KeralaNEWS

വ്യാജലിങ്കിൽ ക്ലിക്ക്  ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവം; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പോലീസ്.

മലപ്പുറം:വ്യാജലിങ്കിൽ ക്ലിക്ക്  ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ
ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പോലീസ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് KYC അപ്ഡേഷൻ നൽകുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് 2,71,000/- നഷ്ടമായത്. ഉടൻതന്നെ സൈബർ ഹെൽപ് ലൈൻ  നമ്പർ 1930 ൽ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നൽകുകയായിരുന്നു.
തുടർന്ന്, നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരികെ പിടിക്കാൻ കേരള പോലീസിനായി.
ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13 ന് സൈബർ ഹെല്പ് ലൈൻ നമ്പറിൽ പരാതി ലഭിച്ചു. സൈബർ ഓപ്പറേഷൻ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തിൽ 11.09 ന്  പണം തിരിച്ചുപിടിക്കാൻ സാധിച്ചു. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അതേസമയം നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് പോലീസ് പറയുന്നു.
SMS ആയോ  ഇ-മെയിലിലൂടെയോ  വാട്ട്സ് ആപ്, മെസഞ്ചർ,  ഇൻസ്റ്റാഗ്രാം  തുടങ്ങിയവ വഴിയോ ലഭിക്കുന്ന  ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും  മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും.  ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മുഴുവൻ തട്ടിപ്പുകാർ കൈക്കലാക്കുന്നു.
പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല.
തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക.
www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
#keralapolice

Back to top button
error: