KeralaNEWS

സിനിമാനടിയാക്കാം എന്ന് പ്രലോഭിപ്പിച്ച് 19കാരിയെ ബേക്കലിലും മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെതിരെ കേസ്

   കാസർകോട്: സിനിമ നടിയാക്കാമെന്ന് പറഞ്ഞ് 19 കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നവാസി (24) നെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.

 ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുമായി മുന്‍പരിചയമുള്ള നവാസ്, ചില സീരിയലുകളില്‍ മുഖം കാണിച്ച പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ബേക്കല്‍ പള്ളിക്കരയിലെ റിസോർട്ടിലും പിന്നീട് രണ്ടുമാസം കഴിഞ്ഞ് മൂന്നാറിലും കൊണ്ടുപോയി പലതവണ ലൈംഗീക പീഡനത്തിനിരയാക്കി എന്നാണ് പരാതി.

നവാസ് പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായും ആരോപണമുണ്ട്. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിലെത്തിയത്. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ കേസിനാസ്പദമായ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറിയതായി ചന്തേര പൊലീസ് അറിയിച്ചു.

Back to top button
error: