മനാമ: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി ബഹ്റൈൻ.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈൻ പാര്‍ലമെന്‍റ് യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കിയത്.അയക്കുന്ന പണത്തിന്റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് പാര്‍ലമെന്‍റ് തീരുമാനം.
അയക്കുന്ന ഓരോ തവണയും നികുതി നല്‍കണമെന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്ബോള്‍ അതിന്റെ ഒരു ശതമാനമാണ് നികുതി നല്‍കേണ്ടിവരിക. 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്ബോള്‍ രണ്ടു ശതമാനം നല്‍കണം. 400 ദിനാറിന് മുകളില്‍ അയക്കുമ്ബോള്‍ തുകയുടെ മൂന്ന് ശതമാനം നികുതിയായി ഈടാക്കും.