Month: January 2024
-
India
അന്വേഷിപ്പിന്‍ കണ്ടെത്തും! ലളിത് കണ്ടെത്തി; 13 വര്‍ഷം മുമ്പ് കൈവിട്ട ഭാര്യയെയും 11 ദിവസം പ്രായമുള്ള മകനെയും
കൊല്‍ക്കത്ത: 13 വര്‍ഷം മുമ്പ് ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ കാണാതായ ഭാര്യയെയും 11 ദിവസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിന് തിരിച്ചുകിട്ടി. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശികളാണ് ദമ്പതിമാര്‍. 2010-ലാണ് ലളിത് ബരെത് എന്നയാള്‍ ഭാര്യ ഗര്‍ബരിയുടെയും മകന്റെയും ഒപ്പം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു ഗര്‍ബരി. എന്നാല്‍, നഗരത്തിലെ തിരക്കിനിടയില്‍പ്പെട്ട് ഗര്‍ബരിയെയും കുഞ്ഞിനെയും കാണാതായി. ഇവരെ പോലീസ് പിന്നീട് നഗരത്തിലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പാവ്ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മേല്‍വിലാസം പറയാന്‍ ഗര്‍ബരിയ്ക്ക് അറിയാത്തതിനാല്‍ അവരുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. രണ്ട് മാസം മുമ്പ് ഗര്‍ബരി പൂര്‍ണമായും സുഖം പ്രാപിച്ചതായി പാവ് ലോവ് ആശുപത്രിയിലെ അധികൃതര്‍ പോലീസിനെ അറിയിച്ചു. എങ്കിലും തന്റെ മേല്‍വിലാസം നല്‍കാന്‍ ഗര്‍ബരിക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ആണ് ഗര്‍ബരിയുടെ സ്വദേശമെന്ന് ഇവരുടെ സംഭാഷണത്തില്‍നിന്ന് പോലീസിന് സൂചന ലഭിച്ചു. വീട്ടിനു സമീപം പിത്തള വര്‍ക്ക്‌ഷോപ്പുകള്‍ ധാരാളമുണ്ടെന്നും…
Read More » -
India
ബി.എസ്.പിയുടെ ഒറ്റയാള്‍ പോരാട്ടം; യു.പിയില്‍ കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഉത്തര്‍ പ്രദേശില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ തവണ എസ്.പി- യും ബി.എസ്.പിയും ഒരുമിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്. 2019 ഇല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന മഹാസഖ്യമാണ് ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം യുപിയില്‍ 39.23 ശതമാനം വോട്ട് ആണ് നേടിയത്. 19.43 ശതമാനം ബിഎസ്പിയും 18.11 ശതമാനം എസ്പിയും 1.69 ശതമാനം ആര്‍.എല്‍.ഡിയും നേടി. സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസ് സ്വന്തമാക്കിയത് 6.31 ശതമാനം. ബിഎസ്പി രാജ്യവ്യാപകമായി 2 കോടി 22 ലക്ഷം വോട്ടും എസ്പി 1 കോടി 56 ലക്ഷം വോട്ടും പെട്ടിയിലാക്കി. യുപിയിലെ 80 സീറ്റില്‍ 62 എണ്ണവും ബിജെപി സഖ്യം സ്വന്തമാക്കി. വൈരം മറന്നു ഒറ്റകെട്ടായി മത്സരിച്ചെങ്കിലും ബി.എസ്.പിക്ക് 10 ഉം എസ്.പിക്ക് 5 ഉം സീറ്റ് മാത്രമാണ് നേടാനായത്. ഈ പരാജയം മുറിവില്‍ ഉപ്പ് തേച്ചു. പരസ്പരം പഴി ചാരി പാര്‍ട്ടികള്‍ വീണ്ടും രണ്ട്…
Read More » -
NEWS
ഇറാഖിലെ ‘മൊസാദ് ആസ്ഥാനം’ ആക്രമിച്ചെന്ന് ഇറാന്‍; നിരവധി മരണം
ടെഹ്റാന്‍: ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാന്‍. സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോറിനെ (ഐആര്‍ജിസി) ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐആര്‍ജിസി സിറിയയിലും കുര്‍ദിസ്ഥാന്‍ മേഖലയിലും ഒന്നിലധികം മിസൈല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായി പെഷ്റോ ദിസായിയും ഉള്‍പ്പെടുന്നുവെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. കുര്‍ദിസ്ഥാനിലെ ‘മൊസാദിന്റെ ആസ്ഥാന’മെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. ചാരപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി പ്രവര്‍ത്തിച്ച ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തെ യുഎസ് അപലപിച്ചു. ”എര്‍ബിലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ യുഎസ് ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.…
Read More » -
Crime
മലപ്പുറത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ ഗുരുതരാവസ്ഥയില്‍
മലപ്പുറം: ചങ്ങരംകുളത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. റഫീക്കിന്റെ ഭാര്യ ഹസീനയും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് അമ്മയെയും മകളെയും വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്തു. അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു. ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്താണ്. ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » -
Kerala
രാഹുലിനെ കുടുക്കാനുറച്ച് പൊലീസ്; 3 കേസില്‍ കൂടി അറസ്റ്റ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ മൂന്നു കേസില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ജയിലില്‍വച്ച് കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു കേസുകളില്‍ കൂടി റിമാന്‍ഡ് ചെയ്യാന്‍ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഹുലിന്റെ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 4 കേസുകളില്‍ 3 കേസില്‍ രാഹുലിനെ ഇന്നു ഹാജരാക്കാന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി3 ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളില്‍ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ ആ കേസുകളില്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. അതിനു പുറമേ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതില്‍ പൊലീസ് ഇതുവരെ പ്രൊഡക്ഷന്‍ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. അത്…
Read More » -
India
നാടിളക്കാന്‍ സിംഹമിന്നിറങ്ങും; മോദിയെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി, റോഡ് ഷോ വൈകിട്ട് 6.30- ന്
കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകിട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടേയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും. നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. പുഷ്പങ്ങള്‍ ഒരുക്കുന്ന ചുമതല വനിതാ പ്രവര്‍ത്തകര്‍ക്കാണ്. ഇതിനായി 50 ല്‍ പരം പ്രവര്‍ത്തകള്‍ പ്രര്‍ത്തിക്കുന്നുണ്ട്. റോഡ്‌ഷോ വിജയിപ്പിക്കുന്നതിനായി ഇതിനകം പഞ്ചായത്ത് തലത്തില്‍ 500 ലധികം വാഹനങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. അതിനാവശ്യമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1000 വാളണ്ടിയര്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കും. ഇതിനുമുന്‍പ് കാണാത്ത രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ്…
Read More » -
India
രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളമുള്ള 7 തൊഴിലുകൾ ഇതാ, പ്രതിവർഷം 70 ലക്ഷം വരെ സമ്പാദിക്കാം
ഉയർന്ന നിലയിലുള്ള ജോലിയും മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് ഏവരുടെയും സ്വപ്നം. സ്കൂൾ- കോളജ് തലം മുതൽ എല്ലാവരും ആ സ്വപ്നം നേടാനായി കഠിനാധ്വാനം ചെയ്യുന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആരോഗ്യ സംരക്ഷണം, ബഹുരാഷ്ട്ര കമ്പനികൾ, ഓട്ടോമൊബൈൽ, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഗണ്യമായ വാർഷിക ശമ്പളം വാഗ്ദാനം ചെയ്യുന്ന ലാഭകരമായ പ്രൊഫഷനുകളുണ്ട്, ചിലത് 70 ലക്ഷം രൂപ വരെ എത്തുന്നു. രാജ്യത്ത് പ്രതിമാസം ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില ജോലികൾ അറിയാം. സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ് ★ കാര്യക്ഷമതയും വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്യുക, പരീക്ഷിക്കുക, നിയന്ത്രിക്കുക. ★ ശരാശരി ശമ്പളം പ്രതിവർഷം ഏകദേശം 32 ലക്ഷം രൂപയാണ് (ഗ്ലാസ്‌ഡോർ പ്രകാരം). ★ ആവശ്യമായ യോഗ്യതകൾ: കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ഉള്ള ബിരുദം, പ്രോഗ്രാമിംഗ്…
Read More » -
India
അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ, ചടങ്ങുകൾ ഇന്ന് തുടങ്ങും
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള മഹാപൂജകള്‍ ഇന്ന് (ചൊവ്വ) ആരംഭിക്കും. ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് വിഗ്രഹ പ്രതിഷ്ഠ നടക്കും. 23 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ശ്രീരാമന് അഞ്ച് വയസ് പ്രായമുള്ളപ്പോൾ നില്ക്കുന്ന രൂപത്തില്‍ കൃഷ്ണശിലയില്‍ തയാറാക്കിയ വിഗ്രഹമാണ് സ്ഥാപിക്കുകയെന്നും ഇതിന് 120 മുതൽ 200 കിലോ വരെ തൂക്കം വരുമെന്നും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. വാരണാസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകൾക്ക് നേതൃത്വം നൽകും. 18ന് വിഗ്രഹം ഗര്ഭഗൃഹത്തില് സ്ഥാപിക്കും. 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിച്ച് ഒന്നിന് പ്രതിഷ്ഠാ ചടങ്ങ് അവസാനിക്കും. മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്
Read More » -
Local
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു, പിടിച്ചിരുന്ന വീട്ടമ്മ ഷോക്കേറ്റു മരിച്ചു, ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി ചെരിഞ്ഞ് 11 കെ.വി ലൈനില്‍ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണില്‍ സുജാത(55) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. വീടിനടുത്ത പുരയിടത്തില്‍ ഇരുമ്പിന്റെ ഏണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികള്‍. 20 അടി ഉയരമുള്ള ഏണിയില്‍ കയറി രാജേന്ദ്രന്‍ മുളക് പറിക്കുമ്പോള്‍ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ.വി ലൈനിലേക്കാണ്. ഷോക്കേറ്റ് രാജേന്ദ്രന്‍ തെറിച്ചുവീണു. എന്നാല്‍, ചുവട്ടില്‍ ഏണിയില്‍ പിടിച്ചുനിന്ന സുജാതക്ക് ഗുരുതരമായി ഷോക്കേറ്റു. ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലുമാണ് പരിക്ക്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സന്തോഷ്, ഗിരീഷ് എന്നിവർ മരുമക്കൾ.
Read More » -
NEWS
തിരിച്ചടിച്ച് ഹൂതികൾ ;അമേരിക്കൻ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം
സൻഅ: സംഘര്‍ഷ മേഖലയായി തുടരുന്ന ചെങ്കടലില്‍ അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം.ഏദൻ തീരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്ബനിക്ക് കീഴിലുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനുനേരെയാണ് ആക്രമണം നടന്നത്. ഗാസ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തും മുമ്ബേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച തുടർച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണം നിര്‍ത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവര്‍ത്തിച്ചു. നവംബര്‍ 19നുശേഷം ഹൂതികള്‍ ചെങ്കടലില്‍ 27 ആക്രമണങ്ങള്‍ നടത്തിയിരുന്നു.അതേസമയം ഹൂതികള്‍ക്കെതിരേ കൂടുതല്‍ ആക്രമണത്തിന് അമേരിക്ക മടിക്കില്ലെന്ന് പ്രസിഡന്‍റ് ബൈഡൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Read More »