Month: January 2024
-
India
ക്ഷേത്രങ്ങള്‍ മാനസിക അടിമത്തത്വത്തിലേക്കുളള വഴി: ആർജെഡി എംഎൽഎ
പട്ന: അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തി ഇന്ത്യ സഖ്യത്തെ വെട്ടിലാക്കി ആര്‍ജെഡി എംഎല്‍എ ഫത്തേ ബഹദൂര്‍ സിംഗും ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചന്ദ്രശേഖറും. ക്ഷേത്രങ്ങള്‍ മാനസിക അടിമത്തത്വത്തിലേക്കുളള വഴിയാണെന്ന ഫത്തേ ബഹാദൂര്‍ സിംഗിന്റെ പോസ്റ്റര്‍ ആണ് ആദ്യം വിവാദത്തിലായത്. പിന്നാലെ സിംഗിനെ ന്യായീകരിച്ച് മന്ത്രി ചന്ദ്രശേഖര്‍ രംഗത്ത് വരികയായിരുന്നു. നിങ്ങള്‍ക്ക് പരിക്ക് പറ്റിയാല്‍ എവിടെയാണ് പോവുക? അമ്ബലത്തിലാണോ ആശുപത്രിയിലാണോ? നിങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം, ഒരു ഓഫീസറോ എംഎല്‍എയോ എംപിയോ ആകണം, എവിടേക്കാണ് പോവുക, അമ്ബലത്തിലോ സ്‌കൂളിലോ? സാവിത്രി ഫൂലെ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഫത്തേ ബഹാദൂര്‍ സിംഗും പറഞ്ഞിരിക്കുന്നത്. അതില്‍ എന്താണ് തെറ്റ്? അദ്ദേഹം സാവിത്രി ഫൂലെയെ ഉദ്ധരിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസം അനിവാര്യമല്ലേ? ചന്ദ്രശേഖര്‍ എഎന്‍ഐയോട് പ്രതികരിച്ചു. കപട ഹിന്ദുത്വവാദത്തേയും കപട ദേശീയതയേയും സൂക്ഷിക്കണം. ഭഗവാന്‍ രാമന്‍ എല്ലാവരിലും എല്ലായിടത്തും ഉണ്ടെന്നിരിക്കേ അദ്ദേഹത്തെ തേടി എങ്ങോട്ടേക്കാണ് പോകേണ്ടത്? അതിന് വേണ്ടിയുളള ഇടങ്ങള്‍ സമൂഹത്തിലെ ചില ഗൂഢാലോചനക്കാരുടെ…
Read More » -
Kerala
പത്തനംതിട്ട ജഡ്ജിയായി പൊലീസ് വാഹനത്തില്‍ ‘ഉല്ലാസയാത്ര’; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലിലും പിന്നീട് റെയില്‍വേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. യുവാവ് ഹോസ്ദുര്‍ഗ് പൊലീസിനെ വിളിച്ച് താന്‍ ജഡ്ജ് ആണെന്ന് അറിയിക്കുകയായിരുന്നു. തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ഹോട്ടലില്‍ കൊണ്ടുവിട്ടു. പിന്നാലെ താന്‍ ഭീഷണിയുള്ള ജഡ്ജ് ആണെന്ന് അറിയിച്ചച്ചതോടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്ന് ട്രെയിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ഇതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ അത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വ്യാജജഡ്ജിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ താമസിച്ച…
Read More » -
Kerala
നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു
കൊച്ചി:സാഹിത്യകാരൻ ജോസഫ് വൈറ്റില (84) വിടപറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെയാണ് മരണം. 1962 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന ‘ചരമ വാർഷികം’ ആണ് ആദ്യ കൃതി. 15 നോവലുകളും അഞ്ചു കഥാ സമാഹാരങ്ങളും രണ്ട് നാടകങ്ങളും പ്രസിദ്ധീകരിച്ചു. ” നിത്യവിസ്മയത്തോടെ ” ആണ് ഒടുവിൽ പുസ്തകമായി പ്രസിദ്ധീകരിച്ച നോവൽ. രാവിലെ പത്ത് മണിയോടെ തൈക്കൂടത്തെ വീട്ടിൽ ഭൗതിക ശരീരം എത്തിച്ചു .വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സംസ്കാരം.
Read More » -
Careers
73,600 രൂപ വരെ ശമ്ബളം; കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്
ടൈപ്പിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള പിഎസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ, മലയാളം ടൈപ്പിങ്ങില്‍ (KGTE) സര്‍ട്ടിഫിക്കറ്റ് വേണം.കൂടാതെ കേരള സര്‍ക്കാരിന് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (DCA) കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്പളം ലഭിക്കും അപേക്ഷ നല്‍കുന്നതിനായി https://thulasi.psc.kerala.gov.in/thulasi. സന്ദര്‍ശിക്കുക..
Read More » -
India
ഭോപ്പാലിൽ മലായാളി വൈദികൻ അറസ്റ്റിൽ; അമിത് ഷായ്ക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: ഭോപ്പാലിലെ സിഎംഐ വൈദികനായ അനില്‍ മാത്യുവിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന് ഒരുക്കിയും ക്രൈസ്തവര്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കുകയും , മറുവശത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വൈദികനെ തുറങ്കിലടക്കുകയും ചെയ്യുന്ന നടപടി ബി ജെ.പി അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇനി ഈ രാജ്യത്ത് സ്റ്റാൻ സ്വാമിമാര്‍ ഉണ്ടാകാനിടയുള്ള അവസരം ഒരുക്കരുത് , ബിജെപിയുടെ കപട ന്യൂനപക്ഷ പ്രീണനം ജനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യം വലിയൊരു വിപത്തിലേക്ക് നയിക്കപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഡീൻ കുര്യാക്കോസ് എം.പി കൂട്ടിച്ചേർത്തു. ഭോപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ മലായാളി വൈദികൻ അനില്‍ മാത്യുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവര്‍ക്ക് ഡീൻ കുര്യാക്കോസ് കത്തയിച്ചിട്ടുണ്ട്.
Read More » -
Sports
ഖത്തറിൽ താരമായി ഇന്ത്യയുടെ സുനിൽ ഛേത്രി
ദോഹ: 13 വര്‍ഷം മുമ്ബ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഖത്തറിൽ ഏഷ്യൻ കപ്പില്‍ ഇന്ത്യ ബൂട്ടുകെട്ടിയത്. 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ് ടിക്കറ്റില്‍ കളിക്കാനിറങ്ങുേമ്ബാള്‍ വേദി ഖത്തര്‍. ആദ്യ മത്സരത്തിലെ എതിരാളി ടിം കാഹിലിന്റെ ആസ്ട്രേലിയ. ബോബ് ഹൂട്ടനു കീഴിലിറങ്ങിയ ഇന്ത്യയുടെ ആക്രമണം നയിച്ചത് 26 കാരനായ സുനില്‍ ഛേത്രിയായിരുന്നു. ബൈച്ചൂങ് ബൂട്ടിയയും മുഹമ്മദ് റാഫിയും എൻ.പി പ്രദീപുമെല്ലാം കളിച്ച് ടീം ഗ്രൂപ് റൗണ്ടില്‍ വലിയ തോല്‍വിയോടെ മടങ്ങിയത് ചരിത്രം. അതിനുശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടൂര്‍ണമെൻറില്‍ കാഹിലിന്റെ പിൻഗാമികള്‍ക്കെതിരെ ഇന്ത്യ ബൂട്ടുകെട്ടുേമ്ബാള്‍ നീലക്കടുവകളുടെ മുന്നേറ്റത്തിലെ കുന്തമുന അതേ ഛേത്രി തന്നെ. ഇപ്പോള്‍ പ്രായം 39. 145 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്ബത്തും 93 ഗോളുകളുടെ തിളക്കവുമുള്ള കരിയറുമായി വീണ്ടും ഛേത്രി തന്റെ മൂന്നാം ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുേമ്ബാള്‍ 24 ടീമുകളില്‍ കാരണവരും ഈ ഇന്ത്യൻ നായകൻ തന്നെ. പ്രായത്തില്‍ സുനില്‍ ഛേത്രിക്കും മുന്നില്‍ നൂറു ദിവസത്തെ…
Read More » -
Sports
സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകള്‍ പന്ത് തട്ടാനിറങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കിക്കോഫ്. കലിംഗയിലെ മെയിൻ പിച്ചിലും പിച്ച് ഒന്നിലുമായി നടക്കുന്ന മത്സരങ്ങള്‍ 20 ദിവസം നീളും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കീഴിലാണ് ടൂര്‍ണമെന്റ്. നാല് വീതം ടീമുകള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇന്ന് ഉച്ചക്ക് ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഹൈദരബാദ് എഫ്.സിയും രാത്രി മോഹൻ ബഗാനെ ശ്രീമനിധി ഡെക്കാനും നേരിടും. കേരളത്തില്‍നിന്ന് ഐ.എസ്.എല്‍ വമ്ബന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഐ ലീഗ് മുൻ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലും ഗോകുലം സിയിലുമാണ്. നാളെ ഷില്ലോങ് ലജോങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി. വ്യാഴാഴ്ച മുംബൈ സിറ്റിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം ഖത്തറിലായതിനാല്‍ ഇതേസമയത്ത് നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ടീമുകള്‍ക്ക് പല പ്രമുഖരുടെയും…
Read More » -
Kerala
കലാ കിരീടം കണ്ണൂരിലേക്ക്; ചാമ്ബ്യന്മാരാവുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടമണിഞ്ഞ് കണ്ണൂര്‍. 952 പോയിന്‍റുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ കിരീടത്തില്‍ മുത്തമിടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത് നാലാം തവണയാണ് കണ്ണൂരിന് കിരീടം ലഭിക്കുന്നത്. കോഴിക്കോട് 949 പോയിന്‍റുമായി രണ്ടാം സ്ഥാനവും പാലക്കാട് 938 പൊയിന്‍റുകളുമായി മൂന്നാം സ്ഥാനവും നേടി.സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ 249 പോയന്‍റുമായി ഒന്നാമതെത്തി.തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്കൂളാണ് 116 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.
Read More » -
Kerala
സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്
തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍(തിരുവനന്തപുരം), പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ.പ്രിയാ അജയൻ (പാലക്കാട്) എന്നിവരെ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തത്. അടുത്തിടെ സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയേയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്.
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നു കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാര്‍ച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
Read More »