Month: January 2024

  • India

    വീടിനുള്ളില്‍ കിടന്നിരുന്ന കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകീറി കൊന്നു

    വീടിനുള്ളില്‍ കിടന്നിരുന്ന കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകീറി കൊന്നു.എഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവ് നായകള്‍ അതി ക്രൂരമായി കടിച്ച്‌ കീറിയത്.ഭോപ്പാലിലാണ് സംഭവം. കുഞ്ഞിനെ തറയില്‍ കിടത്തി അമ്മ വീട്ടുജോലി ചെയ്യുന്നതിനിടയിൽ   തെരുവ് നായകള്‍ കൂട്ടത്തോടെ വീട്ടിൽ കയറിയെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ വലിച്ചെഴച്ച്‌ പുറത്തെത്തിച്ച നായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.അമ്മയുടെ കരച്ചിൽ കേട്ട് നാട്ടുകാർ സംഭവസ്ഥലത്തെത്തിയെങ്കലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്തിന് പിന്നാലെ പോലീസ് അന്വേഷണത്തിനെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. സഹായധനമായി കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

    Read More »
  • Kerala

    പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു;  ഗര്‍ഭസ്ഥ ശിശു മരിച്ചു

    കോഴിക്കോട്: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചതിനെ തുടര്‍ന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ- റാഷിദ് ദമ്ബതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്.രാവിലെയാണ് അപകടം. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. രക്തസ്രാവമുണ്ടായ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്  സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും  ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Sports

    കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം; താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും സ്വന്തമാക്കിയ ഫെഡർ സെർനിച് എന്ന  യൂറോപ്യൻ താരമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻസ് പവർ കണ്ട് ഞെട്ടിയത്. കേരള ബ്ലാസ്റ്റേഴ്സ് ജോയിൻ ചെയ്യുന്നതിനു മുൻപ് 6,000+ ഇൻസ്റ്റഗ്രാം പിന്തുണക്കാർ മാത്രം ഉണ്ടായിരുന്ന ഫെഡർ സെർനിച്ചിന് നിലവിൽ ഒരു ലക്ഷത്തിനോടടുത്ത് പിന്തുണക്കാരാണ്  ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകൾ പോലും ആകുന്നതിനു മുൻപാണ് താരത്തിന് ഈ  പിന്തുണ  ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ ഫാൻ പവർ കണ്ട് ‘എന്തായിതെന്ന’ കമന്റും ഫെഡർ സെർനിച് പങ്ക് വച്ചു.   കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുവാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും ഫെഡർ സെർനിച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമായിരിക്കും ഫെഡർ…

    Read More »
  • Sports

    ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ:  ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം(2-0)

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്കെതിരേ  ഓസ്ട്രേലിയക്ക് രണ്ട് ഗോൾ ജയം. ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിൽ  കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്.രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്. 50-ാം മിനിറ്റിൽ ജാക്സൺ ഇർവിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. വലതു വിങ്ങിൽനിന്നുവന്ന ക്രോസ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇർവിന്റെ കാലിൽ. മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി. 73-ാം മിനിറ്റിൽ ജോർദാൻ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോൾ. 72-ാം മിനിറ്റിൽ ബ്രൂണോ ഫർണറോളിക്ക് പകരക്കാരനായാണ് ജോർദാൻ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചിൽ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങിൽനിന്ന് റിലീ മഗ്രി നൽകിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോർദാനുണ്ടായിരുന്നുള്ളൂ.   ഒന്നാം പകുതിയിൽ വളരെ സമർഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക്…

    Read More »
  • NEWS

    ജീർണ്ണിച്ച ഭാരം ചുമന്നു നടന്ന് തളരുന്നവർ, രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം

    ഹൃദയത്തിനൊരു ഹിമകണം 17 അതീവ സുന്ദരിയെന്ന് പേര് കേട്ട രാജ്ഞിയെ പല്ലക്കിൽ ചുമക്കുകയായിരുന്നു അവർ. യാത്രയ്ക്കിടയിൽ പുറത്തെ കാഴ്‌ച കാണാനായി രാജ്ഞി പല്ലക്കിന്റെ കിളിവാതിൽ തുറന്നാൽ ദർശന സൗഭാഗ്യം കിട്ടുമെന്ന് അവർ സ്വപ്‌നം കാണാറുണ്ട്. പക്ഷേ പല്ലക്കിൽത്തന്നെ ഇരിപ്പാണ് രാജ്ഞി. അങ്ങനെയിരിക്കെ കടന്നു പോയ ദേശത്തെ കുറച്ച് അക്രമികളുമായി യുദ്ധമുണ്ടാവുകയും പല്ലക്ക് ചുമന്നിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്‌തു. അക്രമികൾ പോയതിന് ശേഷം പല്ലക്ക് ചുമക്കാൻ മൂന്ന് പേര് മാത്രമേ ഒള്ളൂ എന്ന വിവരം പറയാൻ പല്ലക്കിന്റെ വാതിൽ തുറന്ന ആ മൂവർ സംഘം ഞെട്ടിപ്പോയി! രാജ്ഞിയുടെ വീർത്തു കെട്ടിയ മൃതശരീരമായിരുന്നു പല്ലക്കിനുള്ളിൽ! ഓർക്കണം ഒരുപക്ഷെ ജീർണ്ണിച്ച ഒരു കെട്ട് ചുമട് ചുമന്നു കൊണ്ടു നടക്കുന്നത് കൊണ്ടാവും നമ്മൾ തളരുന്നത്. അവതാരക: ധന്യ മോഹൻ ഹൃദയത്തിനൊരു ഹിമകണം 18 രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം   രണ്ട് കല്യാണങ്ങൾക്കിടയിൽ ജീവിച്ചു തീരുകയാണ് നാം. ഒന്ന് നമ്മുടെ തന്നെ വിവാഹം. അടുത്തത് മക്കളുടെ…

    Read More »
  • Movie

    മമ്മൂട്ടി കരം പിടിച്ചു, നടൻ ജയറാമിനു പുനർജന്മം: സമൂഹത്തോടും സഹപ്രവർത്തകരോടുമുള്ള ഒരു മനുഷ്യസ്നേഹിയുടെ പ്രതിബദ്ധത

        ‘ഓസ്‌ലർ അബ്രഹാം’ എന്ന സിനിമ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു.  നടൻ ജയറാമിന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഈ ചിത്രം. പത്മരാജൻ്റെ ‘അപരനി’ലൂടെ  വെള്ളിത്തിരയിലെത്തിയ ജയറാം  മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ്. മേലെപറമ്പിൽ ആൺ വീട്, കഥാ നായകൻ, സമ്മർ ഇൻ ബത്‌ലഹേം, അനിയൻ ബാവ ചേട്ടൻ ബാവ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ആ പ്രതിഭയ്ക്ക് വർഷങ്ങൾ ഇപ്പുറം മലയാളത്തിൽ മികച്ച ഒരു ചിത്രം ചെയ്യാൻ ഭാഗ്യം ഉണ്ടായില്ല. മുൻ നിരനായകനായി മലയാളത്തിൽ തിളങ്ങി നിന്ന ജയറാം പിന്നീട് അന്യ ഭാഷാ ചിത്രങ്ങളിൽ പോയി വില്ലനും സഹനടനുമൊക്കെയായി അധഃപതിക്കുന്നതും നാം കണ്ടു. ജയറാമിന് ഇനി മലയാള സിനിമയിൽ ഒരു തിരിച്ചു വരവില്ലെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാൽ, ഇതാ അഞ്ച് വർഷങ്ങൾക്ക് ശേഷം നടൻ ജയറാം നായകനായെത്തിയ സിനിമ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ് വീണ്ടും.…

    Read More »
  • Kerala

    സിനിമാനടിയാക്കാം എന്ന് പ്രലോഭിപ്പിച്ച് 19കാരിയെ ബേക്കലിലും മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെതിരെ കേസ്

       കാസർകോട്: സിനിമ നടിയാക്കാമെന്ന് പറഞ്ഞ് 19 കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നവാസി (24) നെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.  ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുമായി മുന്‍പരിചയമുള്ള നവാസ്, ചില സീരിയലുകളില്‍ മുഖം കാണിച്ച പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ബേക്കല്‍ പള്ളിക്കരയിലെ റിസോർട്ടിലും പിന്നീട് രണ്ടുമാസം കഴിഞ്ഞ് മൂന്നാറിലും കൊണ്ടുപോയി പലതവണ ലൈംഗീക പീഡനത്തിനിരയാക്കി എന്നാണ് പരാതി. നവാസ് പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായും ആരോപണമുണ്ട്. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിലെത്തിയത്. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ കേസിനാസ്പദമായ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറിയതായി ചന്തേര പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    (no title)

    കുഞ്ഞു കഥ: കാക്കാമൂല മണി      സീന…! മാന്തളിരിന്റെ നിറവും മഴവില്ലിന്റെ ചന്തവുമുള്ള പെൺകുട്ടി. കുളിരുകൾ നെയ്യാൻ വെമ്പിനിൽക്കുന്ന പ്രായം. മറ്റ് പെൺകുട്ടികളിൽ കാണാത്ത ഭാവ ചലനങ്ങൾ… സീനയുടെ കണ്ണുകളെക്കുറിച്ച് യുവാക്കൾ കവിതകൾ ചമച്ചു. അവളുടെ ഒരു നോട്ടത്തിന് അവർ ദാഹിച്ചുനിന്നു. ആ കണ്ണുകളിലെ കാന്തി യുവാക്കൾക്ക് ലഹരിയായി.      “സീനേ… നിന്റെ മിഴികൾ എന്നെ മത്തുപിടിപ്പിക്കുന്നു.” കോളജ് ഹീറോ പിന്നാലെ കൂടി. അങ്ങനെ ഒരു നീണ്ടനിര… സീനയുടെ മനസ്സ് എങ്ങും തങ്ങിയില്ല. അവൾ ഒരു മൃദുരാഗമായി പ്രവഹിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരധ്യാപകന്റെ തേനൂറും മൊഴികൾ അവളുടെ കാതുകളിൽ പൂമഴയായി:     “സീനേ… ആ നയന വിപഞ്ചികളിൽ ഏതോ പ്രണയ കവി പാടാൻ മറന്നുവച്ച ഒരു കവിതയുണ്ട്. അതിന്റെ ഈണമായി അലിയാൻ എനിക്ക് വല്ലാത്ത മോഹം…” ആ രാത്രി അവൾ ഉറങ്ങിയില്ല. സ്വന്തം കണ്ണുകളെക്കുറിച്ച് ചിന്തിച്ചുകിടന്നു. ഇലകൾ പോലും ചലിക്കാത്ത ഒരു യാമത്തിൽ തികച്ചും അപ്രതീക്ഷിതമായി വാതിലിൽ ഒരു മുട്ട്. സീന ഒന്നും…

    Read More »
  • NEWS

    പട്ടിണികിടക്കുന്നവൻ കിട്ടിയ ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്, ഉപ്പിനേക്കാള്‍ ഉയിരാണ് വലുത്

    വെളിച്ചം     ആഴ്ചകളായി നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. മാനം തെളിഞ്ഞപ്പോള്‍ അയാള്‍ മീന്‍ പിടിക്കാനായി പോയി. അധികം വൈകുംമുമ്പേ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. വലിച്ചുനോക്കിയപ്പോള്‍ ഒരു ചെറുമീന്‍. വലുപ്പം കുറയായതിനാല്‍ അയാള്‍ അതിനെ നദിയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. പക്ഷേ, പിന്നീടുകിട്ടിയമീനുകളെല്ലാം ആദ്യം കിട്ടിയതിനേക്കാള്‍ ചെറുതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വലുപ്പമുളള ഒരു മീൻപോലും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയില്ല. വലിച്ചെറിഞ്ഞുകളഞ്ഞ മീനുകള്‍ തന്നെ മതിയായിരുന്നു എന്ന തിരിച്ചറിവില്‍ നിരാശയോടെ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. പട്ടിണികിടക്കുന്നവര്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്. രുചിയേക്കാള്‍ വലുതാണ് ഉയിര്. വിശക്കുന്നവന്‍ എന്തുകിട്ടിയാലും കഴിക്കും, കഴിക്കണം… എന്നാല്‍ വയറുനിറഞ്ഞവന്‍ ഏറ്റവുമിഷ്ടമുളളതുപോലും കഴിക്കണമെന്നില്ല. ആഗ്രഹത്തിലോ അഭിനിവേശത്തിലോ തെറ്റില്ല. അവയൊരു ആസക്തിയായി മാറുന്നതിലാണ് കുഴപ്പം. മാത്രമല്ല, ആഗ്രഹങ്ങള്‍ നേടാനുള്ള നെട്ടോട്ടത്തില്‍ വന്നുചേരുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാതെയിരിക്കുന്നതും പുച്ഛിച്ചുതള്ളുന്നതും തെറ്റുതന്നെയാണ്. ഇഷ്ടമുളളത് ലഭിച്ചില്ലെങ്കില്‍ ഇച്ഛാഭംഗം ഉണ്ടാകുമെന്നേയുള്ളൂ. എന്നാല്‍ ആവശ്യമുള്ളത് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആയുസ്സിന് പോലും അപകടമുണ്ടായേക്കാം. ശുഭദിനാശംസകൾ. സൂര്യനാരായണൻ ചിത്രം- നിപു കുമാർ

    Read More »
  • NEWS

    പട്ടിണികിടക്കുന്നവൻ കിട്ടിയ ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്, ഉപ്പിനേക്കാള്‍ ഉയിരാണ് വലുത്

    വെളിച്ചം     ആഴ്ചകളായി നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. മാനം തെളിഞ്ഞപ്പോള്‍ അയാള്‍ മീന്‍ പിടിക്കാനായി പോയി. അധികം വൈകുംമുമ്പേ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. വലിച്ചുനോക്കിയപ്പോള്‍ ഒരു ചെറുമീന്‍. വലുപ്പം കുറയായതിനാല്‍ അയാള്‍ അതിനെ നദിയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. പക്ഷേ, പിന്നീടുകിട്ടിയമീനുകളെല്ലാം ആദ്യം കിട്ടിയതിനേക്കാള്‍ ചെറുതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വലുപ്പമുളള ഒരു മീൻപോലും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയില്ല. വലിച്ചെറിഞ്ഞുകളഞ്ഞ മീനുകള്‍ തന്നെ മതിയായിരുന്നു എന്ന തിരിച്ചറിവില്‍ നിരാശയോടെ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. പട്ടിണികിടക്കുന്നവര്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്. രുചിയേക്കാള്‍ വലുതാണ് ഉയിര്. വിശക്കുന്നവന്‍ എന്തുകിട്ടിയാലും കഴിക്കും, കഴിക്കണം… എന്നാല്‍ വയറുനിറഞ്ഞവന്‍ ഏറ്റവുമിഷ്ടമുളളതുപോലും കഴിക്കണമെന്നില്ല. ആഗ്രഹത്തിലോ അഭിനിവേശത്തിലോ തെറ്റില്ല. അവയൊരു ആസക്തിയായി മാറുന്നതിലാണ് കുഴപ്പം. മാത്രമല്ല, ആഗ്രഹങ്ങള്‍ നേടാനുള്ള നെട്ടോട്ടത്തില്‍ വന്നുചേരുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാതെയിരിക്കുന്നതും പുച്ഛിച്ചുതള്ളുന്നതും തെറ്റുതന്നെയാണ്. ഇഷ്ടമുളളത് ലഭിച്ചില്ലെങ്കില്‍ ഇച്ഛാഭംഗം ഉണ്ടാകുമെന്നേയുള്ളൂ. എന്നാല്‍ ആവശ്യമുള്ളത് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആയുസ്സിന് പോലും അപകടമുണ്ടായേക്കാം. ശുഭദിനാശംസകൾനം. സൂര്യനാരായണൻ ചിത്രം- നിപു കുമാർ

    Read More »
Back to top button
error: