IndiaNEWS

രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭം;കൊൽക്കത്ത ഡിവൈഎഫ്ഐയുടെ ബ്രിഗേഡ് റാലിയിൽ വൻ ജനപങ്കാളിത്തം

കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്  സാക്ഷ്യം വഹിച്ച് കൊൽക്കത്ത.
ഡിവൈഎഫ്ഐ യുടെ ഇൻസാഫ് യാത്രയുടെ ഭാഗമായി കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്തിൽ സംഘടിപ്പിച്ച മാർച്ചാണ് ജനപങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്  സാക്ഷ്യം വഹിച്ചത്.
തൊഴിലില്ലായ്മ ഉൾപ്പെടെ ഉയർത്തിപ്പിടിച്ചു കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മമത ബാനർജി സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് റാലി സംഘടിപ്പിച്ചിച്ചത്.
15 വർഷങ്ങൾക്ക് ശേഷമാണ് ബ്രിഗേഡ് മൈതാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത് . ബംഗാളിലെ മണ്ണിലെ എണ്ണമറ്റ തൊഴിലന്വേഷകർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിന്റെ തെളിവാണെന്നു പ്രതിഷേധ സമ്മേളനം വിലയിരുത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹിം, ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചര്യ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മണിഷാ മുഖർജി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
 വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കാളികളായി.ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറസ്സായ സ്ഥലമാണ് കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ട്. ഒൻപത് ഫുട്ബാൾ കോർട്ട് വലുപ്പമുള്ള ബ്രിഗേഡ് നിറയാൻ 29 ലക്ഷത്തോളം പേരാണ് വേണ്ടത്. അതാണ്  ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞത്.

Back to top button
error: