KeralaNEWS

വാഹനവും ഒരുലക്ഷത്തിന്റെ പൈപ്പും മോഷ്ടിച്ച്‌ കടത്തി; പ്രതിയെ കൈയോടെ പിടികൂടി പോലീസ്

കൊച്ചി: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് വാഹനവും ഒരു ലക്ഷം രൂപയിലധികം വില മതിക്കുന്ന അലൂമിനിയം പൈപ്പുകളുമായി മുങ്ങിയ പ്രതിയെ കൈയോടെ പിടികൂടി പെരുമ്ബാവൂര്‍ പോലീസ്.

കോട്ടയം മോനിപ്പള്ളി സ്വദേശി ജയിംസ് ബേബിയെയാണ് പോലീസ് പിടികൂടിയത്. ജോലി ചെയ്തിരുന്ന എറണാകുളം മുടിക്കലിലുള്ള സ്ഥാപനത്തിന്‍റെ വാഹനവും ഒരു ലക്ഷത്തി അയ്യായിരം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകളും, ഇരുപതിനായിരം രൂപ വിലവരുന്ന കളറിംഗ് മെറ്റീരിയല്‍സുമായി ജെയിംസ് ബേബി കടന്നു കളയുകയിരുന്നു.

Signature-ad

തുടര്‍ന്ന് സ്ഥാപന ഉടമ സലീം പെരുമ്ബാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് കോട്ടയം കുറവിലങ്ങാട് നിന്നും  പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: