Month: January 2024
-
India
കേരളത്തിലെ വോഡഫോൺ ഐഡിയ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; നേട്ടം ജിയോയ്ക്ക്
മുംബൈ: ഏറ്റവും പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിൽ പുതിയ വരിക്കാരെ നേടുന്നതില്‍ ജിയോ 9.22% വളര്‍ച്ച രേഖപ്പെടുത്തി. ഒക്റ്റോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒൻപതിനായിരം (1,09,000) പുതിയ വരിക്കാരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, (2022 ഒക്റ്റോബര്‍ മുതല്‍ 2023 ഒക്റ്റോബര്‍ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വര്‍ധിച്ചു, 97.5 ലക്ഷത്തില്‍ നിന്ന് ഒരു കോടി ആറു ലക്ഷമായി. എയര്‍ടെല്‍ വരിക്കാരിലും 6.59% വര്‍ധനയുണ്ടായി, അഞ്ച് ലക്ഷത്തിലധികം വരിക്കാരെ ചേര്‍ത്തു. അതേസമയം വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്‍റെ വയര്‍ലെസ് ഉപഭോക്തൃ അടിത്തറയില്‍ 4.41 ശതമാനം കുറവുണ്ടായി. പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്റ്റോബറില്‍ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം…
Read More » -
Kerala
ഡിവൈഎസ്പി നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി;കേരള പോലീസിന് ഇത് ഏറെ അഭിമാനകരമായ മുഹൂർത്തം.
പത്തനംതിട്ട: ഡിവൈഎസ്പി നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി.മൈലപ്ര കൊലപാതകം അന്വേഷിച്ചതും ഒരാഴ്ചക്കുള്ളിൽ തമിഴ്‌നാട്ടിൽ നിന്നും പ്രതികളെ പിടികൂടിയതും പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു. പത്തനംതിട്ട മൈലപ്രയിൽ ജോർജ്ജ് ഉണ്ണുണ്ണി എന്ന വ്യാപരിയെ പട്ടാപകൽ തൻ്റെ വ്യാപാര സ്ഥാപത്തിൽ വച്ച് അതി ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം മാലയും, പണവും കവർന്നെടുത്ത പ്രതികളായ ബാല സുബ്രമണ്യൻ, മുരുകൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള തിരുട്ട് ഗ്രാമത്തിൽ പോയി അതി സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്യുകയും ഈ കൊടും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനും ജയിലിൽ കിടന്ന് ഈ കുറ്റകൃത്യം ആ സ്സൂത്രണം ചെയ്യുകയും ചെയ്ത നിരവധി കേസ്സുകളിൽ പ്രതിയുമായ പത്തനംതിട്ട വലംചുഴി സ്വദേശി ” ക്വോർട്ടർ ” എന്നറിയപ്പെടുന്ന ഹാരിസ്സിനെ സമർത്ഥമായ കുറ്റാന്വേഷണ മികവിൽ അറസ്റ്റ് ചെയ്യുകയും ചെയ്തത് നന്ദകുമാറിന്റെ കൃത്യമായ ഇടപെടലുകൾ വഴിയായിരുന്നു. മെഴുവേലി ബാങ്ക് മോഷണം, കാരണവർ വധക്കേസ്സ് തുടങ്ങി പല കേസുകളിലും തുമ്പ് ഉണ്ടാക്കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും ഉൾപ്പെടെ പലതവണ…
Read More » -
India
ചൈനക്ക് തിരിച്ചടി ;ഇനി രാജ്യത്ത് ഗുണനിലവാരമില്ലാത്ത വൈദ്യുതി സാധനങ്ങള്‍ വില്‍ക്കാനാകില്ല
ന്യൂഡൽഹി: ഇന്ത്യൻ ഇലക്‌ട്രിക് വിപണിയില്‍ നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഒരുപാട് ഉണ്ടായിട്ടും നിലവാരമില്ലാത്ത വൈദ്യുതി ഉല്‍പന്നങ്ങളുടെ വില്‍പന തുടരുകയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ കാരണം വൈദ്യുതി അപകടങ്ങളും പതിവാണ്. ഇത് തടയാൻ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്ക് യാതൊരു കുറവുമില്ല.എന്നാൽ ഇനി ഏതെങ്കിലും കടയുടമ നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ, ഏതെങ്കിലും കമ്ബനി ഉല്‍പാദനത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകും. ഇത്തരം വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ഈ വസ്തുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (BIS) അടയാളമില്ലാത്ത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സംഭരിക്കാനും കഴിയില്ല. ബിഐഎസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയോ ലഭിക്കാം.നേരത്തെ, സ്മാര്‍ട്ട് മീറ്ററുകള്‍, വെല്‍ഡിംഗ് റാഡുകള്‍, ഇലക്‌ട്രോഡുകള്‍, അഗ്നിശമന ഉപകരണങ്ങള്‍,…
Read More » -
Kerala
കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു;മരിച്ചത് പെരുമണ്ണ സ്വദേശി
മലപ്പുറം:കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്‍റെ മകൻ ഷഹബാസ് അലി (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ മറ്റ് കുട്ടികൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മരവട്ടം ഗ്രേസ് വാലി കോളജ് വിദ്യാര്‍ഥിയാണ്.
Read More » -
Kerala
ഹോട്ടലില്‍ കയറിയ കാട്ടുപന്നിയെ കെണി ഒരുക്കി പിടികൂടി വനംവകുപ്പ്
വയനാട്: ഹോട്ടലില്‍ കയറിയ കാട്ടുപന്നിയെ കെണിവച്ച് വനംവകുപ്പ് പിടികൂടി. വയനാട് താഴെ കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്‍റിലാണ് കാട്ടു പന്നി കയറിയത്. ഇതോടെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെല്ലാം പരിഭ്രാന്തിയിലായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടാനായത്. ഉച്ചയ്ക്കുശേഷമാണ് പെപ്പര്‍ റെസ്റ്റോറന്‍റില്‍ കാട്ടുപന്നി കയറിയത്. ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തിയിലായി. എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങി. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ റസ്റ്റോറന്‍റിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കാട്ടുപന്നി നശിപ്പിക്കുകയും ചെയ്തു.സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കഴുത്തില്‍ കെണി കുടുക്കിയശേഷം വലയിലാക്കിയാണ് കാട്ടുപന്നിയെ പിടികൂടിയത്.പിന്നീട് ഇതിനെ വനത്തില്‍ തുറന്നു വിട്ടു.
Read More » -
India
പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി മരിച്ചു
ചെന്നൈ: തമിഴ്നാട് പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി മരിച്ചു. തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. നീലഗിരി ഗൂഡല്ലൂര്‍ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന് വരികയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Read More » -
India
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി; 48 കാരിയെ ഒമാനിലേക്ക് കടത്തിയ സംഭവത്തില്‍ ഇടപെട്ട് ഇന്ത്യൻ എംബസി
ദില്ലി: 48 കാരിയായ ഇന്ത്യൻ വനിതയെ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയ സംഭവത്തില്‍ ഇടപെട്ട് ഇന്ത്യൻ എംബസി.ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട സ്വദേശിനിയായ ഫരീദ ബീഗത്തിനാണ് ദുരനുഭവമുണ്ടായത്. ഇവർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കത്ത് വഴി വിവരം അറിയിക്കുകയായിരുന്നു.ഫരീദ ബീഗവുമായി സംസാരിച്ചെന്നും അവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യൻ എംബസി എക്‌സിലൂടെ അറിയിച്ചു. ഷെനാസ് ബീഗം എന്ന സ്ത്രീ ദുബായില്‍ ഗാര്‍ഹിക ജോലി വാഗ്ദാനം ചെയ്ത് താമസത്തിനും ഭക്ഷണത്തിനും പുറമെ 1,400 ദിര്‍ഹം ശമ്ബളം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്ന് ഫരീദ ബീഗം പറഞ്ഞു. ജോലി തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്നും ഷെനാസ് പറഞ്ഞതായി ഫരീദ പറയുന്നു. 2023 നവംബര്‍ 4-ന് 30 ദിവസം സാധുതയുള്ള സന്ദര്‍ശക വിസയിലാണ് ഫരീദ ബീഗം യുഎഇയിലേക്ക് തിരിച്ചത്.തുടര്‍ന്ന് അറബ് കുടുംബത്തിലേക്ക് വീട്ടുവേലക്കായി കൊണ്ടുപോയി. ഒരു മാസത്തിനുശേഷം, ഫരീദ ഗുരുതരമായ രോഗബാധിതയായി. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഷെനാസ്…
Read More » -
Kerala
മാതാവിനെ സ്വന്തമാക്കാൻ മക്കളെ കൊല്ലാൻ ശ്രമം; മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍
കോട്ടയം:മാതാവിനെ സ്വന്തമാക്കാൻ കുട്ടികള്‍ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെ കൊല്ലാൻ ശ്രമം നടത്തിയ കേസില്‍ മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍.കുമരകത്താണ് സംഭവം. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയേയും സഹോദരനേയുമാണ് പ്രതി ക്രൂരമായി മര്‍ദിച്ച് കൊല്ലാൻ നോക്കിയത്. സംഭവത്തില്‍ എരുമേലി കനകപ്പലം ഐഷാ മന്‍സില്‍ വീട്ടില്‍ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദ ചികിത്സയുടെ പേരിൽ കഴിഞ്ഞ രണ്ടു വര്‍ഷം മുതല്‍ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടില്‍ വന്നു പോയിരുന്നു. ഇതിനിടയില്‍ ഇയാള്‍ കുട്ടികളുടെ മാതാവുമായി അടുപ്പത്തിലായി.ഇവരെ സ്വന്തമാക്കുന്നതിന് വേണ്ടി പരാതിക്കാരനായ കുട്ടിയെയും, അനുജനെയും മര്‍ദ്ദിക്കുകയും, നെഞ്ചിന് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.…
Read More » -
India
കൊച്ചി വാട്ടർ മെട്രോയുടെ രണ്ടു ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തി
ലക്നൗ: കൊച്ചി വാട്ടർ മെട്രോ അതോറിറ്റിക്കായി നിർമിച്ച രണ്ടു വൈദ്യുത ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തി.ഒരു ബോട്ട് അയോധ്യയിലേക്കും മറ്റൊന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കുമാണ്. മാർച്ച് മാസത്തോടെ 11 ബോട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് നൽകുമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച ബോട്ടുകളാണ് ഉത്തർപ്രദേശിലേക്ക് കടത്തിയത്. അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് സരയൂ നദിയിലൂടെ ബോട്ട് സർവീസ് തുടങ്ങാനാണ് നിലവിൽ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
Read More » -
NEWS
കാഴ്ച്ചപ്പാടുകളിലെ വ്യതിയാനം മനുഷ്യനെ വ്യത്യസ്‌തനാക്കുന്നു, വീക്ഷണങ്ങളും സമീപനങ്ങളും വ്യതിരിക്തമാകട്ടെ പുതു വർഷത്തിൽ
ഹൃദയത്തിനൊരു ഹിമകണം 16 ഗ്രാമത്തിലെ ഒരാളുടെ കാഴ്‌ച നഷ്ടപ്പെട്ടു. വീട്ടുകാർ അയാളെ ഗുരുവിന്റെ അടുത്ത് കൊണ്ടുപോയി. ഗുരുവിന്റെ അടുത്ത് കുറെ പേർ കൂടി കാത്തിരിപ്പുണ്ട്. കാഴ്ച പോയവന്റെ കണ്ണുകളിൽ ഗുരു തൊട്ടു. എന്നിട്ട് ചോദിച്ചു: ”ഇപ്പോൾ നീ എന്ത് കാണുന്നു?” അയാൾ പറഞ്ഞു: ”ഞാൻ കുറെ മരങ്ങൾ കാണുന്നു.” ഗുരു വീണ്ടും അവന്റ കണ്ണുകളിൽ തൊട്ടു. ”ഇപ്പോൾ നീ എന്ത് കാണുന്നു?” ”ഞാൻ മരങ്ങളെയും മനുഷ്യരെയും കാണുന്നു.” വീണ്ടും ഗുരു ആ കണ്ണുകളിൽ തൊടുകയാണ്. ”ഇപ്പോഴോ?” ”ഇപ്പോൾ ഞാൻ മരങ്ങളെയും മനുഷ്യരായി കാണുന്നു.” കാഴ്ച്ചപ്പാടിലുള്ള വ്യത്യാസം ഒരാളെ വ്യത്യസ്‌തനാക്കുന്നു. അങ്ങനെയാണ് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും പരിണാമം ഉണ്ടായത്. അതു പോലെ കാഴ്‌ചപ്പാടുകൾക്കും പരിണാമം ഉണ്ടാവുന്ന ഒരു വർഷമാകട്ടെ 2024. അവതാരക: നീമ ജോർജ്ജ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More »