Month: January 2024

  • NEWS

    ബഹ്‌റിൻ സൽമാനിയ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു, കോഴിക്കോട് സ്വദേശിനിയാണ് മരിച്ച യുവതി

        മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജൻമം നൽകിയിരുന്നു. തുടർന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റിനിലുണ്ട്. ജിൻസി അഞ്ചുവർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റിനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹികപ്രവർത്തകരുടേയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ  പുരോഗമിക്കുകയാണ്

    Read More »
  • Health

    മദ്യപാനം അവസാനിപ്പിച്ച്  ആയുസ്സും ആരോഗ്യവും വീണ്ടെടുക്കൂ, ഒരുമാസം ഒരു തുള്ളി മദ്യം പോലും തൊടാതിരുന്നാൽ ശരീരത്തില്‍   സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ അറിയൂ

       മദ്യപാനം  ശീലമായാല്‍ അത് നിര്‍ത്തുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. നിര്‍ത്തണം എന്ന് തോന്നിയാലും മനസ് അനുവദിക്കില്ല. കൂട്ടുകെട്ടുകളും മദ്യപാനത്തിന് ഒരു കാരണമാണ്. അമിത മദ്യപാനം മൂലം കുടുംബ ബന്ധം തന്നെ താളം തെറ്റും. തൊഴില്‍ മേഖലയിലും അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. മദ്യപാനം മൂലം ജോലിയില്‍ വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടാനും കാരണമാകും. ഇതിലൊക്കെ ഉപരി ആരോഗ്യം ക്ഷയിച്ച് അകാലമൃത്യുവാണ് മദ്യപാനത്തിന്റെ അത്യന്തിക ഫലം. ഈ സാഹചര്യത്തില്‍ മദ്യം ഇനി തൊടില്ലെന്ന് ദൃഢനിശ്ചയം ചെയ്യുന്നവര്‍ പതുക്കെ പതുക്കെ അതില്‍ നിന്നും പിന്‍വലിയാനാണ് ശ്രമിക്കേണ്ടത്. ക്രമേണ പൂര്‍ണമായും മാറ്റാന്‍ കഴിയും. മദ്യത്തില്‍ നിന്നും മാറി ജീവിതത്തിലേക്ക് നടന്നടുക്കുന്ന ഒരാളെ വീണ്ടും അതിലേക്ക് തന്നെ തള്ളിയിടാതെ നോക്കാന്‍ കുടുംബത്തിന്റെ സഹായവും ആവശ്യമാണ്. ഈ സമയത്ത് കുടുംബം കൈവിട്ടാല്‍ അയാള്‍ വീണ്ടും മദ്യപാനിയായി മാറും. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ഉദ്ധാരണശേഷി, ആശയക്കുഴപ്പം, ഉറക്ക തകരാര്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് മൂലമുള്ള…

    Read More »
  • NEWS

    ഒറ്റ വേദിയിൽ 140 ​ഭാഷയിലെ ഗാനങ്ങൾ പാടിയ ദുബൈ മലയാളിയായ പെൺകുട്ടി, ലോക റെക്കോർഡ് നേടിയ വീഡിയോ വൈറൽ

        ദുബൈ: 140 ഭാഷകളിൽ പാട്ടുകൾ പാടി ലോക റെക്കോർഡ് സൃഷ്ടിച്ച മലയാളി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കണ്ണൂരിന്റെ സ്വന്തം ഗായിക സുചേത സതീഷ് (18) ആണ് ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ നവംബർ 24ന് നടത്തിയ കൺസേർട്ട് ഫോർ ക്ലൈമറ്റ് പരിപാടിയിൽ 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ആണ് ലാണ് സുചേത പാടിയത്. ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു സുചേതയുടെ പാട്ട്. 121 ഭാഷകളിൽ കച്ചേരി അവതരിപ്പിച്ച പൂനെയിലെ വോക്കലിസ്റ്റ് മഞ്ജുശ്രീ ഓക്കിന്റെ  റെക്കോർഡാണ് സുചേത സതീഷ് തകർത്തത്. ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ സുചേത വളർന്നതും പഠിച്ചതും ഒക്കെ യു.എ.ഇയിലാണ്. മൂന്നാം വയസുമുതലാണ് കർണാട്ടിക് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ഇപ്പോൾ വെസ്‌റ്റേൺ വോക്കൽസും പഠിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണി ഗായികയും…

    Read More »
  • Kerala

    ‘സർഗാരവം 2024’ അവാർഡ് കല്ലടപ്രതാപസിംഹന് സമ്മാനിച്ചു

       കവിതാ സാഹിത്യ കലാ സാംസ്കാരിക വേദി ‘സർഗാരവം 2024’ സോഷ്യൽ മീഡിയ വഴി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ തെരെഞ്ഞെടുത്തു. പത്രപ്രവർത്തനത്തിൽ കല്ലട പ്രതാപസിംഹന് ഒന്നാം സ്ഥാനം നൽകി ആദരിച്ചു. പുനലൂർ വിസ്മയ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബദരി പുനലൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ഉണ്ണികൃഷ്ണൻ, സിനി സ്റ്റണ്ട് മാസ്റ്റർ അഷറഫ് ഗുരുക്കൾ, പി.കെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ഷിബു.എ മജീദിൽ നിന്നും കല്ലട പ്രതാപസിംഹൻ അവാർഡ് ഏറ്റുവാങ്ങി. രഞ്ജിനി ദ്വൈവാരിക എഡിറ്റർ, രഞ്ജിനി വാരിക സബ്എഡിറ്റർ, ഗസൽ മാഗസിന്റെയും പൗരപ്രഭ വീക്കിലി ന്യൂസ് പേപ്പറിന്റെയും പ്രിന്ററും പബ്ലിഷറും തുടങ്ങി വിവിധ അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള കല്ലട പ്രതാപസിംഹൻ മലയാള മനോരമ ആഴ്ചപ്പതിപ്പിലും മംഗളം പൗരധ്വനി വാരികകളിലും നിരവധി ഫീച്ചറുകളും എഴുതിയിട്ടുണ്ട്. മലയാളത്തിലെ എല്ലാ ബാലപ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു കല്ലട പ്രതാപസിംഹൻ. സാഹിത്യ രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ഇദ്ദേഹത്തിന്റേതായി ഇതിനകം എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2024…

    Read More »
  • Local

    ദേശീയപാതയോരത്ത് അനധികൃത റസ്റ്റോറന്റുകൾ അനവധി, പൊളിച്ചു നീക്കി പഞ്ചായത്ത് അധികൃതർ

       വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ദേശീയപാതയുടെ ഭൂമി കയ്യേറി പഞ്ചായത്ത് അനുമതി ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പൊതുജനാരോഗ്യവ്യവസ്ഥകൾ പാലിക്കാതെയും ജൈവ അജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാതെയും പ്രവർത്തിച്ചു വരുന്ന അനധികൃത റസ്റ്റോറന്റുകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. സ്വമേധയാ ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിട്ടും അടച്ചുപൂട്ടി ഒഴിഞ്ഞു പോകാത്ത കടയ്ക്ക് പഞ്ചായത്തീരാജ് ആക്ട്, പൊതുജനാരോഗ്യ നിയമം എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി 25000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന തട്ടുകടകൾക്ക് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് പഞ്ചായത്ത് അവബോധം നൽകിയിരുന്നു. കണ്ണൂക്കര ടൗണിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രജുലാലിന്റെ നേതൃത്വത്തിൽ നടപടി.  ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജിത ഹരിദാസ്. പി ജീവനക്കാരായ രജീഷ്  പി. ബി, ജിതേഷ് വി. എം, ബാലകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവരും നടപടികളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

    Read More »
  • India

    ഗുജറാത്തില്‍ വികസനത്തിന്റെ പെരുമഴ: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായി ലുലു ഗ്രൂപ്പ്, പിന്നാലെ റിലയന്‍സും മാരുതിയും

         അഹ് മദാബാദ്: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹ് മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് എം ഡിയും ചെയര്‍മാനുമായ എംഎ യൂസുഫലി. ഈ വര്‍ഷം തന്നെ മാള്‍ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റെന്നും 20 വര്‍ഷം മുമ്പാണ് അദ്ദേഹം ഇത് ആരംഭിച്ചതെന്നും യൂസുഫലി പറഞ്ഞു. ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയായതുകൊണ്ടുതന്നെ ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നു, എന്‍ആര്‍ഐകള്‍ വരുന്നു എന്നും യുസുഫലി പറഞ്ഞു. ഗുജറാത്തില്‍ രണ്ടാമത്തെ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് മാരുതി സുസുകിയുടെ പ്രഖ്യാപനം. പ്ലാന്റ് നിര്‍മാണത്തിനായി ഗുജറാത്തില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നും മാരുതി സുസുകി കോര്‍പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുകി പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ…

    Read More »
  • NEWS

    സ്വന്തമായി വാഹനമില്ലേ…? ദുബൈയിലും അബുദബിയിലും ഷട്ടിൽ ബസിൽ സൗജന്യമായി കറങ്ങാം…! വിശദ വിവരങ്ങൾ അറിയുക

        ദുബൈയിൽ നമുക്ക് വാട്ടർ തീം പാർക്കിലേക്കോ വിമാനത്താവളത്തിലേക്കോ പോകണമെങ്കിൽ സ്വന്തമായി വാഹനം ഇല്ലെന്ന കാരണം കൊണ്ട് യാത്ര മുടക്കേണ്ട. യുഎഇയിൽ, നിരവധി വിമാന കമ്പനികളും വിനോദ കേന്ദ്രങ്ങളും സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്. ആളുകൾക്ക്  പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ ഇത് സഹായകരമാണ്. ‘എക്‌സ്‌പീരിയൻസ് അബുദബി’ അബുദബിയിൽ, ‘എക്‌സ്‌പീരിയൻസ് അബുദബി’ ഷട്ടിൽ ബസിലൂടെ സൗജന്യമായി ഫെരാരി വേൾഡ്, ലൂവ്രെ അബുദബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ നഗരത്തിലെ പ്രധാന ആകർഷണങ്ങൾ കാണാം. യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദബി സിറ്റി സെന്റർ, ഗ്രാൻഡ് കനാൽ ഏരിയ എന്നിവയെ ബന്ധിപ്പിക്കുന്ന എട്ട് പ്രധാന റൂട്ടുകളിലാണ് ഷട്ടിൽ ബസ് സർവീസ്. ഷട്ടിൽ ബസിൽ എങ്ങനെ യാത്ര ചെയ്യാം? ഷട്ടിൽ ബസിൽ യാത്ര ചെയ്യാൻ  മുൻകൂട്ടി രജിസ്ട്രേഷനോ ടിക്കറ്റോ ആവശ്യമില്ല. ഏതെങ്കിലും നിയുക്ത ബസ് സ്റ്റോപ്പുകളിൽ നിന്ന് ബസിൽ കയറുക. പ്രവേശിക്കുമ്പോൾ കാണുന്ന ക്യുആർ കോഡ് നമ്മുടെ…

    Read More »
  • Kerala

    താത്കാലിക അധ്യാപക നിയമനത്തിന് 2 ലക്ഷം  കൈക്കൂലി, കേന്ദ്ര സർവകലാശാല വകുപ്പ്‌ മേധാവി വിജിലൻസ് പിടിയിൽ

         കാസർകോട് ജില്ലയിലെ  പെരിയ കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ വകുപ്പ്‌ മേധാവി വിജിലൻസ് പിടിയിൽ. സോഷ്യൽ വർക്ക് വകുപ്പ് മേധാവി പ്രൊഫ. എ കെ മോഹനനാണ് പിടിയിലായത്. താത്കാലിക അധ്യാപക നിയമനത്തിന് പുറമെ പി എച്ച് ഡി പ്രവേശനവും തരപ്പെടുത്തി നല്‍കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘സോഷ്യല്‍ വര്‍ക്ക്’ വിഭാഗത്തിലെ താത്കാലിക അധ്യാപകന്റെ കരാര്‍ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം വെള്ളിയാഴ്ചക്കുള്ളില്‍ വരുമെന്നാണ് കരുതുന്നത്. ജോലി പുതുക്കി നൽകാനും പിന്നീട്‌ പി.എച്ച്.ഡിക്ക്‌ അപേക്ഷിക്കുകയാണെങ്കില്‍ പ്രവേശനം ശരിയാക്കി നൽകുന്നതിനും എ കെ മോഹൻ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അരലക്ഷം രൂപ വെള്ളിയാഴ്ചക്കകം നല്‍കാനും അറിയിച്ചിരുന്നു. പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് വടക്കൻ മേഖല സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ വീഴ്ത്തുകയായിരുന്നു. ആദ്യ ഗഡുവായി 20,000…

    Read More »
  • India

    ആറു ജിബിയുടെ അധിക ഡേറ്റ; രണ്ടു പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് സൗജന്യ ഡേറ്റ ഓഫറുമായി ജിയോ

    ന്യൂഡൽഹി: രണ്ടു പ്രീ പെയ്ഡ് പ്ലാനുകളില്‍ സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ. 61 രൂപ വരെയുള്ള അധിക ഡേറ്റ ആനുകൂല്യമാണ് ഓഫര്‍ ചെയ്യുന്നത്. 399, 219 രൂപ പ്ലാനുകള്‍ക്കാണ് ഇതിന്റ ആനുകൂല്യം ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിങ്, ഫോര്‍ ജി ഡേറ്റ എന്നിവയ്ക്ക് പുറമേയാണ് 61 രൂപ വരെയുള്ള ഡേറ്റ ഓഫര്‍. 399 രൂപ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 61 രൂപ മൂല്യമുള്ള ആറു ജിബിയുടെ അധിക 4 ജി ഡേറ്റയാണ് ഓഫറായി നല്‍കുന്നത്. 219 പ്ലാനില്‍ 25 രൂപ മൂല്യമുള്ള രണ്ടു ജിബി ഡേറ്റയാണ് അധികമായി ലഭിക്കുക.

    Read More »
  • Kerala

    മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയില്‍ 

    കിളിമാനൂര്‍: മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയില്‍. മാര്‍ത്താണ്ഡം സ്വദേശി സുഭാഷ് (28) ആണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്. ജനുവരി ഒന്നിന് ചൈല്‍ഡ് വെര്‍ഫെയര്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് റബര്‍ ടാപ്പിംഗ് ജോലിയ്ക്കായി യുവാവ് താമസിച്ചിരുന്നത്. ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ മുറിയില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവധി കഴിഞ്ഞ് സ്ഥാപനത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു

    Read More »
Back to top button
error: