IndiaNEWS

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു; 19 പാക് പൗരന്മാരെ രക്ഷിച്ചു

കൊച്ചി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന കപ്പല്‍ അല്‍ നെമിയെയാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയത്.

കൊച്ചി തീരത്ത് നിന്ന് 800 മൈല്‍ അകലെ വെച്ചായിരുന്നു സംഭവം. ബോട്ടിലെ 19 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേന നടത്തുന്ന രണ്ടാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്. ഓപ്പറേഷനില്‍ ഇന്ത്യന്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ പങ്കെടുത്തു.

ഇന്നലെ എഫ് വി ഇമാന്‍ എന്ന കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്നും മോചിപ്പിച്ചിരുന്നു. സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: