Month: January 2024
-
Local
തിരുവഭരണം ചാർത്ത് മഹോത്സവ ദിനം; റാന്നി താലൂക്കിന് അവധിനൽകണം
റാന്നി: പെരുനാട് കക്കാട്ട്കോയിക്കൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവഭരണം ചാർത്ത് മഹോത്സവ ദിനത്തിൽ റാന്നി താലൂക്കിന് അവധിനൽകണമെന്ന് ആവശ്യം. ആയിരകണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം ക്ഷേത്രത്തിൽ എത്തിചേരുന്നത്.ജനുവരി 22 ന് ആണ് കക്കാട്ട്കോയിക്കൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവഭരണം ചാർത്ത് മഹോത്സവം. ചക്കുളത്തുകാവ് പൊങ്കാല, പരുമലപള്ളി പെരുനാൾ ദിവസങ്ങളിൽ തിരുവല്ല താലൂക്കിന് അവധി നൽകിയപോലെ ജനുവരി 22 ന് റാന്നി താലൂക്കിന് അവധിനൽകണം എന്നാണ് ആവശ്യം. സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണമുള്ള ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം വെറും 45 കിലോമീറ്റര്‍ മാത്രമാണ്. മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രം കൂടിയാണിത്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവും ഇതുതന്നെയാണ്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് ഈ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുന്നത്. മകരമാസം എട്ടാം…
Read More » -
Kerala
കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം ഇന്ന് തുറക്കും
കോട്ടയം: കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം ഇന്ന് തുറക്കും.മൂന്ന് ഘട്ടമായി രേഖകള്‍ പരിശോധിച്ച് മുപ്പതുമിനിറ്റില്‍ പാസ്‌പോര്‍ട്ട് ലഭിക്കുംവിധമാണ് ക്രമീകരണം. കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്‌ള്യു.ഡി. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പുതിയ പാസ്പോർട്ട് സേവാകേന്ദ്രം. വാഹനപാര്‍ക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകള്‍, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടര്‍, ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകള്‍. 2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ആലപ്പുഴ, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, ആലുവ എന്നിവിടങ്ങളിലേക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാറ്റിയിരുന്നു.ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
Read More » -
Kerala
നഗരസഭയുടെ അദ്ധ്യക്ഷയായി മത്സ്യവില്‍പനക്കാരി; ഇത് ചരിത്രം
വൈക്കം: കേരളത്തിന് അഭിമാനമായി വൈക്കം നഗരസഭയുടെ പുതിയ അദ്ധ്യക്ഷ. നൂറ്റാണ്ട് പിന്നിട്ട വൈക്കം നഗരസഭയില്‍ ആദ്യമായി മത്സ്യ വില്‍പനക്കാരി അദ്ധ്യക്ഷയായി ചുമതലയേറ്റിരിക്കുകയാണ്. വൈക്കം നഗരസഭ 21ാം വാര്‍ഡ് എല്‍.എഫ്. ചര്‍ച്ച് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷാണ് പുതിയ നഗരസഭ ചെയര്‍ പേഴ്സണായി ചുമതലയേറ്റത്. യു.ഡി.എഫിലെ രാധികാ ശ്യാം രാജിവച്ചതിനെ തുടര്‍ന്നാണ് നഗരസഭ ചെയര്‍ പേഴ്സണായി കോൺഗ്രസിലെ പ്രീതാ രാജേഷ് ചുമതലയേറ്റത്. പിന്നാക്ക വിഭാഗമായ ധീവര സമുദായത്തില്‍ നിന്ന് ക്ഷേത്ര നഗരിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രീത രാജേഷ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വൈക്കം കോവിലകത്തുംകടവ് മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരം നടത്തിവരവെയാണ് മലയാളം എം.എക്കാരിയായ പ്രീതാ രാജേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. എല്‍.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത വിജയിച്ചത്. വൈക്കം നഗരസഭയെ ഇനി രണ്ട് വര്‍ഷക്കാലം പ്രീത നയിക്കും. കഴിഞ്ഞ രണ്ടരവര്‍ഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്നതിന്റെ ഭരണപരിചയം പ്രീതയ്ക്ക് തുണയാകും.
Read More » -
Sports
സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനില്‍ ഛേത്രി
ദോഹ: ഇത്തവണത്തെ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ ഒരു ഇന്ത്യൻ താരത്തിന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിലാണ് ക്യാപ്റ്റൻ സുനില്‍ ഛേത്രി. ലോക ഫുട്ബാളില്‍ പോര്‍ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (128) ഇറാന്റെ അലിദായിയും (108) അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും (106) മാത്രം വെട്ടിപ്പിടിച്ച ‘ഗോള്‍ സെഞ്ച്വറി’ എന്ന സുവര്‍ണ റെക്കോഡിന് ഏഴുഗോള്‍ അകലെ മാത്രമാണ് ഛേത്രി. നീലക്കുപ്പായത്തില്‍ 18 വര്‍ഷം നീണ്ട പ്രയാണത്തിനിടെ എതിര്‍വലയിലേക്ക് ഛേത്രി ഉതിര്‍ത്തത് 93 ഗോളുകള്‍. 145 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം. ഇത്തവണ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ കടുവകള്‍ ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ ആരാധകരുടെ മുഴുവൻ കണ്ണുകളും ഈ അഞ്ചടി ഏഴിഞ്ചുകാരനിലേക്കാണ്. 39ാം വയസ്സിലും ഗോള്‍ ദാഹിയായി എതിര്‍മുഖത്ത് വട്ടമിട്ട് പറക്കുന്ന ഛേത്രിയുടെ മാന്ത്രിക ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. കളിക്കാരനായും ക്യാപ്റ്റനായും ടീമിനെ അത്രയേറെ പ്രചോദിപ്പിക്കുന്നുണ്ട് ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്’ എന്ന് വിളിപ്പേരുള്ള സുനില്‍ ഛേത്രി. ഇനിയൊരു ഏഷ്യാകപ്പില്‍ ഛേത്രിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പാണ്.…
Read More » -
Sports
ലോകം വീണ്ടും ഖത്തറിലേക്ക്; ഏഷ്യൻകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
ദോഹ: ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഒരു വർഷത്തിനു ശേഷം വീണ്ടും ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന എഎഫ്സി ഏഷ്യൻകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരും ആതിഥേയരുമായ ഖത്തര്‍ ലെബനനെ നേരിടും. മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങ് വൈകീട്ട് അഞ്ചിന് ആരംഭിക്കും.സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് വിവിധ സാംസ്കാരിക ആഘോഷങ്ങള്‍ ആസ്വദിക്കാൻ ഫാൻ സോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.ഫാൻ സോണില്‍ ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടും. AFC ഏഷ്യൻ കപ്പ് 2023 ഭാഗ്യചിഹ്ന കുടുംബവുമായും – സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിതി, ട്രാനെഹ് എന്നിവരുമായി സംവദിക്കാനും ആരാധകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തിൽ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും.…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജംഷഡ്‌പൂര്‍ എഫ്സിക്കെതിരെ, ജനുവരി 15 ന്
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ഈ മാസം 15 ന് ജംഷഡ്‌പൂര്‍ എഫ്സിക്കെതിരെ നടക്കും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ ജംഷഡ്പൂര്‍ എഫ്സിയും തോൽപ്പിച്ചിരുന്നു.അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജംഷഡ്പൂര്‍ എഫ്സയുടെ വിജയം.ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. അതേസമയം ഭുവനേശ്വറില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്.ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സിനായി മൂന്നാമത്തെ ഗോള്‍ നേടിയത്. സ്ട്രൈക്കർ കരീമിനെ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ടാക്കിൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഷില്ലോങ് ലജോങിന്റെ ഏക ഗോൾ. ഗ്രൂപ്പ് ബിയിലാണ്…
Read More » -
India
62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം
ന്യൂഡൽഹി :വിസയില്ലാതെ ഇനി ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്ക് യാത്രചെയ്യാം.ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനുള്ള അവസരം ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതുപ്രകാരം ഖത്തർ, ഒമാൻ ,തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക, ഇറാൻ, ജോർദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പാസ്പോർട്ടുമായി ഇന്ത്യക്കാർക്ക് യാത്രചെയ്യാൻ സാധിക്കും. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് ഇത്തരത്തിൽ യാത്രചെയ്യാനാവുക. ഫ്രാൻസ്, ജർമനി, ഇറ്റലി, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകളാണ് ലോകത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും. റാങ്കിങിൽ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോർട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.
Read More » -
India
വെറും 1799 രൂപ; യാത്രക്കാര്‍ക്ക് വമ്ബൻ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി:പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. ഇതിനായി ‘ടൈം ടു ട്രാവല്‍’ എന്ന പേരിലുള്ള പുതിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഈ ഓഫറില്‍ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും. ഓഫര്‍ പ്രകാരം 2024 ജനുവരി 11 മുതല്‍ 2025 ജനുവരി 11 വരെ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.എയർലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ടൈം ടു ട്രാവൽ ഓഫറിന് പുറമേ, ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്കും പ്രത്യേക നിരക്ക് ഇളവുകൾ ലഭിക്കും. രാജ്യത്തെ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്…
Read More » -
Kerala
മോദിയുടെ സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ നാലു വിവാഹങ്ങള്‍;കനത്ത സുരക്ഷ
തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ മറ്റു മൂന്നു വിവാഹങ്ങള്‍ക്കൂടി നടക്കും. ജനുവരി 17-ന് രാവിലെ 8.45-നാണ് മോദി വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. അന്ന് 66 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. നിയന്ത്രണസമയമായ രാവിലെ ഏഴിനും ഒൻപതിനുമിടയില്‍ 11 വിവാഹങ്ങളാണ് തീരുനാനമായിട്ടുള്ളത്. അതില്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത് ഉള്‍പ്പെടെ നാലു വിവാഹങ്ങളാണ് നടക്കുക രാവിലെ 8.45-നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ആ സമയത്തെ വധൂവരൻമാരുടെ പേരുവിവരങ്ങളും അവരുടെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.എല്ലാ വധൂവരൻമാരും പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടതുമുണ്ട്. രാവിലെ 8.10-നാണ് നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനെത്തുക. അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് പുറത്തുകടക്കും.തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തയുടൻ കൊച്ചിയിലേക്കും അവിടെ നിന്നും ഡൽഹിയിലേക്കും മടങ്ങും.
Read More » -
NEWS
യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം
സൻഅ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. സൻആ,ഹുദൈദ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു . ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചതിന് പിന്നാലെയാണ് സൈനിക നടപടി.. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.. ആക്രമണത്തിൽ കനത്ത ആൾനാശമുണ്ടായതായാണ് റിപ്പോർട്ട്.അതേസമയം സംഭവം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പറഞ്ഞു.
Read More »