റിയാദ്: സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യപരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്, മഴ എന്നിവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടില്‍ പറയുന്നു.
റിയാദ്, ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, രാജ്യത്തിന്റെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലും തുറൈഫ്, അല്‍ ജൗഫ്, ഖുറയാത്ത് ഭാഗങ്ങളിലും മഴയ്ക്കൊപ്പം കാറ്റിനു സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.