വീടിനുള്ളില്‍ കിടന്നിരുന്ന കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകീറി കൊന്നു.എഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവ് നായകള്‍ അതി ക്രൂരമായി കടിച്ച് കീറിയത്.ഭോപ്പാലിലാണ് സംഭവം.
കുഞ്ഞിനെ തറയില്‍ കിടത്തി അമ്മ വീട്ടുജോലി ചെയ്യുന്നതിനിടയിൽ തെരുവ് നായകള്‍ കൂട്ടത്തോടെ വീട്ടിൽ കയറിയെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ വലിച്ചെഴച്ച് പുറത്തെത്തിച്ച നായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.അമ്മയുടെ കരച്ചിൽ കേട്ട് നാട്ടുകാർ സംഭവസ്ഥലത്തെത്തിയെങ്കലും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്തിന് പിന്നാലെ പോലീസ് അന്വേഷണത്തിനെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
സഹായധനമായി കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.