കിളിമാനൂര്‍: മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയില്‍. മാര്‍ത്താണ്ഡം സ്വദേശി സുഭാഷ് (28) ആണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്.
ജനുവരി ഒന്നിന് ചൈല്‍ഡ് വെര്‍ഫെയര്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് റബര്‍ ടാപ്പിംഗ് ജോലിയ്ക്കായി യുവാവ് താമസിച്ചിരുന്നത്. ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ മുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അവധി കഴിഞ്ഞ് സ്ഥാപനത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു