Month: January 2024
-
Crime
കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
തിരുവനന്തപുരം: കാട്ടാക്കടയില്‍ കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടുക്കൊണ്ടു പോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശിയോടും സഹോദരനോടുമൊപ്പമാണ് പെണ്‍കുട്ടി കിടന്നുറങ്ങിയത്. രാത്രി വീട്ടില്‍ ആരോ ഉള്ളതായി കുട്ടിയുടെ മുത്തശ്ശി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛനായിരിക്കാം എന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും പെണ്‍കുട്ടി തുടരെത്തുടരെ വിളിക്കുന്നത് കേട്ടാണ് മുത്തശ്ശി എഴുന്നേറ്റത്. അപ്പോഴാണ് പുറത്തുനിന്നുള്ള ആള്‍ വീട്ടിലുള്ളതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ചു. പിതാവ് ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. ഉടന്‍ തന്നെ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്.
Read More » -
India
ബിടിഎസിനെ കാണാന്‍ കൊറിയയ്ക്ക് പോകണം; 14,000 രൂപയുമായി വീടുവിട്ട 3 പെണ്‍കുട്ടികളെ കണ്ടെത്തി
ചെന്നൈ: കൊറിയന്‍ ഗായകസംഘമായ ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ് 13 വയസ്സുകാരായ പെണ്‍കുട്ടികള്‍. കട്പാടി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. വിശാഖപട്ടണത്തെത്തി അവിടെനിന്ന് കപ്പലില്‍ കൊറിയയിലേക്കു കടക്കാനായിരുന്നു പദ്ധതി. 14,000 രൂപയുമായാണ് കുട്ടികള്‍ വീടുവിട്ടത്. ഒരുമാസം മുന്‍പാണ് കുട്ടികള്‍ വീടുവിട്ടിറങ്ങാന്‍ പദ്ധതിയിട്ടത്. ഈറോഡില്‍നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറി, എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പല്‍ക്കയറി കൊറിയയിലേക്കു പോകുക എന്നതായിരുന്നു ചിന്ത. എന്നാല്‍, ചെന്നൈ എത്തുന്നതിനുമുന്‍പുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തി. യാത്ര തുടങ്ങി രണ്ടാം ദിവസം തന്നെ കുട്ടികളെ കണ്ടെത്താനായി. ആദ്യ ആവേശം മാറിയപ്പോള്‍ പരിഭ്രമിച്ചുപോയ പെണ്‍കുട്ടികള്‍ തിരികെ വീട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ, വെല്ലൂരിനടുത്തുള്ള കട്പാടി സ്റ്റേഷനില്‍നിന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രി പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഇപ്പോള്‍ വെല്ലൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കുട്ടികളെ. മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കും. ജനുവരി നാലിനാണ് കുട്ടികള്‍ വീടുവിട്ടത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിന്‍ കയറി. രണ്ടു ഹോട്ടലുകളില്‍ മുറി…
Read More » -
Kerala
കൊതുകു നിവാരണം: കൊച്ചിയിൽ 150 കരാര്‍ തൊഴിലാളികളെ നിയമിച്ചു
കൊച്ചി: നഗരത്തിലെ കൊതുകു നിവാരണത്തിനായി രണ്ടുമാസത്തേക്ക് 150 കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങല്‍ക്ക് ഓരോ വാര്‍ഡിനും 50000 രൂപ വീതം നല്‍കുമെന്നും മേയര്‍ എം. അനില്‍ കുമാര്‍ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരിക്കും തൊഴിലാളികളെ നിയമിക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കാന വൃത്തിയാക്കി ഫോഗിംഗ് നടത്താനും എല്ലാ വീടുകളിലും കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായി. അതേസമയം നഗരത്തിലെ കൊതുക്‌നിവാരണം സാധ്യമാകണമെങ്കില്‍ സ്വീവേജ് പദ്ധതി നടപ്പിലാക്കിയേ മതിയാകു എന്ന് മേയര്‍ പറഞ്ഞു.കൊച്ചിയില്‍ ഇതുവരെ പദ്ധതി നടപ്പിലാക്കാത്തതിന് കാരണം എതിര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Read More » -
Kerala
മീറ്റര്‍ റീഡര്‍മാര്‍ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും
തിരുവനന്തപുരം: വീട്ടില്‍ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റര്‍ റീഡര്‍മാര്‍ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും. മീറ്റര്‍ റീഡര്‍മാരുടെ കൈവശമുണ്ടാകുന്ന സ്പോട്ടിങ് ബില്‍ മെഷീൻ വഴി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ച് പണമടക്കാം. ആൻഡ്രോയ്ഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിങ് മെഷീനില്‍ ഒരുക്കിയ സ്വൈപിങ് കാര്‍ഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. കെ.എസ്.ഇ.ബി ഓഫിസിലും കാര്‍ഡ് ഉപയോഗിച്ച് പണമടക്കാനാകും. കാനറ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി.90 രൂപ മാസവാടകയിലാണ് കാനറ ബാങ്ക് മെഷീൻ നല്‍കുന്നത്. ബില്‍തുക പിറ്റേന്ന് രാവിലെ 10.30ന് കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് കൈമാറും. മെഷീന്റെ നെറ്റ്‍വര്‍ക്ക് പരിപാലനവും ഇന്റര്‍നെറ്റ് ഒരുക്കുന്നതും കാനറ ബാങ്കാണ്.
Read More » -
Kerala
സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോര്‍ഡ് വില
തിരുവനന്തപുരം:സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോര്‍ഡ് വില. കിലോയ്‌ക്ക് 260 മുതല്‍ 300 വരെയാണ് പലയിടത്തും ഈടാക്കുന്ന വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലമാണ് വില ഉയര്‍ന്നത്. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വര്‍ധനയ്‌ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികള്‍ അറിയിച്ചു. മഹാരാഷ്‌ട്രയില്‍ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്‌ട്രയില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Read More » -
Kerala
വടകരയിൽ നേപ്പാൾ സ്വദേശിയായ ഗൂർഖയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ
വടകര:ഓര്‍ക്കാട്ടേരിയില്‍ നേപ്പാൾ സ്വദേശിയായ ഗൂർഖയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. ബസ് സ്റ്റോപ്പിനു സമീപത്തെ കെട്ടിടത്തിനു മുകളില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഈ പ്രദേശത്തെ ഗുര്‍ഖയായി കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ ബന്ധുക്കള്‍ ഓര്‍ക്കാട്ടേരി ഭാഗത്തുണ്ട്. എടച്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Crime
11 കാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി; പ്രതി ഭാര്യയ്‌ക്കൊപ്പം കൊടുംകാട്ടിലൊളിച്ചത് അഞ്ച് ദിവസം
ഇടുക്കി: 11 വയസുകാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡുകാരന്‍ പിടിയിലായത് അഞ്ചു ദിവസത്തെ ഒളിവുവാസത്തിന് ശേഷം. സംഭവത്തിന് ശേഷം രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും വന്യമൃഗങ്ങളുള്ള കൊടുംകാട്ടില്‍ കഴിഞ്ഞത് അഞ്ച് ദിവസം. ഒടുവില്‍ തമിഴ്നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പിടിയിലാകുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവില്‍ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേക്ക് കടന്ന ഇവര്‍ അഞ്ച് ദിവസത്തോളം കൊടും കാട്ടില്‍ തങ്ങി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ബസ് മാര്‍ഗം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഭാര്യയെ…
Read More » -
Kerala
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്; ഗവര്‍ണര്‍ ഇടുക്കി സന്ദര്‍ശിക്കുന്ന ദിവസം ഹര്‍ത്താല്‍
തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്. ഗവര്‍ണര്‍ ഇടുക്കി സന്ദര്‍ശിക്കുന്ന ദിവസം തന്നെ അവിടെ ഹര്‍ത്താലും, തലസ്ഥാനത്ത് രാജ് ഭവന്‍ മാര്‍ച്ചും തീരുമാനിച്ച ഇടത് മുന്നണി വിട്ട് വീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. എന്നാല്‍, ഇടുക്കിയുമായി ബന്ധപ്പെട്ട സമരം തിരുവനന്തപുരത്ത് നടക്കാനിരിക്കെ അന്നേദിവസം അതേ ജില്ലയില്‍ എത്താനുള്ള തീരുമാനം വഴി താനും പിന്നോട്ടില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ സി.പി.എമ്മിന് നല്‍കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് യാതൊരു അയവും വന്നിട്ടില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കഴിയന്തോറും അത് രൂക്ഷമായി വരികയാണ്. ഗവര്‍ണക്കെതിരായ പ്രതിഷേധത്തിന് ഇടത് മുന്നണി നേരിട്ട് ഇറങ്ങുന്നില്ലെങ്കിലും വര്‍ഗബഹുജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും എല്ലാം സമരത്തിന്റെ മുന്‍ നിരയിലുണ്ട്. ഗവര്‍ണക്കെതിരായ എസ്.എഫ്‌ഐ പ്രതിഷേധം സി.പി.എം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ പോകുന്ന വഴികളിലെല്ലാം എസ്.എഫ്.ഐയുടെ പ്രതിഷേധം കാണാം. ഇതിനെതിരെ ഗവര്‍ണറുടെ കോപം കാണുന്നുണ്ടെങ്കിലും പിന്നോട്ട് പോകേണ്ടെന്നാണ് എസ്എഫ്‌ഐ തീരുമാനം. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘത്തിന്റെ രാജ് ഭവന്‍ മാര്‍ച്ച് ചൊവ്വാഴ്ച നടക്കുന്നത്. ഇടുക്കിയിലെ…
Read More » -
Crime
കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു; മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ രണ്ട് അധ്യാപകര്‍ എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2023 നവംബര്‍ 25 നായിരുന്നു ദുരന്തം. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി. കാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read More » -
Kerala
ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടി പാര്‍ലര്‍ ഉടമ പിടിയില്‍
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം.സംഭവത്തിൽ പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി. ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിക്കെതിരെ ഇയാള്‍ അതിക്രമം നടത്തുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഓടിരക്ഷപ്പെട്ട യുവതി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Read More »