Month: January 2024
-
Movie
ഞെട്ടാന്‍ റെഡിയായിക്കോ ഞെട്ടിക്കാന്‍ മമ്മുക്ക റെഡി; ‘ഭ്രമയുഗം’ ടീസര്‍ എത്തി
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ടീസര്‍ മുഴുവനായും പുറത്തിറക്കിയിരിക്കുന്നത്. ‘കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും’ എന്ന വോയിസോവറോടെ ആരംഭിക്കുന്ന ടീസര്‍ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ദുരൂഹതകള്‍ ഒളിപ്പിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’ എന്ന് തെളിയിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ടീസറില്‍ ഭയത്താല്‍ കണ്ണുകള്‍ കലങ്ങിയ അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തെയും കാണാം. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024ന്റെ തുടക്കത്തില്‍ ‘The Age of…
Read More » -
Kerala
സര്‍ക്കാര്‍ ചെലവിലുള്ള രാമക്ഷേത്ര പ്രതിഷ്ഠ നീതീകരിക്കാനാവില്ല; വിമര്‍ശനവുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തിയും അതിലേക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ക്ഷണിച്ചുകെണ്ടും തങ്ങളുടെ വിധ്വംസക, ഹിന്ദുത്വ രാഷ്ട്രീയത്തെ സാധാരണവത്ക്കരിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബ്‌റഹ്‌മാന്‍. ”സര്‍ക്കാര്‍ ചെലവില്‍ ആഘോഷപൂര്‍വം രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നത്. രാമക്ഷേത്രം മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ നിര്‍മിക്കപ്പെട്ടതല്ല. സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പണിതുയര്‍ത്തിയതാണ്. വിശ്വാസവുമായി ഇതിനെ കൂട്ടിക്കെട്ടാനാവില്ല. കേവലമൊരു ക്ഷേത്ര പ്രതിഷ്ഠയല്ല അയോധ്യയില്‍ നടക്കുന്നത്. അങ്ങനെ കരുതുന്നവര്‍ സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ നിഷേധിക്കുകയാണ്. ചടങ്ങിലേക്കുള്ള ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിക്കുന്നവര്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് അധാര്‍മികവും നീതികേടുമാണ്” -പി. മുജീബ് റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ”രാമക്ഷേത്ര പ്രതിഷ്ഠ നടത്തുക വഴി ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെ വിജയവും ഹിന്ദു രാഷ്ട്ര നിര്‍മിതിയുമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം സമുദായത്തോടുള്ള അവഹേളനം കൂടിയാണിത്. ഇത് മനസ്സിലാക്കി…
Read More » -
Sports
കലിംഗ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി
ഭുവനേശ്വർ: കലിംഗ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി.ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളത്തെ തകര്‍ത്തത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷമാണ് ഗോകുലം കേരളയുടെ പരാജയം.മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ ഗോകുലം ലീഡെടുത്തു. അമിനൗ ബൗബയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചെസ് ആണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ 76-ാം മിനിറ്റില്‍ ആയുഷ് ചികാരയിലൂടെ മുംബൈ ഒപ്പമെത്തി. ഇഞ്ച്വറി ടൈമില്‍ നാസര്‍ എഅല്‍ ഖയാത്തിയിലൂടെ അവർ വിജയവുമുറപ്പിച്ചു. ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയുമാണ് ഗോകുലം കേരളയുടെ ഇനിയുള്ള മത്സരങ്ങൾ.
Read More » -
India
ജനുവരി 22ന് മദ്യനിരോധനവുമായി ബിജെപി
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുളള മൂന്ന് സംസ്ഥാനങ്ങളില്‍ പൂര്‍ണമായും മദ്യ വില്‍പ്പന നിരോധിക്കാൻ ഉത്തരവ്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, അസം, എന്നീ സംസ്ഥാനങ്ങളിലാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പൂര്‍ണമായും മദ്യവില്‍പ്പന നിരോധിച്ചത്. അതേസമയം ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം പോലെ ആഘോഷിക്കണമെന്നും അന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ആയിരിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് അറിയിച്ചു .
Read More » -
Crime
കൊലപാതകം, കാപ്പ കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍
കൊച്ചി: കൊലപാതകം, കാപ്പ കേസുകളില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ജോണ്‍സന്‍, ഹിജാസ് എന്നിവരെ എറണാകുളം മരട് പൊലീസ് പിടികൂടിയത്. മരട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2019 ല്‍ തൃപ്പൂണിത്തുറ സ്വദേശി ബാലനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. വിചാരണ വേളയില്‍ ജാമ്യത്തിലിറങ്ങുകയും ബംഗളൂരുവിലേക്ക് കടന്നുകളയുകയുമായിരുന്നു. കഴിഞ്ഞ നവംബറില്‍ പൊലീസിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയയാളാണ് ഹിജാസ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കേരളത്തിലെ ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണികൂടിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ജോണ്‍സണ്‍ ടൈല്‍ ജോലി ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.
Read More » -
Crime
മിശ്രവിവാഹിത ദമ്പതികളെ ലോഡ്ജ്മുറിയില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു
ബംഗളുരു: കര്‍ണാടകയില്‍ മിശ്രവിവാഹിതരായ ദമ്പതികളെ ഹോട്ടല്‍മുറിയിലെത്തി സംഘം ചേര്‍ന്ന് ആക്രമിച്ചു. ആറുപേരുടെ സംഘമാണ് ആക്രമിച്ചത്. അക്രമികള്‍ തന്നെ സംഭവത്തിന്റെ വിഡിയോ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഹവേരി ജില്ലയിലെ ഹനഗലിലാണു സംഭവം. ലോഡ്ജ് മുറിയുടെ മുന്‍വശത്ത് ആറുപേര്‍ കാത്തുനില്‍ക്കുന്നതില്‍നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമികള്‍ മുറിയുടെ വാതിലില്‍ തട്ടിയപ്പോള്‍ ഒരു പുരുഷന്‍ വാതില്‍ തുറന്നു. ഉടന്‍ തന്നെ മുറിയിലേക്ക് ആറുപേരും അതിക്രമിച്ചു കയറി. ഈ സമയം ബുര്‍ഖ ധരിച്ച സ്ത്രീ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അക്രമികളായ പുരുഷന്മാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയും മര്‍ദനത്തെ തുടര്‍ന്ന് അവര്‍ താഴെ വീഴുകയും ചെയ്തു. താഴെവീണ സ്ത്രീയെ അക്രമികള്‍ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികളില്‍ ഒരാള്‍ അതിന് അനുവദിക്കാതെ മൊബൈല്‍ ഫോണില്‍ അവരുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു. ദമ്പതികള്‍ ഹനഗല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു…
Read More » -
India
ഉത്തരേന്ത്യയിൽ ഭൂചലനം ;റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയുൾപ്പടെ ഉത്തരേന്ത്യയുടെ പല പ്രദേശങ്ങളിലും ഭൂചലനം.6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് ഉച്ചയ്ക്കാണ് ഉണ്ടായത്. ജമ്മു കാശ്‌മീരിലെ പുഞ്ച് ജില്ലയിലും പാകിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്ബമുണ്ടായെന്നാണ് വിവരം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാബൂളിന് വടക്ക് കിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Read More » -
NEWS
വിരാട് കോഹ്ലിയോ, ആരാണത്? ഇന്ത്യന്‍ താരത്തെ അറിയില്ലെന്ന് റൊണാള്‍ഡോ
ബ്രസീലിയ: ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരമാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകമെമ്പാടും ആരാധകരുള്ള താരം. അടുത്തിടെ സാക്ഷാല്‍ ലയണല്‍ മെസിയെ മറികടന്ന് പ്യൂബിറ്റി സ്പോര്‍ട്സ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു. ഇതൊക്കെയാണെങ്കിലും കോഹ്ലിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രസീല്‍ ലോകകപ്പ് ഹീറോയായിരുന്ന റൊണാള്‍ഡോ എന്നറിയപ്പെടുന്ന റൊണാള്‍ഡോ നസാരിയോ ദലിമ. യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യന്‍ താരം ചര്‍ച്ചാ വിഷയമായത്. താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബര്‍ സ്പീഡ് റൊണാള്‍ഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയന്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ താരമെന്ന് ആവര്‍ത്തിച്ചെങ്കിലും അറിയില്ലെന്ന് തന്നെയാണ് റൊണാള്‍ഡോയുടെ പ്രതികരണം. ”അപ്പോള്‍ താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയില്ല?” സ്പീഡ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. അയാള്‍ ഒരു കായിക താരമാണോയെന്ന് റൊണാള്‍ഡോ സംശയത്തോടെ വീണ്ടും അന്വേഷിച്ചു. കോഹ്ലി ഒരു ക്രിക്കറ്റ് താരമെന്ന് സ്പീഡ് മറുപടി നല്‍കി. എന്നാല്‍, കോഹ്ലിയെ ബ്രസീലുകാര്‍ക്ക് അറിയാനിടയില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. ഒടുവില്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ റൊണാള്‍ഡോയെ…
Read More » -
NEWS
മഹീന്ദ്രഥാർ കാറുമായി കറങ്ങുന്ന കൊച്ചു കുട്ടി, റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഈ വീഡിയോ കാണാം
സഞ്ജയ് രാജ് പി എന്ന എക്‌സ് ഉപയോക്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നു. റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച ഈ വീഡിയോ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയ മാറി. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലാക്കുകയും ചെയ്തു. റോഡ് സുരക്ഷയെ കുറിച്ചും ഇതിനായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളെ ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാമാണ് ആളുകളുടെ ആശങ്ക. ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം ഇത്തരം നിയമ ലംഘനങ്ങള്‍ ഇന്ന് സാധാരണമാണെന്നും ബംഗ്ലൂരുവും ഡെല്‍ഹിയും ഇതില്‍ മുന്‍പന്തിയിലാണെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു. സഞ്ജയ് രാജ് പി വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു: “പ്രിയപ്പെട്ട സര്‍, എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം വ്യക്തമായ നിയമ ലംഘനത്തിന് സാക്ഷിയായി ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നു.” ബംഗ്ലൂരു സിറ്റി പൊലീസ്, ട്രാഫിക് പൊലീസ് എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം…
Read More » -
Kerala
ഒളിഞ്ഞിരുന്ന് യുവതിയുടെ ദൃശ്യം പകര്‍ത്തി; യുവാവ് അറസ്റ്റില്‍
കോട്ടയം: ഒളിഞ്ഞിരുന്ന് വീടിന്‍റെ ജനല്‍ വഴി യുവതിയുടെ ദൃശ്യം പകര്‍ത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തന്‍പറമ്ബില്‍ പി.ബി. അഖിലി (31) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ക്രിസ്മസിന് തലേദിവസം രാത്രി 11 നു യുവതിയുടെ കിടപ്പുമുറിയുടെ ജനലിന് സമീപം പുറത്ത് മറഞ്ഞിരുന്ന് യുവതിയുടെ വീഡിയോ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി.. ഇത് കണ്ട് യുവതി ബഹളംവച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞു. എന്നാൽ അടുത്തദിവസം യുവതിയെ വീഡിയോ കാണിച്ച് അഖില്‍ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ഇതോടെ യുവതി പോലീസിനു പരാതി നൽകുകയായിരുന്നു.
Read More »