അഹ് മദാബാദ്: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹ് മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് എം ഡിയും ചെയര്‍മാനുമായ എംഎ യൂസുഫലി. ഈ വര്‍ഷം തന്നെ മാള്‍ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.
ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റെന്നും 20 വര്‍ഷം മുമ്പാണ് അദ്ദേഹം ഇത് ആരംഭിച്ചതെന്നും യൂസുഫലി പറഞ്ഞു.
ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയായതുകൊണ്ടുതന്നെ ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നു, എന്‍ആര്‍ഐകള്‍ വരുന്നു എന്നും യുസുഫലി പറഞ്ഞു.
ഗുജറാത്തില്‍ രണ്ടാമത്തെ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് മാരുതി സുസുകിയുടെ പ്രഖ്യാപനം. പ്ലാന്റ് നിര്‍മാണത്തിനായി ഗുജറാത്തില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നും മാരുതി സുസുകി കോര്‍പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുകി പ്രഖ്യാപിച്ചു.
ഇന്‍ഡ്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ ഫാക്ടറിയുടെ പ്രവര്‍ത്തനം 2024 പകുതിയോടെ ആരംഭിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയൊട്ടാകെ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഇതില്‍ മൂന്നിലൊന്ന് ഗുജറാത്തിലാണ് നിക്ഷേപിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.