Month: January 2024

  • Kerala

    ഏഷ്യയിൽ ഒന്നാമതായി കേരള ബാങ്ക്; ലോകത്ത് എട്ടാം സ്ഥാനം 

    ഏഷ്യയിൽ ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേരള ബാങ്ക് ഒന്നാമതാണെന്ന World Cooperative Monitor – ൻ്റെ 2023 വർഷത്തെ റിപ്പോർട്ട് കേരള ബാങ്കിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ  സഹകരണ ധനകാര്യ സേവന മേഖലയിൽ എട്ടാം സ്ഥാനം കൈവരിക്കാനും കേരള ബാങ്കിനായി.  രൂപീകൃതമായി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അന്തർദേശീയ തലത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് കേരള ബാങ്കിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും എന്ന കാര്യത്തിൽ സംശയമില്ല. ബന്ധപ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തിന്റെയും ചിട്ടയാർന്ന പ്രവർത്തനത്തിന്റെയും അംഗീകാരമാണ് ഈ നേട്ടമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അറിയിച്ചു.

    Read More »
  • Kerala

    അലമാര തലയില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: അലമാര തലയില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്. ഇവർ, വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസിെൻറ പ്രാഥമിക നിഗമനം. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്നതായിട്ടാണുള്ളത്. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍, അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം: കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഓമാനൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

    Read More »
  • Crime

    ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; കൂട്ടുകാരനെ ഇരുപതുകാരന്‍ തലയ്ക്കടിച്ചുകൊന്നു

    ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ ലൈംഗികത നിരസിച്ച ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജാലോണ്‍ ജില്ലയിലെ രുദ്രപുര സ്വദേശിയായ പ്രമോദ്കുമാര്‍ ശുക്ലയെ ദാരുണമായി കൊലപ്പെടുത്തിയ സുഹൃത്തായ രാജേഷാണ് അറസ്റ്റിലായത്. ഈ മാസം 17ന് നടന്ന കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡല്‍ഹിയിലെ ഖോയാ മാണ്ഡിയിലെ രാകേഷ് തോമര്‍ എന്ന വ്യവസായിയുടെ കടയിലാണ് പ്രമോദ് കുമാര്‍ ജോലി ചെയ്തിരുന്നത്. കടയ്ക്കടുത്തുളള ഒരു വാടക മുറിയിലായിരുന്നു പ്രമോദിന്റെ താമസം. ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തിയ രാജേഷ്, പ്രമോദിന്റെ മുറിയിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരെയും കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് മോറി ഗേറ്റിന് സമീപത്തുളള ഡിഡിഎ പാര്‍ക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും മുഖം പൂര്‍ണമായും തല്ലിച്ചതച്ച നിലയിലായിരുന്നുവെന്നും പൊലീസ് മാദ്ധ്യമങ്ങളോട്…

    Read More »
  • Kerala

    ഇടുക്കി ലോക്‌സഭാ സീറ്റ്; മാണി വിഭാഗത്തെ തള്ളി സി.പി.എം

    ഇടുക്കി: ഇടുക്കി ലോക്‌സഭാ സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി സി.പി.എം. സീറ്റ് വിഭജനത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന- ദേശീയ നേതൃത്വങ്ങളാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായമായി അവിടെ നില്‍ക്കട്ടെയെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. നഷ്ടമായ ഇടുക്കി സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് സി.വി. വര്‍ഗീസ് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് എം ഇടുക്കി പാര്‍ലമെന്റ് സിറ്റ് ആവശ്യപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞിരുന്നു. ഇത്തവണ ഇടുക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം നേരത്തെ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ജോയ്‌സ് ജോര്‍ജ് തന്നെയാകും ഇടതു സ്ഥാനാര്‍ഥി എന്ന സൂചനകള്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് എം ഇടുക്കി സീറ്റെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സിപിഎം ഒരു സീറ്റ്…

    Read More »
  • Crime

    ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചു; മകളുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

    പാലക്കാട്: കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37 കാരിയായ ബിന്‍സിയാണ് മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ച് ബിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. വൈകിട്ട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. ഉടന്‍ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് ബിന്‍സി മരിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. എന്തിനാണ് ജീവനൊടുക്കിയതെന്ന കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.  

    Read More »
  • Crime

    പകല്‍ കാറില്‍ സഞ്ചരിച്ച് നിരീക്ഷണം, അടച്ചിട്ട വീടുകള്‍ കണ്ടെത്തി മോഷണം; മുഖ്യപ്രതികള്‍ പിടിയില്‍

    പാലക്കാട്: ചുവട്ടുപാടത്തും അണയ്ക്കപ്പാറയിലും ദേശീയപാതയോരത്തെ അടച്ചിട്ട വീടുകളില്‍ നടന്ന മോഷണങ്ങളിലെ മുഖ്യപ്രതികളെ വടക്കഞ്ചേരി പോലീസ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം കിഴക്കേകോട്ടായി പാലക്കാട്ടുവീട്ടില്‍ സൈനുദ്ദീന്‍ (42), മലപ്പുറം വലിയപറമ്പ് ചിറകര വീട്ടില്‍ മുസ്താക്ക് (38) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന കണ്ണിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) വടക്കഞ്ചേരി പോലീസ് ഈ മാസം 14-ന് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളെ പിടികൂടിയത്. പകല്‍ കാറില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തി അടച്ചിട്ട വീടുകള്‍ കണ്ടെത്തി മോഷണം ആസൂത്രണംചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവട്ടുപാടത്ത് പുതിയിടത്ത് വീട്ടില്‍ ജോജി എബ്രഹാമിന്റെ വീട്ടില്‍നിന്ന് 20,000 രൂപയും പത്തുപവനുമാണ് പ്രതികള്‍ കവര്‍ന്നത്. അണയ്ക്കപ്പാറയില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍നിന്ന് ഒന്നരപ്പവനും ആറായിരം രൂപയും കവര്‍ന്നു. പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വര്‍ണം കണ്ടെടുക്കാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 964 സി.സി.ടി.വി. ക്യാമറകളാണ് പരിശോധിച്ചത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സൈനുദ്ദീന്റെ പേരില്‍ അറുപതോളം…

    Read More »
  • Crime

    രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ, ചരിത്രത്തില്‍ ആദ്യം

    ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍…

    Read More »
  • Social Media

    ‘സത്യം എനിക്ക് അറിയണം, ഇതിന്റെ പുറകിലുള്ള മലയാളി സംവിധായകന്‍ ആരാണെന്ന് കണ്ടുപിടിക്കണം’; പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍

    ‘പ്രേമം’ സിനിമ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. അതിന്റെ പേരില്‍ ചേരന്റെ കയ്യില്‍നിന്നു താന്‍ ചീത്ത കേട്ടെന്നും ആ സംവിധാകന്‍ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ”കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടന്‍ അദ്ദേഹം…

    Read More »
  • Movie

    ‘സംഘി’ ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല; ഐശ്വര്യയെ പിന്തുണച്ച് രജനീകാന്ത്

    ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. തന്റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകളും ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്റെ പുതിയ ചിത്രം ‘ലാല്‍ സലാമി’ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. ഐശ്വര്യയുടെ വാക്കുകള്‍ ‘ആളുകള്‍ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ലാലം സലാം പോലുള്ളൊരു ചിത്രത്തില്‍…

    Read More »
Back to top button
error: