SportsTRENDING

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം; താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും സ്വന്തമാക്കിയ ഫെഡർ സെർനിച് എന്ന  യൂറോപ്യൻ താരമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻസ് പവർ കണ്ട് ഞെട്ടിയത്.

കേരള ബ്ലാസ്റ്റേഴ്സ് ജോയിൻ ചെയ്യുന്നതിനു മുൻപ് 6,000+ ഇൻസ്റ്റഗ്രാം പിന്തുണക്കാർ മാത്രം ഉണ്ടായിരുന്ന ഫെഡർ സെർനിച്ചിന് നിലവിൽ ഒരു ലക്ഷത്തിനോടടുത്ത് പിന്തുണക്കാരാണ്  ഉള്ളത്.

Signature-ad

കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകൾ പോലും ആകുന്നതിനു മുൻപാണ് താരത്തിന് ഈ  പിന്തുണ  ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ ഫാൻ പവർ കണ്ട് ‘എന്തായിതെന്ന’ കമന്റും ഫെഡർ സെർനിച് പങ്ക് വച്ചു.

 

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുവാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും ഫെഡർ സെർനിച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമായിരിക്കും ഫെഡർ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക.

 

പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരമായാണ് ലിത്വാനിയ ദേശീയ താരവും ക്യാപ്റ്റനുമായ ഫെഡോര്‍ സെര്‍നിചുമായി ജനുവരി വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടത്.32കാരനായ ഫെഡോർ ലിത്വാനിയക്കായി ദേശീയ ടീമില്‍ ഗോളടിച്ചുകൂട്ടിയിട്ടുള്ള താരമാണ്.2012 മുതല്‍ ലിത്വാനിയൻ ദേശീയ ടീമില്‍ കളിക്കുന്ന താരം ടീമിനായി 84 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളില്‍ നിന്നുമാണ് താരം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. മുൻപ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് വേണ്ടിയും പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Back to top button
error: