Fiction

ജീർണ്ണിച്ച ഭാരം ചുമന്നു നടന്ന് തളരുന്നവർ, രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം

ഹൃദയത്തിനൊരു ഹിമകണം 17

അതീവ സുന്ദരിയെന്ന് പേര് കേട്ട രാജ്ഞിയെ പല്ലക്കിൽ ചുമക്കുകയായിരുന്നു അവർ. യാത്രയ്ക്കിടയിൽ പുറത്തെ കാഴ്‌ച കാണാനായി രാജ്ഞി പല്ലക്കിന്റെ കിളിവാതിൽ തുറന്നാൽ ദർശന സൗഭാഗ്യം കിട്ടുമെന്ന് അവർ സ്വപ്‌നം കാണാറുണ്ട്. പക്ഷേ പല്ലക്കിൽത്തന്നെ ഇരിപ്പാണ് രാജ്ഞി.

Signature-ad

അങ്ങനെയിരിക്കെ കടന്നു പോയ ദേശത്തെ കുറച്ച് അക്രമികളുമായി യുദ്ധമുണ്ടാവുകയും പല്ലക്ക് ചുമന്നിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്‌തു. അക്രമികൾ പോയതിന് ശേഷം പല്ലക്ക് ചുമക്കാൻ മൂന്ന് പേര് മാത്രമേ ഒള്ളൂ എന്ന വിവരം പറയാൻ പല്ലക്കിന്റെ വാതിൽ തുറന്ന ആ മൂവർ സംഘം ഞെട്ടിപ്പോയി! രാജ്ഞിയുടെ വീർത്തു കെട്ടിയ മൃതശരീരമായിരുന്നു പല്ലക്കിനുള്ളിൽ!
ഓർക്കണം ഒരുപക്ഷെ ജീർണ്ണിച്ച ഒരു കെട്ട് ചുമട് ചുമന്നു കൊണ്ടു നടക്കുന്നത് കൊണ്ടാവും നമ്മൾ തളരുന്നത്.

അവതാരക: ധന്യ മോഹൻ

ഹൃദയത്തിനൊരു ഹിമകണം 18

രണ്ട് വിവാഹങ്ങൾക്കിടയിൽ അസ്തമിച്ചു തീരുന്ന ജീവിതം

  രണ്ട് കല്യാണങ്ങൾക്കിടയിൽ ജീവിച്ചു തീരുകയാണ് നാം. ഒന്ന് നമ്മുടെ തന്നെ വിവാഹം. അടുത്തത് മക്കളുടെ വിവാഹം. ഇതേചുറ്റിപ്പറ്റിയുള്ള അലച്ചിലുകളായി നമ്മുടെ ജീവിതം ചുരുങ്ങി. ജനിച്ചു, ജീവിച്ചു, മരിച്ചു എന്നതിലപ്പുറം നീ ചെയ്ത അദ്‌ഭുതമെന്താണ്? നമുക്കിണങ്ങാത്ത ചെരിപ്പുമായി ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി വലിച്ച് വലിച്ച് നടക്കുകയാണ് അവസാനം വരെ നാം. ടാലന്തുകളെ കഴിവുകളായാണ് പലരും വിചാരിച്ചു വച്ചിരിക്കുന്നത്. നമുക്ക് കിട്ടിയ ജീവിതമാണ് നമ്മുടെ ടാലന്ത്.

അവതാരക: ആര്യ മേൽപ്പാടം
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: