IndiaNEWS

ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കാൻ ഉത്തർപ്രദേശ്- ഹരിയാന  സർക്കാരുകൾ ; ശമ്ബളം മാസം 1.37 ലക്ഷം രൂപ !

ന്യൂഡൽഹി: ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാന സർക്കാർ ഏജൻസികള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍നിന്ന് 10,0000 ജോലിക്കാരെ ഇസ്രയേലിലേക്കായി  അയക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

അതിൻ്റെ മുന്നോടിയായി ഇന്നലെ ഹരിയാനയിലെ രോഹ്ത്തക്കിലുള്ള മഹർഷി ഡയാനന്ദ് യൂണിവേഴ്സിറ്റി (MDU), ക്യാമ്ബസില്‍ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടന്നു.

മാസം 1.37 ലക്ഷം രൂപയാണ് ശമ്ബളം. ഇൻഷുറൻസ് തുക മാസം ഇന്ത്യൻ രൂപ 3000 വും താമസസൗകര്യത്തിനു പകരമായി 5000 രൂപയും ശമ്ബളത്തില്‍ നിന്നും ഇസ്രായേല്‍ സർക്കാർ ഈടാക്കും. ആഹാരവും സ്വന്തം ചെലവിലായിരിക്കും. 5 വർഷമാണ് ജോബ് എഗ്രിമെന്റ്.

Signature-ad

ജനുവരി 23 മുതല്‍ ഉത്തർപ്രദേശിലും ഇസ്രായേലിലേക്ക് റിക്രൂട്ട്മെന്റ് നടക്കുകയാണ്. തെരഞ്ഞെടുക്ക പ്പെടുന്ന ഉദ്യോഗാർ ത്ഥികള്‍ ഒരു മാസത്തിനകം ഇസ്രായേലിലേക്ക് പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം.

മേസണ്‍ ,പ്ലാസ്റ്റർ വർക്ക്, ടൈല്‍സ് വർക്ക്, വെല്‍ഡർ,പ്ലംബർ ,ഫ്രെയിം വർക്ക് തുടങ്ങിയ തസ്തികകളിലാണ് ഭൂരിഭാഗം വേക്കൻസികളും.

ഇന്ത്യ – ഇസ്രായേല്‍ സർക്കാരുകള്‍ ഒപ്പുവച്ച പുതിയ കരാർ പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലക്ഷം ആളുകളെ പല തസ്തികകളില്‍ ഇസ്രായേലിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് . ഇതുസം ബന്ധമായി കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിർദ്ദേശം നല്കിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ അധീനതയിലുള്ള National Skill Development Corporation (NSDC) ജനറല്‍ കൗണ്‍സല്‍ അജയ് കുമാർ റെയ്ന  അറിയിച്ചു.ഇതിൻ്റെ മുന്നോടിയായാണ് ഇപ്പോള്‍ യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ നടക്കുന്ന റിക്രൂട്ട്മെൻ്റ്.

Back to top button
error: