Month: January 2024
-
Kerala
മോദി വീണ്ടും വരും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് തവണ കേരളത്തിലെത്തിയേക്കും
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് സൂചന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ്ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്. തൃശ്ശൂരിലെത്തിയത് പാര്‍ട്ടി പരിപാടിക്കാണെങ്കില്‍ ഇനി വരാനിരിക്കുന്നത് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സന്ദര്‍ശനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃശ്ശൂരിലെ പരിപാടി പാര്‍ട്ടി അണികളുടെ ആത്മവീര്യം വര്‍ധിപ്പിച്ചതായി ബി.ജെ.പി. വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക എം.എല്‍.എയെ നഷ്ടമായ ബി.ജെ.പി. ഇത്തവണ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന തൃശ്ശൂരില്‍ പ്രധാനമന്ത്രിയെകൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
Read More » -
Crime
ആശുപത്രിയില്‍നിന്നും നവജാതശിശുവിനെ തട്ടിയെടുത്തു: പരിശോധിച്ചത് 500 ഓളം സിസിടിവി ദൃശ്യങ്ങള്‍, ഒടുവില്‍ പിടിവീണു
ന്യൂഡല്‍ഹി: ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കുട്ടിയെ രക്ഷിതാക്കളെ ഏല്‍പിച്ചുവെന്ന് പൊലീസ് അറിയിച്ചു. രോഹിണി ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 19 വയസ്സുകാരിയുടെ കുട്ടിയെ ആണ് തട്ടിയെടുത്തത്. ആശുപത്രി പരിസരങ്ങളിലുള്ള ഏകദേശം 500 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനു സമീപം കുട്ടിയുമായി യുവതി ഇറിക്ഷയില്‍ പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. ഇ റിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ രോഹിണി സെക്ടര്‍ 15ലെ ഇഎസ്‌ഐ ആശുപത്രിക്കു സമീപമാണു യുവതി ഇറങ്ങിയതെന്നു സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.
Read More » -
Kerala
ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ ക്ഷണം
കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേശ്കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ ക്ഷണം. ഗണേശ് കുമാറിനെ സംഘാടകര്‍ നേരിട്ടെത്തിയാണ് ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഗണേശിനെ വാളകത്തെ വീട്ടിലെത്തിയാണ് ആര്‍എസ്‌എസ് നേതാക്കള്‍ ക്ഷണിച്ചത്. ആര്‍എസ്സ്‌എസ് പ്രാന്ത സഹ സമ്ബര്‍ക്ക പ്രമുഖ് സി.സി ശെല്‍വൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.
Read More » -
Kerala
ആലപ്പുഴയിൽ വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍.
ആലപ്പുഴ:വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. ആലപ്പുഴ കളക്ടറേറ്റിനു സമീപം ഷയാസിന്റെ ഉടമസ്ഥതയിലുള്ള ഹോം സ്‌റ്റേയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി താമസിച്ചിരുന്ന മുറിയില്‍ കയറി മസാജ് ചെയ്ത് നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനം. വിദേശ വനിതയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
വർക്കലയിൽ കടലിലേക്ക് ചാടിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടുപേര്‍ അറസ്റ്റിൽ; മറ്റൊരാൾക്കായി തിരച്ചിൽ
തിരുവനന്തപുരം: വര്‍ക്കല പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്ന് ചാടി തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് യുവതി പോലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍, കസ്റ്റഡിയിലുണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശികളായ ബസന്ത്, കാന്തന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കൂട്ട ബലാത്സംഗ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂട്ടുപ്രതി ദിനേശന്‍ ഒളിവിലാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി വര്‍ക്കല പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാഡ് കുന്നില്‍ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. കൈകാലുകള്‍ക്ക് ഒടിവും ശരീരമാകെ പരിക്കേല്‍ക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അബോധാവസ്ഥയില്‍ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ തന്നെ ജ്യൂസില്‍ ലഹരി നല്‍കിയെന്നും…
Read More » -
LIFE
ഉറപ്പാക്കാം സാമ്ബത്തിക സുരക്ഷിതത്വം; നടപ്പാക്കാം ‘ഒരു വീടും കുഞ്ഞാടും’
ഗുണമേന്മയേറിയ ഭക്ഷ്യവസ്തുക്കള്‍ നാട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയെന്ന സ്വാശ്രയ പാഠത്തിന്റെ ഭാഗമായി മലയാളികളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചലഞ്ചുകളിലൊന്നാണ് വീട്ടില്‍ ഒരാടിനെ വളര്‍ത്തുക എന്നുള്ളത്. പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള്‍ സാധാരണക്കാരന് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് എന്നും ആശ്രയമാണ്.ഏത് ദുരന്തകാലത്തും ആശ്രയമാകാന്‍ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ആടിനോളം ചേര്‍ച്ചയുള്ള വേറൊരു മൃഗവുമില്ല. പശു വളര്‍ത്താന്‍ സ്ഥലവും സൗകര്യവുമില്ലാത്തവര്‍ക്കും ആടിനെ വളര്‍ത്തി ശുദ്ധമായ പാല്‍ കുടിക്കാം. മാംസാവശ്യത്തിനായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കി വരുമാനമുണ്ടാക്കാം. ആട്ടിന്‍ കാഷ്ഠം അടുക്കളത്തോട്ടത്തിന് ഉത്തമ ജൈവവളമാക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കുന്ന, കാഴ്ചയിലും പെരുമാറ്റത്തിലും ഓമനത്തം പ്രകടിപ്പിക്കുന്ന, വേഗം ഇണങ്ങുന്ന പ്രകൃതമുള്ള ആട്, വീട്ടില്‍ സ്നേഹം വിളമ്ബുന്ന ഓമനയുമാകും. മുതല്‍ മുടക്കാന്‍ പരിമിതമായ വിഭവങ്ങളുള്ള സമൂഹത്തിലെ ഇടത്തരക്കാര്‍ക്കും പാവങ്ങള്‍ക്കും എപ്പോഴും വീട്ടിലുള്ള എടിഎം (Any time money) ആണ് ആടുകള്‍. ഏത് സമയത്തും കറന്നെടുക്കാവുന്ന പോഷകസമൃദ്ധമായ പാലിന്റെ സ്രോതസ്സായിരുന്നതിനാല്‍ വീട്ടിലെ ജൈവ റഫ്രിജറേറ്റര്‍ കൂടിയാണ് ആട്. ഗ്രാമീണ ഭവനങ്ങളില്‍ സാമ്ബത്തിക പോഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍…
Read More » -
Kerala
ശബരി പാത: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും; എന്നിട്ടും അനുമതിയില്ല
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാമെന്നറിയിച്ചിട്ടും പദ്ധതിയോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അയോധ്യയിൽ പുതിയ റയിൽവെ സ്റ്റേഷനും വിമാനത്താവളവും ഒക്കെ നിർമ്മിക്കുമ്പോഴാണ് അയ്യപ്പ ഭക്തരോടുള്ള കേന്ദ്ര സർക്കാരിന്റെ ഈ വിവേചനം. ഏഴ് കിലോമീറ്റർ റെയിലും ഒരു പാലവും നിർമിച്ചശേഷം മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും ജീവൻവെപ്പിക്കുന്നതിന് തങ്ങൾ ചിലവിന്റെ പകുതി വഹിക്കാമെന്ന് കേരള സർക്കാർ വർഷങ്ങൾക്കു മുൻപ് തന്നെ അറിയിച്ചതാണ്. 25 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കുകയും 264 കോടിയോളം രൂപയുടെ പ്രവൃത്തി നടത്തുകയും ചെയ്തശേഷമാണ് ഒരു കാരണവുമില്ലാതെ റയിൽവെ ഈ പദ്ധതി നിർത്തിവെച്ചത്. 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലിയിൽ നിന്നും എരുമേലി വഴി തിരുവനന്തപുരത്തേക്കുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍…
Read More » -
Kerala
കോഴഞ്ചേരി-വാഴക്കുന്നം-റാന്നി പാതയില്‍ ഗതാഗതം നിലച്ചിട്ട് ഒരുവര്‍ഷം; സമാന്തര പാതയുമില്ല
റാന്നി:തിരക്കേറിയ കോഴഞ്ചേരി-വാഴക്കുന്നം-റാന്നി പാതയില്‍ ഗതാഗതം നിലച്ചിട്ട് ഒരുവര്‍ഷമാകാൻ ദിവസങ്ങൾ മാത്രം.കീക്കൊഴൂരിന് സമീപം പുതമൺ പാലത്തിലുണ്ടായ വിള്ളലിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കുമടക്കം ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഒരു പാതയാണിത്.പുതമൺ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ നിർമ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്. 2023 ജനുവരി 25നാണ് പുതമണ്‍ പാലം തകര്‍ന്നത്. പിറ്റേന്നു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. വാഹനങ്ങള്‍ പേരൂര്‍ച്ചാല്‍ പാലം, ചെറുകോല്‍പ്പുഴ വഴി തിരിച്ചുവിടുകയായിരുന്നു . തിരക്കേറിയ പാതയിലുണ്ടായ ഗതാഗതതടസം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യം അന്നേ ഉയര്‍ന്നതാണ്.എന്നാൽ ഒരു വര്‍ഷമെത്തുമ്പോഴും പണികള്‍ ഇവിടെ ഇഴയുകയാണെന്ന് നാട്ടുകാർ പറയുന്നു .പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് പണികള്‍ വൈകിപ്പിച്ചതെന്നാണ് സൂചന. താത്കാലിക പാലത്തിനായി 30.5 ലക്ഷം രൂപ കഴിഞ്ഞ ഓഗസ്റ്റിലാണ് അനുവദിച്ചത്. താത്കാലിക പാലം നിര്‍മാണത്തിനായി സമീപസ്ഥലം ഭൂഉടമ വിട്ടുനല്‍കിയെങ്കിലും, പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ വീണ്ടും വൈകി. പുതമണ്‍ പാലത്തോടു ചേര്‍ന്നുള്ള തോട്ടില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചും…
Read More » -
Kerala
മകരവിളക്ക്;ഗവി വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം
റാന്നി:ശബരിമല മകരവിളക്ക് പ്രമാണിച്ച് ഗവി വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കടത്തി വിടുന്നതല്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
Read More »
