IndiaNEWS

ബി.എസ്.പിയുടെ ഒറ്റയാള്‍ പോരാട്ടം; യു.പിയില്‍ കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഉത്തര്‍ പ്രദേശില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ തവണ എസ്.പി- യും ബി.എസ്.പിയും ഒരുമിച്ചാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്.

2019 ഇല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന മഹാസഖ്യമാണ് ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം യുപിയില്‍ 39.23 ശതമാനം വോട്ട് ആണ് നേടിയത്. 19.43 ശതമാനം ബിഎസ്പിയും 18.11 ശതമാനം എസ്പിയും 1.69 ശതമാനം ആര്‍.എല്‍.ഡിയും നേടി. സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസ് സ്വന്തമാക്കിയത് 6.31 ശതമാനം.

Signature-ad

ബിഎസ്പി രാജ്യവ്യാപകമായി 2 കോടി 22 ലക്ഷം വോട്ടും എസ്പി 1 കോടി 56 ലക്ഷം വോട്ടും പെട്ടിയിലാക്കി. യുപിയിലെ 80 സീറ്റില്‍ 62 എണ്ണവും ബിജെപി സഖ്യം സ്വന്തമാക്കി. വൈരം മറന്നു ഒറ്റകെട്ടായി മത്സരിച്ചെങ്കിലും ബി.എസ്.പിക്ക് 10 ഉം എസ്.പിക്ക് 5 ഉം സീറ്റ് മാത്രമാണ് നേടാനായത്. ഈ പരാജയം മുറിവില്‍ ഉപ്പ് തേച്ചു.

പരസ്പരം പഴി ചാരി പാര്‍ട്ടികള്‍ വീണ്ടും രണ്ട് വഴിക്കായി. പ്രതിപക്ഷം ഭിന്നിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 11 ദിവസം യുപിയിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. എല്ലാ പാര്‍ട്ടികള്‍ക്കും വന്‍ വിജയവും കനത്ത പരാജയവും മാറി മാറി നല്‍കിയിട്ടുള്ള യുപിയുടെ വിധിഎഴുത്താകും ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാകുക.

അതേസമയം, രാമക്ഷേത്രമടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായതിന്റെ ആത്മവിശ്വാസവും ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാണ്.

 

Back to top button
error: