Month: January 2024
-
Kerala
അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ട ഡ്രൈവറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആർടിസി ബസിലെ ഡ്രൈവറെ പിരിച്ചുവിടുകയും, മറ്റ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പാറശ്ശാല ഡിപ്പോയിലെ ഡ്രൈവര്‍ പി ബൈജുവിനെയാണ് പിരിച്ചുവിട്ടത്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടര്‍ രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്‍ജ്ജ്മാന്‍ കെ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിന്‍കര – കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്നത് സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോള്‍ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് സിഎംഡിയോട് ഡ്രൈവര്‍ പരുഷമായി മറുപടി പറയുകയായിരുന്നു. ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശം നിലനില്‍ക്കേ ബസ് സ്റ്റാര്‍ട്ടിംഗില്‍ അനാവശ്യമായി നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സി എം ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ബസിലെ …
Read More » -
Local
റാന്നി നിലയ്ക്കൽ കൺവെൻഷൻ; കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും
റാന്നി: ജനുവരി 14 മുതൽ 21 വരെ നടക്കുന്ന മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവെൻഷന് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കായി യാത്രാ സൗകര്യം ഒരുക്കുന്നതിന് കെ എസ്ആർടിസി യുടെ സ്പെഷ്യൽ സർവീസ് അനുവദിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.മുൻവർഷങ്ങളിൽ സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നത്.
Read More » -
Sports
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ ജനുവരി 19ന് തുമ്ബ, സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്ബയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവരും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുമ്ബയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്ബതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്. നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
Read More » -
Sports
ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു
ബംഗളൂരു: ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു. ഈ സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മില്‍ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ബംഗളൂരു കാർട്ടിസിനെ ടീമിൽ എത്തിച്ചെങ്കിലും കാര്യമായി തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. ഐ എസ് എല്ലില്‍ 8 മത്സരങ്ങള്‍ കളിച്ച മെയിൻ ആകെ 2 ഗോളുകള്‍ ആണ് നേടിയത്. സ്കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ സെന്റ് മിറനില്‍ നിന്നായിരുന്നു താരം ബെംഗളൂരുവില്‍ എത്തിയത്.ഇംഗ്ലീഷ് ക്ലബായ സണ്ടര്‍ലാൻഡ് എഎഫ്‌സിയിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് കാർട്ടിസ് മെയിൻ.
Read More » -
Sports
സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍
ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആതിഥേയരായ അരുണാചല്‍, മുൻ ചാമ്ബ്യന്മാരായ ഗോവ, സര്‍വീസസ്, അസാം, മേഘാലയ എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര,ഡല്‍ഹി, മണിപ്പൂര്‍,മിസോറാം,റെയില്‍വേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാലുസ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും. കേരളത്തിന്റെ മത്സരങ്ങള്‍ ഫെബ്രുവരി 21 Vs അസാം ഫെബ്രുവരി 23 Vs ഗോവ ഫെബ്രുവരി 25 Vs മേഘാലയ ഫെബ്രുവരി 28 Vs അരുണാചല്‍ മാര്‍ച്ച് 1 Vs സര്‍വീസസ്
Read More » -
Careers
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പാരാമെഡിക്കൽ ഒഴിവുകള്‍
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ പാരാമെഡിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി (ഡി എം ഇ സര്‍ട്ടിഫിക്കേറ്റ് ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. റേഡിയോഗ്രാഫര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വര്‍ഷ റെഗുലര്‍ ഡിപ്ലോമ ഇൻ റേഡിയോളോജിക്കല്‍ ടെക്‌നിഷ്യൻ പാസായവര്‍ക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി./ ജി.എന്‍.എം. പാസായ നഴ്സുമാർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ. ഫിസിയോതെറാപ്പിസ്റ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം .…
Read More » -
India
മാലദ്വീപിലെ ഷൂട്ടിംഗ് മതിയാക്കണം; നിര്‍ദ്ദേശവുമായി ഓള്‍ ഇന്ത്യ സിനിമ അസോസിയേഷൻ
മാലദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിര്‍ദ്ദേശം. അസേസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.നേരത്തെ മാലദ്വീപ് ഗണ്‍മെന്റ് ഇന്ത്യൻ ആര്‍മിയെ അവിടെ നിന്ന് പിൻവലിക്കമമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നങ്ങള്‍ കൂടുതൽ വഷളാകകയായിരുന്നു.
Read More » -
Kerala
പിണറായി വിജയന്റെ മുഖാവരണം ഉടൻ അഴിഞ്ഞു വീഴുമെന്ന് ശോഭാ സുരേന്ദ്രന്‍
കോഴിക്കോട്: കേന്ദ്രം ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്റെ മുഖാവരണം ഉടൻ അഴിഞ്ഞു വീഴുമെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യന്‍ എന്ന് വിളിച്ച എം.വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം. ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയെത്തും. ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Read More » -
Kerala
കേരളത്തില്‍ എവിടെയും ഇനി 1000എംബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ്; ജിയോയുടെ അടിപൊളി ഓഫർ
കഴിഞ്ഞ വർഷം റിലയൻസ് ജിയോ രാജ്യത്ത് അവതരിപ്പിച്ച പുതിയ സേവനമായിരുന്നു എയര്‍ ഫൈബറിന്റെത്.ആദ്യം എട്ട് നഗരങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് പല നഗരങ്ങളിലും എയര്‍ ഫൈബര്‍ സേവനം ലഭ്യമാണ്. നേരത്തെ കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ജിയോയുടെ എയര്‍ ഫൈബര്‍ സേവനം ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും ജിയോയുടെ എയര്‍ ഫൈബര്‍ സേവനം ലഭ്യമാകും എന്ന് കമ്ബനി അറിയിച്ചു. പരമാവധി 1000 എംബിപിഎസ് സ്പീഡിയില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാൻ സാധിക്കും എന്നതാണ് എയര്‍ ഫൈബര്‍ സേവനങ്ങളുടെ പ്രത്യേകത. 60008-60008 എന്ന നമ്ബറില്‍ മിസ്കോള്‍ അടിച്ചോ അടുത്തുള്ള ജിയോ സ്റ്റോര്‍ സന്ദര്‍ശിച്ചോ ഈ സേവനം ബുക്ക് ചെയ്യാം. മാത്രമല്ല ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും എയര്‍ ഫൈബര്‍ സേവനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ചെയ്തു കഴിഞ്ഞാല്‍ ജിയോയുടെ ഭാഗത്ത് നിന്ന് നിങ്ങളെ പിന്നീട് ബന്ധപ്പെടുന്നതായിരിക്കും. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ജിയോ എയര്‍ ഫൈബര്‍ സേവനം…
Read More »
