Month: January 2024

  • NEWS

    ഗുരുവായൂരിൽ സുരേഷ്‌ഗോപിയുടെ മകളുടെ ഒഴികെ മറ്റ് വിവാഹങ്ങൾക്ക് വിലക്ക്, സമയത്തില്‍ മാറ്റം വരുത്തിയെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വിവാദം കത്തുന്നു

       പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങള്‍…

    Read More »
  • Movie

    ‘മലൈക്കോട്ടൈ വാലിബ’ന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ…? പ്രേക്ഷകർക്കായി ‘വാലിബൻ ചാലഞ്ച്: വീഡിയോ കാണാം’

    ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേക്ഷകരെ ‘വാലിബൻ ചലഞ്ചി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് ‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. ‘മലൈക്കോട്ടൈ വാലിബ’ന്റെ കാർട്ടൂൺ പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ ‘വാലിബൻ ടീം’ സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്,…

    Read More »
  • India

    ‘പ്രണയം കാമമല്ല:’ കാമുകിയെ ബലാത്സംഗം ചെയ്‌തു എന്ന കേസില്‍ പ്രതിക്ക് ജാമ്യം

         കാമുകനൊപ്പം വീട് വിട്ടിറങ്ങിയ 13കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26കാരന് ജാമ്യംഅനുവദിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോയ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്. ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്നുണ്ടായ ലൈംഗിക ബന്ധമാണെന്നും ബലാത്സംഗമായിരുന്നില്ലെന്നുമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയത്. പ്രണയം കാമമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് യുവാവിനൊപ്പം ജീവിക്കുന്നതിനായി വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പണവും സ്വര്‍ണവും എടുത്തുകൊണ്ടാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആകര്‍ഷകത്വത്തിന്റെ പേരില്‍ ഉണ്ടായ ലൈംഗിക ബന്ധമാണെന്നും ബലാത്സംഗം അല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. 2020 ആഗസ്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ യുവാവിനെ ഇഷ്ടമായതിനാലാണ് താന്‍ ഇറങ്ങി വന്നതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

    Read More »
  • India

    ‘ഇന്ത്യാ’ മുന്നണിയെ ഖാര്‍ഗെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

    ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്‌സാണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇക്കാര്യം മുന്നണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആരെങ്കിലും വേണം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കെന്ന് യോഗം നിര്‍ദ്ദേശിച്ചതായാണ് വിവരം. ഏറെനാളായി ഈ വിഷയത്തില്‍ ആലോചനകള്‍ നടന്നുവരികയായിരുന്നു. ഇന്ത്യാ മുന്നണിയുടെ കഴിഞ്ഞമാസത്തെ യോഗത്തില്‍ മമതാ ബാനര്‍ജിയും അര്‍വിന്ദ് കെജ്രിവാളും ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ കണ്‍വീനറായി നിതീഷിനെ നിയോഗിക്കണമെന്ന ആവശ്യവുമുയര്‍ന്നു. എന്നാല്‍, ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് താനില്ലെന്ന് നിതീഷ് പ്രസ്താവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ യോഗത്തില്‍ ഉദ്ധവ് താക്കറെ, മമതാ ബാനര്‍ജി എന്നീ നേതാക്കള്‍ പങ്കെടുക്കുകയുണ്ടായില്ല. വളരെ പെട്ടെന്ന് വിളിച്ചു ചേര്‍ത്തതിനാലാണ് മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് യോഗത്തെക്കുറിച്ച് മമതയെ അറിയിക്കുന്നത്. നേരത്തേ തന്നെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ മമത പങ്കെടുത്തില്ല. സൂം പ്ലാറ്റ്‌ഫോമിലാണ് യോഗം ചേര്‍ന്നത്. ഇന്ന് രാവിലെ 11.30ഓടെ യോഗം തുടങ്ങി. സീറ്റ് പങ്കിടല്‍…

    Read More »
  • Crime

    ഹൈറിച്ച് മണി ചെയിനില്‍ 1,630 കോടിയുടെ തട്ടിപ്പ്; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

    തൃശൂര്‍: ഹൈറിച്ച് മണി ചെയിനില്‍ വന്‍ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. ചേര്‍പ്പ് എസ്.ഐ ശ്രീലാലന്‍ എസ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു വമ്പന്‍ കണ്ടെത്തല്‍. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനശ്വരാ ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്‌റ്റോ കറന്‍സി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ…

    Read More »
  • Kerala

    റിയാസ് നാവ് ഉപ്പിലിട്ടോയെന്ന് സതീശന്‍; അന്തര്‍ധാരയില്‍ അവസാനിക്കുമെന്ന് മുരളീധരന്‍

    കൊച്ചി: വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ നാലു കേസുകളില്‍ സിപിഎം- ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നെന്ന് സതീശന്‍ പറഞ്ഞു. വീണയ്ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോയെന്നും സതീശന്‍ ചോദിച്ചു. വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്ന് കെ മുരളധിരന്‍ എംപി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ…

    Read More »
  • India

    തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചത്, പുസ്തകത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല; പ്രതികരണവുമായി ബൃന്ദ

    ന്യൂഡല്‍ഹി: തന്നെക്കുറിച്ച് ഒരു മലയാള മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. വാര്‍ത്തയുടെ തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്നും അത്തരത്തില്‍ ഒരു കാര്യം തന്റെ പുസ്തകത്തില്‍ എഴുതിയിട്ടില്ലെന്നും അവര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാള മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ, എന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചതാണ്. ഞാന്‍ പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തയില്‍ എടുത്ത് പറഞ്ഞിരിക്കുന്ന ഭാഗം എന്റേതല്ല. പുസ്തകത്തില്‍ അങ്ങനെ ഞാനെഴുതിയിട്ടില്ല. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അതിന്, ഇത്തരത്തില്‍ ഒരു തലക്കെട്ട് കൊടുക്കുന്നത് ധാര്‍മ്മികമാണെന്ന് ഞാന്‍ കരുതുന്നില്ല. വാര്‍ത്തയ്ക്കുള്ളില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ മുഴുവന്‍ വാര്‍ത്തയും വായിച്ചിട്ടില്ല- ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു. ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരേ സംസാരിച്ചു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു. പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി ഒതുക്കിയെന്നും സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്നും പുസ്തകത്തില്‍ ബൃന്ദ…

    Read More »
  • Kerala

    സാമൂഹിക വിമർശനത്തിന്റെ മൂർച്ചയേറിയ വരകൾ എന്ന് മന്ത്രി പി.രാജീവ്: കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ അനുസ്മരിച്ചു

         കോഴിക്കോട്: വരകളിലൂടെ കേരളീയ സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്ത് മൂർച്ചയുള്ള ചർച്ചകൾ നടത്തിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ ഓർമിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബും കേരള കാർട്ടൂൺ അക്കാദമിയും. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ‘തനിക്ക് സമൂഹത്തോട് പറയാനുള്ളത് ഏറ്റവും മൂർച്ചയേറിയ വരകളിലൂടെ അവതരിപ്പിച്ച കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായിരുന്നു രജീന്ദ്രകുമാ’റെന്ന് പി.രാജീവ് പറഞ്ഞു. കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ ചലനാത്മകമായി പുതുക്കിക്കൊണ്ടിരുന്നു രജീന്ദ്രകുമാർ. അദ്ദേഹം വരച്ചിട്ട വരകളിലൂടെ കാലാതിവർത്തിയാവും ആ ജീവിതമെന്നും രാജീവ് അഭിപ്രായപ്പെട്ടു. എം.കെ.രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കാർട്ടൂണും കാരിക്കേച്ചറും രജീന്ദ്രകുമാറിന് ജീവിതമായിരുന്നു.  അവസാനകാലത്ത് രോഗം ബാധിച്ച്  കിടക്കുമ്പോഴും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത് ‘എനിക്കൊരു പേനയും കടലാസും തരുമോ’ എന്നായിരുന്നു. വരച്ച ഓരോ കാർട്ടൂണുകളും പുതിയകാലത്ത് പുനർവായനയ്ക്ക് അവസരം നൽകുന്നതാണെന്നും എം.പി. പറഞ്ഞു. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി പത്രാധിപർ മനോജ്.കെ ദാസ് മുഖ്യഭാഷണം നടത്തി. കാർട്ടൂണിസ്റ്റുമാരായ ആർ. ഗോപീകൃഷ്ണൻ, വി.ആർ. രാഗേഷ്, അനിമേറ്റർ…

    Read More »
  • Crime

    കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കാമുകി ദിവ്യ പഹൂജ; മോഡലിന്റെ മൃതദേഹം കണ്ടെത്തി

    ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട മുന്‍മോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ(27)യുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തില്‍ ഹോട്ടല്‍ ഉടമ അഭിജിത്ത് സിങ് ഉള്‍പ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവര്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാല്‍രാജ് ഗില്‍ എന്നൊരാള്‍ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികള്‍ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാല്‍ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലില്‍ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പഹൂജ രഹസ്യമായി പകര്‍ത്തി അതു കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കൊല. ജനുവരി രണ്ടിന് അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള സിറ്റി പോയിന്റ് ഹോട്ടലിലായിരുന്നു കൊലപാതകം. ദിവ്യയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൂട്ടുപ്രതികള്‍ക്ക് അഭിജിത്ത് 10ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മൃതദേഹം കാറില്‍ കയറ്റി…

    Read More »
  • Kerala

    ശബരിമല തീർത്ഥാടകരുടെ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് 

    എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നിലയ്‌ക്കലില്‍ നിന്നും തീര്‍ത്ഥാടകരെ കയറ്റാൻ പോയ മിനി ബസും പമ്ബയില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‍ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തില്‍  ഇയാളുടെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി,റാന്നി താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

    Read More »
Back to top button
error: