KeralaNEWS

പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു;  ഗര്‍ഭസ്ഥ ശിശു മരിച്ചു

കോഴിക്കോട്: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചതിനെ തുടര്‍ന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു.

കടലുണ്ടി കടവ് സ്വദേശി അനീഷ- റാഷിദ് ദമ്ബതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്.രാവിലെയാണ് അപകടം.

Signature-ad

കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു.

രക്തസ്രാവമുണ്ടായ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്  സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും  ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: