CareersTRENDING

ഏഴാം ക്ലാസ് മാത്രം മതി; കേരള പി.എസ്.സി വഴി സ്ഥിര ജോലി; ശമ്പളം 42,950 രൂപ വരെ

ത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാം.കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്.

പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02011983 നും 01012005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.

Signature-ad

യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്ബളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/) https://thulasi.psc.kerala.gov.in/thulasi/

Back to top button
error: