Month: January 2024

  • India

    വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു

    വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേദനയെ തുട‌ര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ്  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറയുമ്ബോഴാണ് സ്കൂള്‍ അധികൃതരും വീട്ടുകാരുമടക്കം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാര്‍ഡൻ നിവേദിതയെ അധികൃത‌ര്‍ സസ്പന്റ് ചെയ്തു. പെണ്‍കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപിച്ചാണ് വാര്‍ഡനെ അധികൃതര്‍ സസ്പെന്‍റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബഗേപ്പള്ളി പൊലീസ് പോക്സോ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    ബസിൽ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ

    എരുമേലി: ബസിൽ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ.പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്തു കൊല്ലം പറമ്ബില്‍ മനോജി (35) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം വൈകുന്നേരം ആറോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ നിന്നു ബസില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് ബസിനുള്ളില്‍ വച്ച്‌ ഇയാൾ അപമര്യാദയായി സംസാരിക്കുകയും പിന്നീട്  കടന്നുപിടിക്കുകയുമായിരുന്നു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് എരുമേലി പോലീസ്  ഇയാൾക്കെതിരെ കേസെടുത്തു.എരുമേലി സ്റ്റേഷൻ എസ്‌ഐ ശാന്തി കെ. ബാബു, എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐമാരായ സിബിമോൻ, ടൈലി മോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    അരമണിക്കൂറിനുള്ളിൽ പാസ്പോർട്ട്; കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വീണ്ടും തുറന്നു

    കോട്ടയം: കോട്ടയത്തെ പാസ്‌പോര്‍ട്ട് ജനസേവാകേന്ദ്രം വീണ്ടും തുറന്നു.മൂന്ന് ഘട്ടമായി രേഖകള്‍ പരിശോധിച്ച്‌ മുപ്പതുമിനിറ്റില്‍ പാസ്‌പോര്‍ട്ട് ലഭിക്കുംവിധമാണ് പുതിയ ക്രമീകരണം. 2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്.കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്‌ള്യു.ഡി. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പുതിയ പാസ്പോര്‍ട്ട് സേവാകേന്ദ്രം. വാഹനപാര്‍ക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകള്‍, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടര്‍, ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകള്‍.

    Read More »
  • Kerala

    മകരവിളക്ക്: തീര്‍ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി കലക്ടർ;21 ന് ശബരിമല ശ്രീകോവിൽ അടയ്ക്കും

    ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്ബ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട്,പുല്ലുമേട്  എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തുകയും ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.  തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും. ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, വനം, പോലീസ്,…

    Read More »
  • NEWS

    ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്

    മസ്കറ്റ്:ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്.വൈസ് പ്രിൻസിപ്പൽ അടക്കം 10 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന  അപേക്ഷിക്കാം. ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ ജനുവരി 20നകം അയയ്ക്കണം. പ്രായം: 40ല്‍ താഴെ.ശമ്ബളം: ടീച്ചര്‍ (400-450 ഒമാൻ റിയാല്‍); വൈസ് പ്രിൻസിപ്പല്‍ (600-700 ഒമാൻ റിയാല്‍).കൂടുതൽ വിവരങ്ങൾക്ക് :www.odepc.kerala.gov.in

    Read More »
  • India

    12 ഇന്ത്യൻ ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ എഴുതുന്നതിന് താത്പര്യമുള്ളവരെ തേടി  യുജിസി

    ന്യൂഡല്‍ഹി: ബിരുദ തലത്തിലുള്ള കോഴ്സുകളുടെ ഭാഗമായി പ്രാദേശിക ഇന്ത്യൻ ഭാഷകളില്‍ പുസ്തകം തയ്യാറാക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ എഴുതുന്നതിന് താത്പര്യമുള്ള എഴുത്തുകാര്‍,വിമര്‍ശകര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ തുടങ്ങിയവരെയാണ് യുജിസി തേടുന്നത്. കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍, ബിരുദ തലത്തിലുള്ള കോഴ്സുകള്‍ക്കായാണ് പുസ്തകം തയ്യാറാക്കേണ്ടത്. താത്പര്യമുള്ള എഴുത്തുകാര്‍ക്ക് ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാകും പുസ്തകം തയ്യാറാക്കുക. https://docs.google.com/forms/d/e/1FAIpQLSdrW7yAOOHSPqGoLcQKiHEYWh-oz94LxjOCwVyl-8jWLQYwKw/viewform എന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.

    Read More »
  • India

    കനത്ത മൂടല്‍മഞ്ഞ്; യുപിയില്‍ ട്രെയിൻ ഇടിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

    ലക്നൗ:  കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ച അവ്യക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ടുപെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.സംഭവത്തില്‍ 17-കാരിയായ കജോള്‍ എന്ന വിദ്യാര്‍ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വര്‍ഷ(18)യ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒറായ് ഏരിയയിലുള്ള കോച്ചിങ് സെന്ററിലേക്ക് പോകാനായി അൻജാരി റെയില്‍വേ ക്രോസിങ് മറികടക്കവെയാണ് ഇരുവരെയും ട്രെയിൻ ഇടിച്ചത്. എന്നാല്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ട്രെയിൻ ഏതാണെന്ന് വ്യക്തമല്ല. കജോള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നും വര്‍ഷയെ ഒറായിയിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് അറിയിച്ചു. പോലീസെത്തിയ ശേഷമാണ് വര്‍ഷയെ മെഡിക്കല്‍ കോളജിലേക്കും കജോളിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും മാറ്റിയത്. കനത്ത മൂടല്‍മഞ്ഞും ശൈത്യവും കാരണം ഉത്തരേന്ത്യയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്- 3.6 ഡിഗ്രി സെല്‍ഷ്യസ് അതിശൈത്യം കാരണം ഉത്തർപ്രദേശ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന,  എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

    Read More »
  • Kerala

    പാലക്കാട് ഡിവിഷനില്‍ ട്രെയിനിൽ നിന്നും തെറിച്ചുവീണ് മരിച്ചത് 40 പേര്‍

    പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ തീവണ്ടിയില്‍നിന്ന് തെറിച്ചുവീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 2023-ല്‍ 40 പേരാണ് ഓടുന്ന തീവണ്ടിയില്‍നിന്ന് തെറിച്ചുവീണ് മരിച്ചത്.  ഇതില്‍ ഭൂരിഭാഗം പേരും വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്തപ്പോഴോ വാതിലിനടുത്ത് നിന്ന് യാത്രചെയ്തപ്പോഴോ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചവരാണ്. കഴിഞ്ഞദിവസം പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ചോറോട്ടൂരില്‍ ഇതര സംസ്ഥാനത്തുനിന്നെന്നു സംശയിക്കുന്ന രണ്ടുപേരെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ തീവണ്ടിയുടെ വാതില്‍പ്പടിയില്‍നിന്നാണ് തെറിച്ചുവീണതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2022-ല്‍ 24 പേര്‍ മരിച്ചിടത്താണ് കഴിഞ്ഞവര്‍ഷം 40 പേര്‍ക്ക് ജീവൻനഷ്ടമായത്. കഴിഞ്ഞവര്‍ഷം 137 അപകടങ്ങളാണ് ഇങ്ങനെയുണ്ടായത്. പരിക്കേറ്റവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കഞ്ചിക്കോട്-കോയമ്ബത്തൂര്‍ റെയില്‍പ്പാളത്തിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായുണ്ടായത്. തൃശ്ശൂരില്‍വെച്ചും ഒരാള്‍ക്ക് വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ് ഫോമില്‍ കാല്‍തട്ടി പരിക്കേറ്റിരുന്നു. വളവുകളേറെയുള്ള ഈ‌ റൂട്ടിൽ ട്രെയിനിന്  വേഗം കൂടുമ്ബോള്‍ വാതില്‍ വന്നടയുന്നതോടെ വാതില്‍പ്പടിയില്‍ യാത്ര ചെയ്യുന്നവര്‍ തെറിച്ചുവീണ് അപകടം പറ്റുന്നു എന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണും ഹെഡ്സെറ്റും വെച്ചിരിക്കുന്നവര്‍…

    Read More »
  • Kerala

    എഴുപത്തിനാലു വയസുകാരിയുടെ ശാസ്വകോശത്തില്‍ കുടുങ്ങിയ ക്യാപ്സ്യൂള്‍ പുറത്തെടുത്തു

    മലപ്പുറം: എഴുപത്തിനാലു വയസുകാരിയുടെ ശാസ്വകോശത്തില്‍ കുടുങ്ങിയ ക്യാപ്സ്യൂള്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുത്തു റെസ്പിറേറ്ററി വിഭാഗം മേധാവി ഡോ.സുഹൈല്‍, ഡോ.ധ്വനി ഗോപിനാഥ് എന്നിവരുടെ  നേതൃത്വത്തിലാണ് ക്യാപ്സൂൾ പുറത്തെടുത്തത്. ഒരു വര്‍ഷത്തോളമായി ചുമ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗി രോഗശമനം വരാതിരിക്കുകയും വ്യക്തമായ കാരണം കണ്ടെത്താതെയും വിഷമിക്കുകയായിരുന്നു.തുടര്‍ന്നാണ് എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ശ്വാസകോശ വിഭാഗത്തില്‍ ചികിത്സ തേടിയത്.

    Read More »
  • Kerala

    ട്രെയിൻ നീങ്ങുന്നതിനിടെ ചാടി ഇറങ്ങിയ യുവതിക്ക് വീണ് പരിക്ക്

    കാഞ്ഞങ്ങാട്: ട്രെയിൻ നീങ്ങുന്നതിനിടെ ചാടി ഇറങ്ങിയ യുവതിക്ക് വീണ് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് അപകടം. പുല്ലൂര്‍ പെരളത്തെ അബിത(27)ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന യുവതി ഉറങ്ങിയതിനാല്‍ സ്റ്റേഷനില്‍ എത്തിയതറിഞ്ഞിരുന്നില്ല.സ്റ്റോപ്പ് എത്തിയതറിഞ്ഞ് ട്രെയിൻ നീങ്ങുന്നതിനിടെ ചാടിയിറങ്ങുകയായിരുന്നു. പ്ലാറ്റ് ഫോമിലേക്കാണ് വീണത്. ഉടൻ തന്നെ റെയിൽവേ പൊലീസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പരിക്ക് സാരമുള്ളതല്ല

    Read More »
Back to top button
error: