മധ്യപ്രദേശിലെ രത്‌ലാമില്‍ സനാതൻ ധര്‍മ്മ സഭയുടെ ചടങ്ങില്‍ പങ്കെടുക്കവെയാണ് പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം.
‘ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മഠത്തിന് ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പരമാവധി ഒരാള്‍ക്കൊപ്പം പങ്കെടുക്കാം എന്നായിരുന്നു ക്ഷണം. പക്ഷേ 100 പേരുമായി അയോധ്യയില്‍ പോകാൻ ക്ഷണിച്ചാലും താൻ പോകില്ല. പുരി ശങ്കരാചാര്യ പറഞ്ഞു.
പണ്ടുമുതല്‍ക്കേ അയോധ്യ സന്ദര്‍ശിക്കുന്ന ആളാണ് താൻ. ഭാവിയിലും ദര്‍ശനത്തിനായി പോകും. എന്നാല്‍ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം.എന്നാല്‍ ഇനി നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തങ്ങളില്‍ നിന്ന് ഒരു ഉപദേശമോ മാര്‍ഗനിര്‍ദേശമോ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താനിതിലൊട്ടും അസ്വസ്ഥനല്ല. മറ്റേതൊരു സനാതന ഹിന്ദുവിനെപ്പോലെയും സന്തോഷവാനാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം മതേതരനായി ചിത്രീകരിക്കുന്നതില്‍ വിശ്വസിക്കാത്ത ആളാണ്. ഹിന്ദുത്വത്തിലും വിഗ്രഹാരാധന എന്ന ആശയത്തിലും അഭിമാനിക്കുന്നയാളാണ് അദ്ദേഹം.
എന്നാല്‍ ശങ്കരാചാര്യൻ എന്ന നിലയില്‍ ഞാൻ അവിടെ പോയിട്ട് എന്തുചെയ്യാനാണ്? പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുമ്ബോള്‍ ഞാനദ്ദേഹത്തെ കൈയടിച്ച് അഭിനന്ദിക്കുകയാണോ ചെയ്യേണ്ടത്?’ നിശ്ചലാനന്ദ സരസ്വതി ചോദിച്ചു.