IndiaNEWS

ആറു ജിബിയുടെ അധിക ഡേറ്റ; രണ്ടു പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് സൗജന്യ ഡേറ്റ ഓഫറുമായി ജിയോ

ന്യൂഡൽഹി: രണ്ടു പ്രീ പെയ്ഡ് പ്ലാനുകളില്‍ സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ. 61 രൂപ വരെയുള്ള അധിക ഡേറ്റ ആനുകൂല്യമാണ് ഓഫര്‍ ചെയ്യുന്നത്.

399, 219 രൂപ പ്ലാനുകള്‍ക്കാണ് ഇതിന്റ ആനുകൂല്യം ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിങ്, ഫോര്‍ ജി ഡേറ്റ എന്നിവയ്ക്ക് പുറമേയാണ് 61 രൂപ വരെയുള്ള ഡേറ്റ ഓഫര്‍.

399 രൂപ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 61 രൂപ മൂല്യമുള്ള ആറു ജിബിയുടെ അധിക 4 ജി ഡേറ്റയാണ് ഓഫറായി നല്‍കുന്നത്. 219 പ്ലാനില്‍ 25 രൂപ മൂല്യമുള്ള രണ്ടു ജിബി ഡേറ്റയാണ് അധികമായി ലഭിക്കുക.

Back to top button
error: