാ സംരംഭകർക്ക് ഇപ്പോൾ നല്ലകാലമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുള്ള കാര്യമല്ലെന്നും  കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സംരംഭക വർഷത്തിന്റെ ഭാഗമായി 66000ത്തോളം വനിതാ സംരംഭകരാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു .ഇക്കൂട്ടത്തിൽ തന്റെ സംരംഭത്തെ കൂടുതൽ വളർച്ചയിലേക്ക് കൊണ്ടുപോകാൻ ശ്രീമതി. ലക്ഷ്മിക്ക്…

    Read More »
  • Sports

    രഞ്ജി ട്രോഫിയിൽ മികവ് കാട്ടാനാവാതെ കേരള നായകന്‍ സഞ്ജു സാംസൺ

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ മികവ് കാട്ടാനാവാതെ കേരള നായകന്‍ സഞ്ജു സാംസണ്‍. 46 പന്ത് നേരിട്ട് 35 റണ്‍സാണ് സഞ്ജു നേടിയത്. 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. ഏഴാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയത്. നിര്‍ണ്ണായക പ്രകടനത്തോടെ കേരളത്തെ ലീഡിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികവിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഉത്തര്‍പ്രദേശിന്റെ 302 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ 6 വിക്കറ്റിന് 220 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശിനെക്കാള്‍ 82 റണ്‍സിന് കേരളം പിന്നിലാണ്. കേരളത്തിന്റെ മുന്‍നിരയും മികവിനൊത്ത് ഉയര്‍ന്നില്ല. ഓപ്പണര്‍ കൃഷ്ണ പ്രസാദ് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. രോഹന്‍ കുന്നുമ്മലും (11) നിരാശപ്പെടുത്തി. രോഹന്‍ പ്രേമില്‍ കേരളം വലിയ പ്രതീക്ഷവെച്ചെങ്കിലും 14 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മുന്‍ നായകന്‍ സച്ചിന്‍ ബേബി നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 38…

    Read More »
  • Kerala

    പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂര്‍ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്‌ആര്‍ടിസി എസി ബസ് 

    ബാംഗ്ലൂര്‍ യാത്രകള്‍ക്ക് മലയാളികള്‍ക്ക് ആശ്രയം കെഎസ്‌ആര്‍ടിസി ബസുകളാണ്. സ്ഥിരം സര്‍വീസുകളും മികച്ച സേവനവും മാത്രമല്ല, താരതമ്യേന കുറഞ്ഞ നിരക്കുമുള്ളതിനാല്‍ ധൈര്യമായിട്ട് കെഎസ്‌ആര്‍ടിസി ബസില്‍ പോവുകയും ചെയ്യാം. ഇത്തരത്തില്‍ ഇപ്പോൾ പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഒരു പുതിയ കെഎസ്‌ആര്‍ടിസി എസി ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.പത്തനംതിട്ടയില്‍ നിന്നാരംഭിച്ച്‌ കോട്ടയം-പാലക്കാട്  കോയമ്ബത്തൂര്‍ സേലം വഴി ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിധത്തിൽ സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് സര്‍വീസാണ്  ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട-കോയമ്ബത്തൂര്‍-ബാംഗ്ലൂര്‍ ബസ് പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നും എല്ലാ ദിവസവും വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് പിറ്റേന്ന് രാവിലെ 7.00 മണിക്ക് ബാംഗ്ലൂരില്‍ എത്തിച്ചേരും. 13 മണിക്കൂര്‍ 27 മിനിറ്റാണ് യാത്രാ സമയം. 05.30 PM പത്തനംതിട്ട 6.15 PM തിരുവല്ല 07.00 PM കോട്ടയം 8.00 PM മൂവാറ്റുപുഴ 09.30 PM തൃശ്ശൂര്‍ 11.00 PM പാലക്കാട് 12.35 AM കോയമ്ബത്തൂര്‍ 03.15 AM സേലം…

    Read More »
  • Kerala

    നവകേരള സദസിലെ പരാതിക്ക് 17-ാം ദിവസം നടപടിയായെന്ന് എഴുത്തുകാരൻ ബെന്യാമിന്‍

    പത്തനംതിട്ട: നവകേരള സദസില്‍ പങ്കെടുത്ത് ഉന്നയിച്ച പരാതിക്ക് 17 ദിവസങ്ങള്‍ക്ക് ശേഷം മറുപടി ലഭിച്ചെന്ന് എഴുത്തുകാരൻ കൂടിയായ ബെന്യാമിന്‍. വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന തടസങ്ങള്‍ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചെന്നും നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു.   ”നവകേരള സദസ്സില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പറഞ്ഞാല്‍ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ഇപ്പോള്‍ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബര്‍ 17ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങള്‍ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍.”-ബെന്യാമിന്‍ പറഞ്ഞു.   നവ കേരള സദസല്‍ പങ്കെടുത്ത് നാലു കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഡിസംബര്‍ 18ന് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ ബെന്യാമിന്‍ പറഞ്ഞിരുന്നു. പന്തളം പാലത്തിനോട് ചേര്‍ന്ന് നടപ്പാലം, വര്‍ഷം…

    Read More »
  • Kerala

    അത് വ്യാജവാർത്ത; മനോരമ പത്രത്തിനെതിരെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

    തിരുവനന്തപുരം: തൊടുപുഴയില്‍ 13 പശുക്കള്‍ ചത്ത സംഭവത്തില്‍ മലയാള മനോരമ നൽകിയ വ്യാജ വാര്‍ത്തയ്ക്കെതിരെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം ‘കാരണം സയനൈഡ്‌ ആണെന്ന പോസ്‌റ്റമോര്‍ട്ടം റിപ്പോര്‍ട്ട്‌ തള്ളി’ എന്ന തലക്കെട്ടോടു കൂടി  ജനുവരി നാലിന്‌ മനോരമ നൽകിയ വാര്‍ത്തയ്ക്കെതിരെയാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം രംഗത്തെത്തിയത്. വാര്‍ത്തയുടെ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ സിടിസിആര്‍ഐ തള്ളിയതായുള്ള വാര്‍ത്ത, സിടിസിആര്‍ഐ നല്‍കിയതോ ഏതെങ്കിലും ശാസ്‌ത്രജ്ഞരുടെയോ ഡയറക്‌ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊലി കഴിച്ചാല്‍ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികള്‍ക്ക്‌ കൊടുത്താല്‍ സ്ഥിതി ഗുരുതരമാകുമെന്നും പറഞ്ഞതായി വന്ന വാര്‍ത്തയും ഈ സ്ഥാപനത്തില്‍ നിന്നും നല്‍കിയതല്ല. അന്തര്‍ദേശീയ തലത്തില്‍ ഏറെ അംഗീകാരമുള്ള സിടിസിആര്‍ഐയുടെ യശസ്സിന്‌ ക്ഷതമുണ്ടാക്കുന്ന വസ്‌തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്താ ഭാഗങ്ങള്‍ ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത്‌ പൂര്‍ണമായും മലയാള മനോരമയുടെ മാത്രം അഭിപ്രായമാണെന്നും അറിയിക്കുന്നു, എന്നാണ് സിടിസിആര്‍ഐ പ്രസ്‌താവനയായി ഇറക്കിയിരിക്കുന്നത്.

    Read More »
  • India

    അയോധ്യയില്‍ രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ

    രത്‌ലാം: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. മധ്യപ്രദേശിലെ രത്‌ലാമില്‍ സനാതൻ ധര്‍മ്മ സഭയുടെ ചടങ്ങില്‍ പങ്കെടുക്കവെയാണ് പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം. ‘ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മഠത്തിന് ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പരമാവധി ഒരാള്‍ക്കൊപ്പം പങ്കെടുക്കാം എന്നായിരുന്നു ക്ഷണം. പക്ഷേ 100 പേരുമായി അയോധ്യയില്‍ പോകാൻ ക്ഷണിച്ചാലും താൻ പോകില്ല. പുരി ശങ്കരാചാര്യ പറഞ്ഞു. പണ്ടുമുതല്‍ക്കേ അയോധ്യ സന്ദര്‍ശിക്കുന്ന ആളാണ് താൻ. ഭാവിയിലും ദര്‍ശനത്തിനായി പോകും. എന്നാല്‍ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം.എന്നാല്‍ ഇനി നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തങ്ങളില്‍ നിന്ന് ഒരു ഉപദേശമോ മാര്‍ഗനിര്‍ദേശമോ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനിതിലൊട്ടും അസ്വസ്ഥനല്ല. മറ്റേതൊരു സനാതന ഹിന്ദുവിനെപ്പോലെയും സന്തോഷവാനാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം മതേതരനായി ചിത്രീകരിക്കുന്നതില്‍ വിശ്വസിക്കാത്ത ആളാണ്. ഹിന്ദുത്വത്തിലും വിഗ്രഹാരാധന എന്ന ആശയത്തിലും അഭിമാനിക്കുന്നയാളാണ്…

    Read More »
Back to top button
error: