Month: January 2024
-
Kerala
ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം
തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. ജനുവരി 20ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ത്ഥം കുമാരപുരം മേഖലാ കമ്മിറ്റി നടത്തിയ കാല്‍നട പ്രചരണ ജാഥയ്ക്കിടെയാണ് പ്രതിഷേധം. എയര്‍പോര്‍ട്ടില്‍ നിന്ന് രാജഭവനിലേക്കുള്ള ഗവര്‍ണറുടെ യാത്രയ്ക്കിടെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം.പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി. ഗവർണർക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സർവകലാശാല സെനറ്റിൽ ഗവർണർ ശുപാർശ ചെയ്ത എബിവിപി പ്രവർത്തകരെ തിരുകിക്കയറ്റാൻ ശ്രമിച്ച വിഷയത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും സംസ്ഥാനത്താകെ വ്യാപകമായ പ്രതിഷേധങ്ങളാണ് നടത്തിവരുന്നത്.
Read More » -
Kerala
ഗ്രീൻ ഫീൽഡ് ഹൈവേ;പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറയും
പാലക്കാട്: കേരളത്തിൽ ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രകാരം പൂർത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി നിർവഹിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ എന്‍.എച്ച് 966 ലെ കോഴിക്കോട്- പാലക്കാട് പദ്ധതി പ്രകാരം പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ചെങ്കോട്ട യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്ബത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം…
Read More » -
NEWS
ഇസ്രായേല്‍ വ്യോമാക്രമണം: ഫലസ്തീൻ ഫുട്ബാള്‍ ടീം കോച്ച് കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രണമത്തില്‍ ഫലസ്തീൻ ഫുട്ബാള്‍ ടീമിന്റെ മുൻ കോച്ച് കൊല്ലപ്പെട്ടു. ഒളിമ്ബിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അല്‍ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാള്‍ അസോസിയേഷൻ അറിയിച്ചു. മധ്യ ഗസ്സയിലെ അല്‍ മുസദ്ദര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. 2018ല്‍ വിരമിക്കും മുമ്ബ് അല്‍ മഗസില്‍, ഗസ്സ സ്പോര്‍ട്സ് എന്നീ ടീമുകള്‍ക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്ബിക്സ് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. അതേസമയം ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 67 ഫുട്ബാള്‍ കളിക്കാര്‍ ഉള്‍പ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കല്‍ സ്റ്റാഫുള്‍പ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 58,166 പേര്‍ക്ക് പരിക്കേറ്റു.
Read More » -
Kerala
പന്തീരങ്കാവിലെ ഫ്ലാറ്റില്‍വച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മലയാളി യുവാവിനെതിരെ മൈസൂർ സ്വദേശിനി
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകി മൈസൂർ സ്വദേശിനിയായ യുവതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ അക്ഷയ്ക്കെതിരെയാണ് ബംഗളൂരിൽ എഞ്ചിനീയറായ യുവതി പരാതി നൽകിയത്. പന്തീരങ്കാവ് സ്വദേശിയായ അക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ് പൊലീസുമായി യുവതി വിവാഹ വേദിയില്‍ എത്തുകയായിരുന്നു. ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് അക്ഷയുടെ വിവാഹ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. പരാതിക്കാരിയായ യുവതി പൊലീസുമായി എത്തിയതോടെ അക്ഷയ് കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. താലികെട്ട് ഇതിനിടെ കഴിഞ്ഞിരുന്നെങ്കിലും സംഭവം അറിഞ്ഞ നവവധു വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട അക്ഷയും മംഗളൂരു സ്വദേശിനിയായ മറ്റൊരു യുവതിയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചു. ഇതിനിടെയാണ് വിവാഹം മുടക്കാനായി മുൻ കാമുകിയായ മൈസൂരു സ്വദേശിനി പൊലീസിനൊപ്പം എത്തിയത്. മുൻ കാമുകി നല്‍കിയ പീഡനപരാതിയില്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മനസിലാക്കിയ അക്ഷയ് മുഹൂര്‍ത്തത്തിന് മുൻപ് കതിര്‍മണ്ഡപത്തിലെത്തി…
Read More » -
Kerala
മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട:മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്.54 വയസായിരുന്നു. കുഴഞ്ഞുവീണ കുമാറിനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം ശബരിമല നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്കരിച്ചയാള്‍ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. എന്നാല്‍ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
ഉത്തർപ്രദേശിൽ ഇറാനിയൻ യുവതി കുത്തേറ്റുമരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ഇറാനിയൻ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. സീനത്ത് (22)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവരം ഡല്‍ഹിയിലെ ഇറാനിയൻ ഏംബസിയെ പോലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയിഡയിലെ സെക്ടര്‍ 116ലുള്ള വ്യത്യസ്ത അപ്പാര്‍ട്ട്മെന്‍റുകളിലാണ് യുവതിയുടെ കുടുംബവും ബന്ധുക്കളും താമസിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഫിറോസ് തുണി വ്യാപാരിയാണ്. ഈ അപ്പാര്‍ട്ട്മെന്‍റിലെ രണ്ടും മൂന്നും നിലകളില്‍ ഫിറോസിന്‍റെ ബന്ധുക്കളായ ഇമ്രാൻ ഹാഷ്മിയും അസ്‌ലമും കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും ഫിറോസുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് ചോദ്യം ചെയ്ത സീനത്തിനെ ഇമ്രാൻ മര്‍ദിക്കുകയും പിന്നീട് കുത്തുകയുമായിരുന്നു. യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് സെഹ്‌റ, സറീന, സീരത്ത്, ഫര്‍ഷിദ് എന്നീ നാല് വനിതകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസില്‍ തുടര്‍ നിയമനടപടികള്‍ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » -
Kerala
പത്തനംതിട്ടയിൽ സിപിഎം നേതാവിനെതിരെ ഐബി അന്വേഷണം
പത്തനംതിട്ട:നാരങ്ങാനം പഞ്ചായത്തിലെ സിപിഎം അംഗം ആബിതാ ഭായിക്കെതിരേ ഐബി അന്വേഷണം. അയോധ്യ രാമക്ഷേത്രപ്രതിഷ്ഠയെ അവഹേളിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സിപിഎം അംഗം ആബിദാ ഭായിക്കെതിരെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം. അയോധ്യ പ്രതിഷ്ഠയോട് അനുബന്ധിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ആബിത ഭായി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബിജെപിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതോടെ ഇവര്‍ ഒളിവിലാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവരുടെ സംരക്ഷണയിലാണെന്നാണ് വിവരം. സമാനരീതിയിലുള്ള ഫേസ് ബുക്ക് പ്രചാരണം മുൻപും ആബിദാ ഭായി നടത്തിയിട്ടുണ്ട്. ശബരിമലയിലെ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നിന്ന വയോധിക ചാനലുകള്‍ക്ക് നല്‍കിയ ബൈറ്റ് എടുത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടിരുന്നു. ഇവർ നേരത്തെ തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ വന്നത് വിവാദമായിരുന്നു. ഒരു ചുവന്ന കാറിലാണ് ഇവര്‍ എത്തിയത്.…
Read More »


